ജെ.എൻ. ദീക്ഷിത്
ജ്യോതീന്ദ്രനാഥ് ദീക്ഷിത് | |
---|---|
രണ്ടാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് | |
ഓഫീസിൽ മേയ് 2004 – ജനുവരി 2005 | |
പ്രധാനമന്ത്രി | മൻമോഹൻ സിംഗ് |
മുൻഗാമി | ബ്രിജേഷ് മിശ്ര |
പിൻഗാമി | എം.കെ. നാരായണൻ |
വിദേശകാര്യ സെക്രട്ടറി | |
ഓഫീസിൽ 1991–1994 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ചെന്നൈ | ജനുവരി 8, 1936
മരണം | ജനുവരി 3, 2005 ന്യൂ ഡെൽഹി | (പ്രായം 68)
ദേശീയത | ഇന്ത്യ |
ജോലി | നയതന്ത്രജ്ഞൻ |
ഭാരത നയതന്ത്രജ്ഞനും വിദേശകാര്യ സെക്രട്ടറിയുമായിരുന്നു ജ്യോതീന്ദ്രനാഥ് ദീക്ഷിത്. മലയാള സാഹിത്യകാരനായിരുന്ന മുൻഷി പരമുപിള്ളയുടേയും രത്നമയീദേവിയുടേയും പുത്രനായി മദ്രാസ്സിൽ ജനിച്ചു.(ജനുവരി 8, 1936 – ജനുവരി 3, 2005).[1]
ജീവിതരേഖ
[തിരുത്തുക]ദീക്ഷിതിന്റെ പിതാവായ മുൻഷി പരമുപിള്ളയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷം രത്നമയീദേവി സ്വാതന്ത്ര്യ സമരസേനാനിയും പത്രപ്രവർത്തകനുമായ സീതാറാം ദീക്ഷിതിനെ വിവാഹം കഴിച്ചു.[2] ദീക്ഷിതിന്റെ ആദ്യകാല വിദ്യാഭ്യാസം ഡൽഹിയിലും രാജസ്ഥാനിലുമായാണ് പൂർത്തിയായത്,[3] . തുടർന്നു ഡൽഹി സർവ്വകലാശാലയിലും, ജവഹർലാൽ നെഹ്രു സർവകലാശാലയിലുമായി ബിരുദവും,ബിരുദാനന്തരബിരുദവും പൂർത്തിയാക്കി. [4]അന്താരാഷ്ട്ര നിയമവും,അന്താരാഷ്ട്ര ബന്ധങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഐച്ഛിക വിഷയങ്ങൾ.
ഔദ്യോഗിക ജീവിതം
[തിരുത്തുക]1958ൽ ഇന്ത്യൻ വിദേശകാര്യ സർവ്വീസിൽ ചേർന്ന ദീക്ഷിത് ബംഗ്ലാദേശിലെ ആദ്യത്തെ ഭാരത നയതന്ത്രപ്രതിനിധി ആയിരുന്നു.(1971–74).1985–89 കാലഘട്ടത്തിലെ ശ്രീലങ്കൻ ഹൈക്കമ്മീഷണറും, 1989–91 കാലത്തെ പാകിസ്താൻ ഹൈക്കമ്മീഷണറും ആയിരുന്നു ദീക്ഷിത്. 1991 മുതൽ 1994 വരെ വിദേശകാര്യവകുപ്പു സെക്രട്ടറിയായി. സേവനത്തിൽ നിന്നു വിരമിച്ച ദീക്ഷിത് ദേശീയ സുരക്ഷാഉപദേഷ്ടാവുമായിരുന്നു.[5][6] .[7]
പാകിസ്താനും ചൈനയുമായുള്ള ഉഭയകക്ഷിചർച്ചകളിൽ ദീക്ഷിതിന്റെ പങ്ക് നിസ്തുലമായിരുന്നു.[8]
ബഹുമതികൾ
[തിരുത്തുക]2005 ൽ പദ്മവിഭൂഷൺ മരണാനന്തര ബഹുമതിയായി നൽകപ്പെട്ടു.
കൃതികൾ
[തിരുത്തുക]- Self in Autumn, 1982 (collection of poems)
- Anatomy of a Flawed Inheritance: A Survey of Indo–Pak Relations 1970–94, Konark Publishers, 1995
- My South Block Years, UBS publishers, 1996
- Assignment Colombo, Konark Publishers, 1997.
- Across Borders: Fifty Years of India's Foreign Policy, PICUS Publishers. 1998.
- Liberation and Beyond: Indo-Bangladesh Relations 1971-99, Konark Publishers. 1999.
- An Afghom: Diary-Zahir Shah to Taliban, Konark Publishers, 2000.
- Indian Foreign Policies and its Neighbours, Gyan Books, New Delhi, 2001. ISBN 81-212-0726-6.
- India’s Foreign Policy—challenge Of Terrorism Fashioning Interstate Equations, by Gyan Books, 2003. ISBN 81-212-0785-1
- External Affairs. Roli Books, 2003. ISBN 81-7436-264-9.
- Indian Foreign Service: History And Challenge. Konark Publishers, 2005. ISBN 81-220-0694-9.
പുറം കണ്ണികൾ
[തിരുത്തുക]- J.N. Dixit, Official biography Archived 2009-10-30 at the Wayback Machine Indian Embassy
- J. N. Dixit Columns at Outlook
- A Mission in Jaffna & the Memories of War-Torn Jaffna
അവലംബം
[തിരുത്തുക]- ↑ Obituary
- ↑ Obituary
- ↑ 1952, A College Story Indian Express, July 05, 2003.
- ↑ "JN Dixit: A brilliant diplomat, strategist". Business Standard. 4 January 2005. Retrieved 16 July 2012.
- ↑ JN Dixit Is NSA Financial Express, May 27, 2004.
- ↑ Columnists
- ↑ JN Dixit no more Financial Express, Jan 04, 2005.
- ↑ J. N. Dixit: Hawkish diplomat and India's first full-time National Security Adviser[പ്രവർത്തിക്കാത്ത കണ്ണി] The Independent, 5 January 2005.