ജെ.ഡി.ടി. ഇസ്ലാം
11°19′19″N 75°56′07″E / 11.321973°N 75.935386°E
ലത്തീൻ പേര് | ജെ.ഡി.ടി. |
---|---|
തരം | വിദ്യാഭ്യാസം |
സ്ഥാപിതം | 1922 |
സ്ഥലം | വെള്ളിമാട്കുന്ന്, കേരളം, ഇന്ത്യ |
ക്യാമ്പസ് | 20 acres |
അഫിലിയേഷനുകൾ | സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡ് സി.ബി.എസ്.എസി കാലികറ്റ് യൂനിവേഴ്സിറ്റി |
വെബ്സൈറ്റ് | http://www.jdtislam.org/ |
ജെ.ഡി.ടി.ഇസ്ലാം അല്ലെങ്കിൽ ജംഇയ്യത്തെ ദഅവത്ത് വ തബ്ലീഗെ ഇസ്ലാം (Jam’iyyat Da’wa wa Tablighul Islam) കോഴിക്കോട് നഗരത്തിലെ പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ്. നഗരത്തിൽ നിന്നും 5 കി.മി.ദൂരത്തിൽ വെള്ളിമാട്കുന്നിലാണ് ഇതിന്റെ ആസ്ഥാനം. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന അനാഥയാലങ്ങളിൽ ഒന്നാണ് ജെ.ഡി.ടി ഇസ്ലാമിന്റെ കീഴിലുള്ള ജെ.ഡി.റ്റി അനാഥാലയം. കേരള സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും അംഗീകാരമുള്ള സ്ഥാപനമാണിത്.[1]
ചരിത്രം
[തിരുത്തുക]1921-ലെ മലബാർ കലാപത്തെ തുടർന്ന് നിരവധി മാപ്പിള കുട്ടികൾ അനാഥരായി. ഈ കുട്ടികൾക്ക് അഭയവും വിദ്യാഭ്യാസവും നൽകുന്നതിനായി പ്രമുഖ സ്വതന്ത്രസമര സേനാനിയായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് പഞ്ചാബിലെ ഒരു പ്രമുഖ ധനിക കുടുംബത്തിലെ കാരണവരും സ്വാതന്ത്ര്യസമര സേനാനിയും ജംഇയ്യത്തെ ദഅവത്ത് വ തബ്ലീഗെ ഇസ്ലാം (ജെ.ഡി.റ്റി ഇസ്ലാം) എന്ന സംഘടനയുടെ സ്ഥാപകനുമായ മൗലാന അബ്ദുൽ ഖാദിർ ഖസൂരിയുമായി ബന്ധപ്പെട്ടു. അബ്ദുൽ ഖാദിർ ഖസൂരിയുടെ സഹായത്താൽ ആണ് 1922 ൽ ജെ.ഡി.റ്റി ഇസ്ലാം പിറവി കൊള്ളുന്നത്[2].
പ്രധാനപ്പെട്ട സ്ഥാപനങ്ങൾ
[തിരുത്തുക]- അനാഥാലയം
- ഇഖ്റഅ ആശുപത്രി.[3]
- ആർട്ട്സ് കോളേജ്
- പോളി ടെക്നിക്ക്
- നഴ്സിങ് കോളേജ്
- ഫാർമസി കോളേജ്
- IGNOU Study Center
- ഹയർ സെക്കണ്ടറി സ്കൂൾ
- JDT ISLAM VHSE
അവലംബം
[തിരുത്തുക]- ↑ മലയാള മനോരമ:അഭിമാനവും മാതൃകയുമായി ജെ.ഡി.റ്റി ഇസ്ലാം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ പ്രബോധനം വാരിക പ്രത്യേക പതിപ്പ് ,കേരള മുസ്ലിം നവോത്ഥാന ചരിത്രം,1998 Archived 2018-02-05 at the Wayback Machine.സാഹിബിന്റെയും അൽ-അമീന്റെയും സംഭാവനകൾ-എം. റശീദ്
- ↑ "JDT Website". Archived from the original on 2021-10-16. Retrieved 2021-10-16.
{{cite web}}
:|archive-date=
/|archive-url=
timestamp mismatch; 2011-07-22 suggested (help)
പുറം കണ്ണി
[തിരുത്തുക]- ജെ.ഡി.റ്റി ഇസ്ലാം ഇഖ്റ സ്കൂൾ വിക്കി സ്കൂളിൽ