ജൈവവസ്തുക്കൾ
ദൃശ്യരൂപം
സസ്യങ്ങൾ ജന്തുക്കൾ തുറ്റങ്ങിയ ജീവികളുടെ അവശിഷ്ടങ്ങളിൽനിന്നോ അവയുടെ വിസർജ്ജ്യങ്ങളിൽ നിന്നോ പ്രകൃതിയിൽ ലഭിക്കുന്ന ജൈവസംയുക്തങ്ങൾ ജൈവവസ്തുക്കൾ എന്നു പറയുന്നു. ജീവനുമായി ബന്ധപ്പെടാതെ രാസപ്രവർത്തനം മൂലവും ഇത്തരം ജൈവവസ്തുക്കൾ ഉണ്ടാകാം. സെല്ലുലോസ്, ടാനിൻ, ക്യൂട്ടിൻ, ലിഗ്നിൻ എന്നിവ കൂടാതെ പ്രോട്ടീനുകൾ, കൊഴുപ്പുകൾ, അന്നജം എന്നിവ ചേർന്നാണ് അടിസ്ഥാനഘടനയുണ്ടായിരിക്കുന്നത്. നമ്മുടെ ഗ്രഹത്തിൽ ജലം നിലനിർത്തുന്നതിലും പോഷകവസ്തുക്കളുടെ ചലനത്തിലും ഇതിനു വലിയ പങ്കുണ്ട്.