ഉള്ളടക്കത്തിലേക്ക് പോവുക

ജോഡി കോമെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോഡി കോമെർ
2023
ജനനം
ജോഡി മാരി കോമെർ

(1993-03-11) 11 മാർച്ച് 1993  (31 വയസ്സ്)
ലിവർപൂൾ, ഇംഗ്ലണ്ട്
തൊഴിൽനടി
സജീവ കാലം2008–മുതൽ

ഒരു ഇംഗ്ലീഷ് നടിയാണ് ജോഡി മാരി കോമെർ (Jodie Comer) (ജനനം: 11 മാർച്ച് 1993) . കില്ലിംഗ് ഈവ് (2018 മുതൽ ഇന്നുവരെ) എന്ന ബിബിസി ത്രില്ലർ പരമ്പരയിൽ  റഷ്യൻ കൊലയാളിയായ ഒക്സാന അസ്താൻകോവ / വില്ലനെൽ എന്ന കഥാപാത്രത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിച്ചതിന്  മികച്ച നടിക്കുള്ള ബാഫ്റ്റ അവാർഡും, പ്രൈംടൈം എമ്മി അവാർഡും കോമെർ നേടി. മൈ മാഡ് ഫാറ്റ് ഡയറി (2013–2015) എന്ന കോമഡി പരമ്പരയിലെ ക്ലോയി ജെമെൽ, ബിബിസി ത്രീ അവതരിപ്പിച്ച പതിമൂന്ന് (2016) എന്ന ഡ്രാമ പരമ്പരയിലെ ഐവി മോക്സം, ദി വൈറ്റ് പ്രിൻസെസ്സ് (2017) എന്ന സ്റ്റാർസ് പരമ്പരയിലെ എലിസബത്ത് ഓഫ് യോർക്ക് എന്നിവയാണ് ശ്രദ്ധേയമായ മറ്റു വേഷങ്ങൾ.

ചെറുപ്പകാലം

[തിരുത്തുക]

ജോഡി മാരി കോമർ 1993 മാർച്ച് 11 ന് ലിവർപൂളിൽ ജനിച്ചു. ഒരു കുടുംബ അവധിക്കാലത്ത് സ്കൂൾ ടാലന്റ് ഷോയുടെ റിഹേഴ്സലിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ സെന്റ് ജൂലിസിലെ അവളുടെ സുഹൃത്തുക്കൾ ഒരു ഡാൻസ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. ഇതേ തുടർന്ന് അവൾ ഒരു മോണോലോഗ് അവതരിപ്പിക്കുകയും, അത് അവളുടെ നാടക അദ്ധ്യാപകന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. അദ്ദേഹം പിന്നീട് അവളെ ഒരു ബിബിസി റേഡിയോ 4 നാടകത്തിന് ഓഡിഷന് അയച്ചു. ഓഡിഷൻ വിജയിച്ച കോമർ അഭിനയരംഗത്തു അരങ്ങേറ്റം ചെയ്തു. നാടകത്തിലെ സഹതാരങ്ങൾ അഭിനയരംഗത്ത് തുടരാൻ അവളോട് ആവശ്യപ്പെടുകയും ഒരു ഏജന്റിനെ സമീപിക്കാൻ ഉപദേശിക്കുകയും ചെയ്തു. അഭിനയ ജീവിതം തുടരുന്നതിനിടയിൽ, കോമർ ബാറിലും ടെസ്‌കോ സൂപ്പർമാർക്കറ്റിലും ജോലി നോക്കി.

2008-ൽ ദി റോയൽ ടുഡേ എന്ന എപ്പിസോഡിൽ അതിഥി വേഷത്തോടെയാണ് കോമറിന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. ദി റോയൽ എന്ന മെഡിക്കൽ നാടക പരമ്പരയുടെ സ്പിൻ-ഓഫ് പരമ്പരയാണ് ദി റോയൽ ടുഡേ. തുടർന്ന് വാട്ടർലൂ റോഡ്, ഹോൾബി സിറ്റി, ഡോക്ടർസ് , സൈലന്റ് വിറ്റ്നസ്, കാഷ്വാലിറ്റി, ലോ & ഓർഡർ: യുകെ, വെറ, ഇൻസ്പെക്ടർ ജോർജ്ജ് ജന്റലി തുടങ്ങിയ പരമ്പരകളിൽ അവർ പ്രത്യക്ഷപ്പെട്ടു. റിമംബർ മി എന്ന അഞ്ച് എപ്പിസോഡുകൾ ഉള്ള അമാനുഷിക മിനി പരമ്പരയിൽ മുഖ്യകഥാപാത്രം അവതരിപ്പിക്കാൻ കൊമെറിനെ തിരഞ്ഞെടുത്തു. 2015ൽ ലേഡി ചാറ്റർലിസ് ലവർ എന്ന നോവലിനെ അടിസ്ഥാനമാക്കി ബിബിസി വണ്ണിൽ സംപ്രേഷണം ചെയ്ത ടെലിവിഷൻ ചിത്രത്തിൽ കോമെർ അഭിനയിച്ചു. അതേ വർഷം, ഡോക്ടർ ഫോസ്റ്റർ എന്ന ബിബിസി വൺ നാടക പരമ്പരയിൽ കേറ്റ് പാർക്സ് എന്ന വേഷം അവതരിപ്പിച്ചു. 2016 ഫെബ്രുവരിയിൽ ബിബിസി അവതരിപ്പിച്ച തേർട്ടീൻ എന്ന മിനി പരമ്പരയിൽ കോമെർ ഐവി മോക്സം എന്ന കഥാപാത്രമായി അഭിനയിക്കുകയും ഇതിന് മികച്ച നടിക്കുള്ള ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ നാമനിർദ്ദേശം നേടുകയും ചെയ്തു. 2016 ഡിസംബറിൽ അവർ ബിബിസി മിനി പരമ്പര റില്ലിംഗ്ടൺ പ്ലേസിൽ പ്രത്യക്ഷപ്പെട്ടു. 2017 ൽ, ദി വൈറ്റ് പ്രിൻസസ് എന്ന സ്റ്റാർസ് പരമ്പരയിൽ എലിസബത്ത് ഓഫ് യോർക്കിന്റെ ചെറുപ്പകാലം അവതരിപ്പിച്ചു. 2017 ൽ, ഇംഗ്ലണ്ട് ഈസ് മൈൻ എന്ന ചിത്രത്തിലൂടെ ചലച്ചിത്രത്തിലും അരങ്ങേറി.

ഏപ്രിൽ 2018-ൽ, കോമെർ ബിബിസി അമേരിക്ക നിർമിച്ച കില്ലിങ്ങ് ഈവ് എന്ന ത്രില്ലർ പരമ്പരയിൽ ഒക്സാന അസ്താൻകോവ / വില്ലനെൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തുടങ്ങി. റഷ്യൻ കൊലയാളിയായ വില്ലനെലിനു തന്നെ പിന്തുടരുന്ന ഈവ് പോളാസ്‌ട്രി എന്ന MI6 ഏജന്റിനോട് അഭിനിവേശം തോന്നുന്നു. ആദ്യ സീസൺ സംപ്രേഷണം ചെയ്യുന്നതിന് മുമ്പായി രണ്ടാം സീസണിനായി ഈ പരമ്പര പുതുക്കിയിരുന്നു. കില്ലിംഗ് ഈവിന്റെ രണ്ടാം സീസൺ 2019 ഏപ്രിലിൽ പ്രദർശിപ്പിച്ചു. മികച്ച നടിക്കുള്ള ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ അവാർഡും ഒരു നാടക പരമ്പരയിലെ മികച്ച നടിക്ക് പ്രൈംടൈം എമ്മി അവാർഡും കോമെർ നേടി.

ഫിലിമോഗ്രാഫി

[തിരുത്തുക]

ചലച്ചിത്രം

[തിരുത്തുക]
വർഷം പേര് കഥാപാത്രം Notes
2012 ദ ലാസ്റ് ബൈറ്റ് മാർസി ഹ്രസ്വചിത്രം
2013 ഇൻ ടി'വിക് ഹോളിഡേ ഹ്രസ്വചിത്രം
2017 ഇംഗ്ലണ്ട് ഈസ് മൈൻ ക്രിസ്റ്റിൻ
2019 ഐതർ വേ സ്വയം ഹ്രസ്വചിത്രം
2019 സ്റ്റാർ വാർസ്: ദ റൈസ് ഓഫ് സ്കൈവാക്കർ റേയുടെ അമ്മ അതിഥി താരം
2020 ഫ്രീ ഗൈ മില്ലി / മൊളോടോവ് പെൺകുട്ടി പോസ്റ്റ്-പ്രൊഡക്ഷൻ

ടെലിവിഷൻ

[തിരുത്തുക]
വർഷം പേര് കഥാപാത്രം Notes
2008 ദ റോയൽ ടുഡേ ലിയാൻ എപ്പിസോഡ് #1.41
2010 ഹോൾബി സിറ്റി എല്ലി ജെങ്കിൻസ് എപ്പിസോഡ്: പ്രോമിസസ്
2010 വാട്ടർലൂ റോഡ് സാറാ ഇവാൻസ് സീരീസ് 6 എപ്പിസോഡ് 3
2011 ജസ്റ്റിസ് ഷാർന മുൽഹാർൺ മിനി പരമ്പര
2012 ഡോക്ടർസ് കെല്ലി ലോതർ എപ്പിസോഡ്: അനെദർ ഡേ, അനെദർ ഡോളർ
2012 സൈലന്റ് വിറ്റ്നെസ് ഈവ് ഗ്ലിസ്റ്റൺ എപ്പിസോഡ്: ഫിയർ
2012 ഗുഡ് കോപ് ഏമി മിനി പരമ്പര
2012 കാഷ്വാലിറ്റി മാഡി എൽഡൺ എപ്പിസോഡ്: ഐ വിൽ സീ യു ഇൻ മൈ ഡ്രീംസ്
2012 കമിങ് അപ്പ് കാറ്റ് സള്ളിവൻ എപ്പിസോഡ്: പോസ്റ്റ്കോഡ് ലോട്ടറി
2013 കമിങ് അപ്പ് ജെമ്മ എപ്പിസോഡ്: ബിഗ് ഗേൾ
2013 ലോ & ഓർഡർ: യുകെ ജെസ് ഹെയ്സ് എപ്പിസോഡ്: ഫാദർലി ലവ്
2013 വെറ ഇസി റൗളിന്സ് എപ്പിസോഡ്: യങ് ഗോഡ്സ്
2013–2015 മൈ മാഡ് ഫാറ്റ് ഡയറി ക്ലോയി ജെമെൽ 16 എപ്പിസോഡുകൾ
2014 ഇൻസ്‌പെക്ടർ ജോർജ് ജന്റലി ജസ്റ്റിൻ ലെയ്‌ലാൻഡ് എപ്പിസോഡ്: ബ്ലൂ ഫോർ ബ്ലൂബേർഡ്
2014 റിമെംബേർ മി ഹന്ന വാർഡ് മിനി പരമ്പര
2015 ലേഡി ചാറ്റർലിസ് ലവർ ഐവി ബോൾട്ടൺ ടെലിവിഷൻ ഫിലിം
2015–2017 ഡോക്ടർ ഫോസ്റ്റർ കേറ്റ് പാർക്സ് 9 എപ്പിസോഡുകൾ
2016 തേർട്ടീൻ ഐവി മോക്സം മിനി പരമ്പര
2016 റില്ലിങ്ടൺ പ്ലേസ് ബെറിൾ ഇവാൻസ് മിനി പരമ്പര
2017 ദി വൈറ്റ് പ്രിൻസസ് എലിസബത്ത് ഓഫ് യോർക്ക് 8 എപ്പിസോഡുകൾ
2018 സ്നാച്ചസ് : മൊമെന്റ്‌സ്‌ ഫ്രം വുമൺസ് ലൈവ്സ് ലിൻഡ എപ്പിസോഡ്: ബോവ്റിൽ പാം
2018–മുതൽ കില്ലിംഗ് ഈവ് ഒക്സാന അസ്താൻകോവ / വില്ലനെൽ 16 എപ്പിസോഡുകൾ

അവാർഡുകളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
വർഷം അവാർഡ് കാറ്റഗറി വർക്ക് റിസൾട്ട് Ref.
2016 I ടോക്ക് ടെലി അവാർഡ്‌സ് ഒരു നാടകത്തിലെ മികച്ച നടി തേർട്ടീൻ Nominated
റേഡിയോടൈംസ്.കോം റീഡർ അവാർഡ്‌സ് മികച്ച നടി തേർട്ടീൻ Nominated
ടിവി ചോയ്സ് അവാർഡ്‌സ് മികച്ച നടി തേർട്ടീൻ Nominated
2017 ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ അവാർഡ്‌സ് മികച്ച നടി തേർട്ടീൻ Nominated
റോയൽ ടെലിവിഷൻ സൊസൈറ്റി അവാർഡ്‌സ് മികച്ച നടി തേർട്ടീൻ Nominated
2018 ഡോറിയൻ അവാർഡ്‌സ് ടിവി പെർഫോമൻസ് ഓഫ് ദി ഇയർ – നടി കില്ലിംഗ് ഈവ് Nominated
ഫീമെയ്ൽ ഫസ്റ്റ് അവാർഡ്‌സ് 2018 ടെലിവിഷൻ ആക്ട്രസ് ഓഫ് ദി ഇയർ കില്ലിംഗ് ഈവ് Won
ഗോൾഡ് ഡെർബി അവാർഡ്‌സ് ഡ്രാമ ആക്ട്രസ് കില്ലിംഗ് ഈവ് Nominated
I ടോക്ക് ടെലി അവാർഡ്‌സ് ബെസ്ററ് ഡ്രമാറ്റിക് പെർഫോമൻസ് കില്ലിംഗ് ഈവ് Nominated
മാരി ക്ലെയർ ഫ്യൂച്ചർ ഷെപ്പേർ അവാർഡ്‌സ് ആക്ടിങ് ഹൈ ഫ്ലയർ കില്ലിംഗ് ഈവ് Won
ടെലിവിഷൻ ക്രിട്ടിക്സ് അസോസിയേഷൻ ഇൻഡിവിജ്വൽ അചീവമെന്റ് ഇൻ ഡ്രാമ കില്ലിംഗ് ഈവ് Nominated
2019 നാഷണൽ ടെലിവിഷൻ അവാർഡ്‌സ് ഡ്രാമ പെർഫോമൻസ് കില്ലിംഗ് ഈവ് Nominated
ബ്രോഡ്കാസ്റ്റിംഗ് പ്രസ് ഗിൽഡ് അവാർഡ്‌സ് മികച്ച നടി കില്ലിംഗ് ഈവ് Won
9th ക്രിട്ടിക്സ് ' ചോയ്സ് ടെലിവിഷൻ അവാർഡ്‌സ് ബെസ്ററ് ആക്ടറസ് ഇൻ എ ഡ്രാമ സീരീസ് കില്ലിംഗ് ഈവ് Nominated
ഗോൾഡ് ഡെർബി അവാർഡ്‌സ് ഡ്രാമ ആക്ടറസ് കില്ലിംഗ് ഈവ് Won
റോയൽ ടെലിവിഷൻ സൊസൈറ്റി അവാർഡ് മികച്ച നടി കില്ലിംഗ് ഈവ് Won
സ്റ്റൈലിസ്റ് റിമാർക്കബിൾ വുമൺ അവാർഡ്‌സ് ബെസ്ററ് എന്റെർറ്റൈനെർ കില്ലിംഗ് ഈവ് Won
ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ അവാർഡ്‌സ് മികച്ച നടി കില്ലിംഗ് ഈവ് Won
എംടിവി മൂവി & ടിവി അവാർഡ്‌സ് ബെസ്ററ് വില്ലൻ കില്ലിംഗ് ഈവ് Nominated
ടെലിവിഷൻ ക്രിട്ടിക്സ് അസോസിയേഷൻ ഇൻഡിവിജ്വൽ അചീവമെന്റ് ഇൻ ഡ്രാമ കില്ലിംഗ് ഈവ് Nominated
ടിവി ചോയ്സ് അവാർഡ്‌സ് മികച്ച നടി കില്ലിംഗ് ഈവ് Won
പ്രൈംടൈം എമ്മി അവാർഡ്‌സ് ഔട്‍സ്റ്റാൻഡിങ് ലീഡ് ആക്ടറസ് ഇൻ എ ഡ്രാമ സീരീസ് കില്ലിംഗ് ഈവ് Won
ബ്രോഡ്കാസ്റ്റ് ഡിജിറ്റൽ അവാർഡ്‌സ് ബെസ്ററ് ഷോർട്-ഫോം ഡ്രാമ സ്നാച്ചസ് : മൊമെന്റ്‌സ്‌ ഫ്രം വുമൺസ് ലൈവ്സ് Won
2020 ക്രിട്ടിക്സ് ചോയ്സ് അവാർഡ്‌സ് ബെസ്ററ് ആക്ടറസ് ഇൻ എ ഡ്രാമ സീരീസ് കില്ലിംഗ് ഈവ് Nominated
ഗോൾഡൻ ഗ്ലോബ് അവാർഡ്‌സ് ബെസ്ററ് ആക്ടറസ് – ടെലിവിഷൻ സീരീസ് ഡ്രാമ കില്ലിംഗ് ഈവ് Nominated
സാറ്റലൈറ്റ് അവാർഡ്‌സ് ബെസ്ററ് ആക്ടറസ് – ഡ്രാമ സീരീസ് കില്ലിംഗ് ഈവ് Nominated
സ്ക്രീൻ ആക്ടർ ഗിൽഡ് അവാർഡ്‌സ് ഔട്‍സ്റ്റാൻഡിങ് പെർഫോമൻസ് ബൈ എ ഫീമെയ്ൽ ആക്ടർ ഇൻ എ ഡ്രാമ സീരീസ് കില്ലിംഗ് ഈവ് Nominated
നാഷണൽ ടെലിവിഷൻ അവാർഡ്‌സ് ഡ്രാമ പെർഫോമൻസ് കില്ലിംഗ് ഈവ് Nominated
എൻ എം ഇ അവാർഡ്‌സ് ബെസ്ററ് ടിവി ആക്ടർ കില്ലിംഗ് ഈവ് Pending

അവലംബം

[തിരുത്തുക]
  1. THR Staff (December 8, 2019). "Critics' Choice Awards: 'The Irishman' Leads With 14 Nominations". The Hollywood Reporter. Archived from the original on December 9, 2019.
  2. "2019 Winners". International Press Academy. Retrieved 21 December 2019.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജോഡി_കോമെർ&oldid=4117081" എന്ന താളിൽനിന്ന് ശേഖരിച്ചത്