ജോഡി ബാൽഫോർ
ജോഡി ബാൽഫോർ | |
---|---|
ജനനം | |
ദേശീയത | ദക്ഷിണാഫ്രിക്കൻ |
തൊഴിൽ | സിനിമ, ടെലിവിഷൻ അഭിനേത്രി |
സജീവ കാലം | 2009–present |
അറിയപ്പെടുന്നത് | ബോംബ് ഗേൾസ് · റെല്ലിക് |
ഒരു ദക്ഷിണാഫ്രിക്കൻ ചലച്ചിത്ര-ടെലിവിഷൻ നടിയായ ജോഡി ബാൽഫോർ (ജനനം: 29 ഒക്ടോബർ 1987) ബോംബ് ഗേൾസ് എന്ന കനേഡിയൻ ടെലിവിഷൻ നാടക പരമ്പരയിലെ ഗ്ലാഡിസ് വിതം എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ നടിയാണ്.[1] 2015 ലെ മൂന്നാം കനേഡിയൻ സ്‌ക്രീൻ അവാർഡിൽ ടെലിവിഷൻ സിനിമ അല്ലെങ്കിൽ ലഘുപരമ്പരയിലെ മികച്ച നടിക്കുള്ള കനേഡിയൻ സ്‌ക്രീൻ അവാർഡ് അവർ നേടിയിരുന്നു. ബോംബ് ഗേൾസ്: ഫേസിംഗ് ദി എനിമി എന്ന ടെലിവിഷൻ സിനിമയിലെ വേഷത്തിന്റെ പേരിലാണ് ബാൽഫോറിന് ഈ പുരസ്കാരം ലഭിച്ചത്.[2] 2019-ൽ ആപ്പിൾ ടിവി + നിർമ്മിച്ച ഫോർ ഓൾ മാൻകൈൻഡ് എന്ന അമേരിക്കൻ സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പരയിലും അവർ ഒരു വേഷം ചെയ്തിരുന്നു.
ആദ്യകാല ജീവിതം
[തിരുത്തുക]ആദ്യകാലങ്ങളിൽ ബാൽഫോർ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്ന് 2000 മാണ്ടിന്റെ തുടക്കത്തിൽ ദക്ഷിണാഫ്രിക്കൻ യൂത്ത് ടെലിവിഷൻ പരമ്പരയായ ബ്ലിംഗിന്റെ സഹ-അവതാരകയായിരുന്നു. പിന്നീട് കേപ് ടൗൺ സർവകലാശാലയിൽ നിന്ന് നാടകം പഠിക്കുകയും[3] 2008-ലെ മിസ്സ് സൗത്ത് ആഫ്രിക്ക മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.
2009-ൽ ബിരുദം നേടിയ ശേഷം, പ്രധാനമായും ബ്രിട്ടീഷ്, കനേഡിയൻ ചലച്ചിത്ര, ടെലിവിഷൻ നിർമ്മാണങ്ങളിൽ അഭിനേതാവായി പ്രവർത്തിച്ചിട്ടുണ്ട്.[4] ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറിലാണ് അവർ താമസിക്കുന്നത്. അഭിനയത്തിന് പുറമേ അവർ നഗരത്തിലെ ഗ്യാസ്‌ടൗൺ പരിസരത്തെ ഒരു കോഫിഹൗസിന്റെ സഹ ഉടമയുമാണ്.[5] 2015 ഫെബ്രുവരിയിൽ ക്വാറി എന്ന സിനിമാക്സ് സീരീസിൽ അഭിനയിച്ചിരുന്നു.[6]
ഫിലിമോഗ്രാഫി
[തിരുത്തുക]ഫിലിം
[തിരുത്തുക]വർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2011 | വാമ്പയർ | മൈക്കീല | |
2011 | ഫൈനൽ ഡെസ്റ്റിനേഷൻ 5 | സ്ത്രീ | |
2013 | ഗോസ്റ്റ് വിത്തിൻ, എഎ ഗോസ്റ്റ് വിത്തിൻ | ഹന്ന / ആബി | Short |
2013 | ദി ഹസ്ബൻഡ് (film) | ക്ലെയർ | |
2013 | ആഫ്റ്റർ പാർട്ടി | കാരെൻ | |
2013 | വാട്ടർലൂ | മോളി മക്കെൻസി | Short |
2014 | വാലന്റൈൻസ് ഡേ | മോളി | Short |
2015 | അൺഎർത്തിങ് | ഫിഷർ ഹാർട്ട് | |
2015 | എഡ്‌വാർഡ് | മേരി | |
2015 | ആൾമോസ്റ്റ് എനിതിങ് | ബീൻസ് | |
2019 | ദി റെസ്റ്റ് ഓഫ് ആസ് (film) | റേച്ചൽ |
ടെലിവിഷൻ
[തിരുത്തുക]വർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2009 | ദി ഫിലാന്ദ്രോപ്പിസ്റ്റ് (TV പരമ്പര) | Concierge | എപ്പിസോഡ്: "സാൻ ഡീഗോ" |
2010 | കോംഗോ | ജോഹന്ന വെൻസ് | TV film |
2010 | ടവർ പ്രിപ് | എമിലി റൈറ്റ് | 2 എപ്പിസോഡുകൾ |
2011 | ദി സിങ്കിങ് ഓഫ് ദി ലക്കോണിയ | സാറാ ഫുൾവുഡ് | TV ലഘുപരമ്പര |
2011 | ആർ. എൽ. സ്റ്റീൻസ് ദ ഹോണ്ടിംഗ് അവർ: ദ സീരീസ് | പ്രിസ്‌കില്ല | എപ്പിസോഡ്: "നൈറ്റ്മേർ ഇൻ" |
2011 | സൂപ്പർനാച്യുറൽ | മെലിസ | എപ്പിസോഡ്: "ലൈക് എ വിർജിൻ" |
2011 | V | V ഗ്രീറ്റർ | എപ്പിസോഡ്: "അൺഈസി ലൈസ് ദി ഹെഡ്" |
2011 | സാങ്ച്യുറി | ടെറി | എപ്പിസോഡ്: "ഐസ്ബ്രേക്കർ" |
2012–13 | പ്രൈമിവെൽ: ന്യൂവേൾഡ് | സാമന്ത സെദാരിസ് | 3 എപ്പിസോഡുകൾ |
2012–13 | ബോംബ് ഗേൾസ് | ഗ്ലാഡിസ് വിതം | പ്രധാന റോൾ |
2014 | ദി ബെസ്റ്റ് ലെയ്ഡ് പ്ലാൻസ്(TV series) | ലിൻഡ്സെ ദേവർ | ടിവി ലഘുപരമ്പര |
2014 | ബോംബ് ഗേൾസ്: ഫേസിങ് ദി എനിമി | ഗ്ലാഡിസ് വിതം | ടിവി സിനിമ |
2016 | ക്വാറി | ജോണി കോൺവേ | പ്രധാന റോൾ |
2017 | റെല്ലിക് | DI എലൈൻ ഷെപ്പേർഡ് | പ്രധാന റോൾ |
2017 | ദി ക്രൗൺ (TV series) | ജാക്കി കെന്നഡി | എപ്പിസോഡ്: "ഡീയർ Mrs. കെന്നഡി"[7] |
2019 | ട്രൂ ഡിറ്റക്ടീവ് | ലോറി | 3 എപ്പിസോഡുകൾ |
2019 | ഫോർ ഓൾ മാൻകൈൻഡ് | എല്ലെൻ വേവർലി[8] | പ്രധാന റോൾ |
അവാർഡുകളും നാമനിർദ്ദേശങ്ങളും
[തിരുത്തുക]Year | Association | Category | Nominated work | Result |
---|---|---|---|---|
2013 | ലിയോ അവാർഡ്സ് | ഒരു നാടക പരമ്പരയിലെ വനിതകളുടെ ബെസ്റ്റ് ലീഡ് പെർഫോർമൻസ്[9] | ബോംബ് ഗേൾസ് | നാമനിർദ്ദേശം |
2014 | കനേഡിയൻ ഫിലിംമേക്കേഴ്സ് ഫെസ്റ്റിവൽ | മികച്ച സമന്വയം (എബ്രഹാം കോഫെങ്, അലി ലിബർട്ട്, നിക്കോളാസ് കരെല്ല, പീറ്റർ ബെൻസൺ, ഡേവിഡ് മിൽചാർഡ്, എറിക കരോൾ, ക്രിസ്റ്റീന സിക്കോളി, എമ്മ ലഹാന എന്നിവരുമായി പങ്കിട്ടു) | ആഫ്റ്റർ പാർട്ടി | വിജയിച്ചു |
2015 | കനേഡിയൻ സ്ക്രീൻ അവാർഡ്സ് | ഒരു നാടക പരിപാടിയിലോ ലഘുപരമ്പരയിലോ ഒരു പ്രധാന കഥാപാത്രത്തിലെ അഭിനേത്രിയുടെ മികച്ച അവതരണം[10] | ബോംബ് ഗേൾസ് : ഫേസിങ് ദി എനിമി | വിജയിച്ചു |
അവലംബം
[തിരുത്തുക]- ↑ "Bomb Girls: Meg Tilly, Jodi Balfour return for Season 2 on Jan. 2" Archived 2019-07-28 at the Wayback Machine.. Toronto Star, January 2, 2013.
- ↑ "'Bomb Girls,' 'Vikings' early winners at Canadian Screen Awards". Global News, March 1, 2015.
- ↑ "Bomb Girl loves the 'practicality' of her Kia Rio". The Globe and Mail, January 31, 2013.
- ↑ "Bomb Girls' Jodi Balfour talks dancing, acting like a woman in the 1940s and playing the ukulele" Archived 2017-10-05 at the Wayback Machine.. ANDPOP, January 26, 2013.
- ↑ Guest: Jodi Balfour. George Stroumboulopoulos Tonight.
- ↑ "Cinemax Orders Drama 'Quarry' to Series". Variety, February 2, 2015.
- ↑ "The Crown Adds Michael C. Hall & Jodi Balfour as Jack & Jackie Kennedy". Deadline, February 9, 2017
- ↑ "'For All Mankind' to launch alternate space race on Apple TV+". collectSPACE. October 28, 2019. Retrieved November 18, 2019.
- ↑ "2013 nominees" (PDF). leoawards.com. Retrieved 13 November 2016.
- ↑ "awards database". academy.ca. Archived from the original on 14 November 2016. Retrieved 13 November 2016.