ജോസഫ്
ജോസഫ് | |
---|---|
സംവിധാനം | എം. പത്മകുമാർ |
നിർമ്മാണം | ജോജു ജോർജ് |
തിരക്കഥ | ഷാഹി കബീർ |
അഭിനേതാക്കൾ |
|
സംഗീതം | രഞ്ജിൻ രാജ് |
ഛായാഗ്രഹണം | മനേഷ് മാധവൻ |
ചിത്രസംയോജനം | കിരൺ ദാസ് |
സ്റ്റുഡിയോ | അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ |
വിതരണം | ഷോബിസ് സ്റ്റുഡിയോകൾ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
എം. പത്മകുമാർ സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജോസഫ്. ഷാഹി കബീർ രചിച്ച ചിത്രമാണ് ജോസഫ്. ജോജു ജോർജ്ജ്, ദിലീഷ് പോത്തൻ, ഇർഷാദ്, അത്മിയ, ജോണി ആന്റണി, സുധി കോപ്പ, മാളവിക മേനോൻ, മാധുരി ബ്രഗൻസ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു റിട്ടയേർഡ് പോലീസുകാരന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
തിരക്കഥാകൃത്ത് ഷഹീ കബീർ എന്ന യഥാർത്ഥ ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ചിത്രത്തിന്റെ തിരക്കഥ [1].[2] ഒരു ബോക്സ് ഓഫീസ് ഹിറ്റാണ് സിനിമ. ഈ ചിത്രം ബോക്സ് ഓഫീസിൽ ഒരു സ്ലീപ്പർ ഹിറ്റായി മാറിയ ചിത്രം വാണിജ്യപരമായി വളരെ പ്രശസ്തിയാർജ്ജിച്ചു. 2018 ലെ മികച്ച മലയാളചലച്ചിത്രമാണെന്ന് പല വിമർശകരും പറഞ്ഞിട്ടുണ്ട്[3]. ചിത്രത്തിലെ അഭിനയത്തിന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജോജു മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം നേടി [4].
അഭിനേതാക്കൾ
[തിരുത്തുക]- ജോജു ജോർജ് - ജോസഫ് പാറേക്കാട്ടിൽ, റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ.
- മാളവിക മേനോൻ - ഡയാന ജോസഫ്, ജോസഫിന്റെ മകൾ.
- ദിലീഷ് പോത്തൻ - പീറ്റർ, സ്റ്റെല്ലയുടെ ഭർത്താവ്.
- ആത്മീയ രാജൻ - സ്റ്റീലാ പീറ്റർ, ജോസഫിന്റെ മുൻ-ഭാര്യ.
- മാധുരി ബ്രഗൻസ - ലിസമ്മ, ജോസഫിന്റെ മുൻ പ്രണയിനി.
- സുധി കൊപ്പ - സുധി, ജോസഫിന്റെ സുഹൃത്ത്.
- ഇർഷാദ് ടി - ടി. സിദ്ദിക്ക്, ജോസഫിന്റെ സുഹൃത്ത്
- രാജേഷ് ശർമ്മ
- അനിൽ മുരളി
- ജയിംസ് എലിയ
- ജാഫർ ഇടുക്കി - വികാരി അച്ചൻ
- നെടുമുടി വേണു - അഡ്വ. ശ്രീനിവാസൻ
- ഇടവേള ബാബു - കാർ ഉടമ
- ജോണി ആന്റണി - വികാരി അച്ചൻ
സംഗീതം
[തിരുത്തുക]പുതുമുഖ സംഗീതസംവിധായകനായ രഞ്ജിൻ രാജ് ആണ് ഇതിന്റെ സംഗീതസംവിധാനം നിർവഹിച്ചത് . ഇതിലെ പൂമുത്തോളെ എന്ന ഗാനത്തിന് ഗായകൻ വിജയ് യേശുദാസിന് 2018 ലെ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിക്കുകയുണ്ടായി.
ചിത്രത്തിലെ ഗാനങ്ങൾ [5]
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
1 | പൂമുത്തോളേ | അജീഷ് ദാസൻ | രഞ്ജിൻ രാജ് | വിജയ് യേശുദാസ് |
2 | പൂമുത്തോളേ | അജീഷ് ദാസൻ | രഞ്ജിൻ രാജ് | നിരഞ്ജ് സുരേഷ് |
3 | പണ്ടു പാടവരമ്പത്തിലൂടെ | ഭാഗ്യരാജ് | ഭാഗ്യരാജ്, രഞ്ജിൻ രാജ് | ജോജു ജോർജ്, ബെനഡിക്ട് ഷൈൻ |
4 | ഉയിരിൻ നാഥനെ | ബി കെ ഹരിനാരായണൻ | രഞ്ജിൻ രാജ് | വിജയ് യേശുദാസ്, മെറിൻ ഗ്രിഗറി |
5 | കരിനീലക്കണ്ണുള്ള | ബി കെ ഹരിനാരായണൻ | രഞ്ജിൻ രാജ് | കാർത്തിക്, അഖില ആനന്ദ് |
6 | കണ്ണെത്താ ദൂരം | ബി കെ ഹരിനാരായണൻ | രഞ്ജിൻ രാജ് | വിജയ് യേശുദാസ് |
വിവാദങ്ങൾ
[തിരുത്തുക]അടുത്ത കാലത്തായി പ്രധാനമായും കർശനമായ നിയമങ്ങൾ കാരണം കേരളത്തിൽ അവയവം മാറ്റിവയ്ക്കൽ എണ്ണം കുറയ്ക്കുന്നതിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിൽ അവയവമാറ്റ കുംഭകോണത്തിനുവേണ്ടി ദാതാക്കളെ കൊലപ്പെടുത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ ചിത്രീകരിച്ചതിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വിമർശിച്ചു.[6]
അവാർഡുകൾ
[തിരുത്തുക]Awards | Category | Recipient |
---|---|---|
ദേശീയ ചലച്ചിത്ര അവാർഡുകൾ | പ്രത്യേക പരാമർശം | ജോജു ജോർജ് |
കേരള സംസ്ഥാന ചലച്ചിത്ര
അവാർഡുകൾ |
മികച്ച കഥാപാത്ര നടൻ | ജോജു ജോർജ് |
മികച്ച പ്ലേബാക്ക് ഗായകൻ | വിജയ് യേശുദാസ് | |
മികച്ച ഗാനരചയിതാവ് | ബി. കെ. ഹരിനാരായണൻ | |
മൂവി സ്ട്രീറ്റ് മൂവി അവാർഡുകൾ | മികച്ച നടൻ | ജോജു ജോർജ് |
മികച്ച സംഗീത സംവിധാനം | രഞ്ജിൻ രാജ് | |
മികച്ച പശ്ചാത്തല സംഗീതം | രഞ്ജിൻ രാജ് |
അവലംബം
[തിരുത്തുക]- ↑ "joju-george -". www.manoramanews.com.
- ↑ https://www.manoramanews.com/news/entertainment/2018/11/09/interview-with-joju-george.html
- ↑ "joju-george -". www.mathrubhumi.com. Archived from the original on 2019-01-11. Retrieved 2019-01-11.
- ↑ "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2018 -". ml.wikipedia.org.
- ↑ "ജോസഫ് -". m3db.com.
- ↑ "Kerala medical body criticises malayalam film joseph for showing organ donation scam". The News Minute.