Jump to content

ജോസഫ് എം. പുതുശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോസഫ് എം. പുതുശ്ശേരി
Member of Kerala Legislative Assembly (MLA)
ഓഫീസിൽ
1991–1996
മണ്ഡലംകല്ലൂപ്പാറ നിയമസഭാമണ്ഡലം
ഓഫീസിൽ
2001–2011
വ്യക്തിഗത വിവരങ്ങൾ
ജനനം (1959-04-28) 28 ഏപ്രിൽ 1959  (65 വയസ്സ്)
കല്ലൂപ്പാറ, പത്തനംതിട്ട ജില്ല, കേരളം
രാഷ്ട്രീയ കക്ഷികേരള കോൺഗ്രസ് (എം)
പങ്കാളിലൈലി
കുട്ടികൾ3
ഉറവിടം: [niyamasabha.org]

ഇന്ത്യയിലെ കേരളത്തിലെ ഒരു കേരള കോൺഗ്രസ് രാഷ്ട്രീയക്കാരനും ട്രേഡ് യൂണിയൻ പ്രവർത്തകനുമാണ് ജോസഫ് എം. പുതുശ്ശേരി. അദ്ദേഹം മൂന്നു തവണ കേരള നിയമസഭയിൽ കല്ലൂപ്പാറ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു.

ജീവിതരേഖ

[തിരുത്തുക]

മാമ്മൻ്റെയും മറിയാമ്മയുടെയും മകനായി 1959 ഏപ്രിൽ 28ന് കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറയിൽ ജനിച്ചു.[1] എം.ജി.എച്ച്.എസ്.എസിൽ നിന്ന് എസ്.എസ്.എൽ.സി, തിരുവല്ല എംടി കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബി.എ., കളമശ്ശേരി രാജഗിരി കോളേജിൽ നിന്ന് ഡിഎസ്എസ്, ലോ അക്കാദമി ലോ കോളേജിൽ നിന്ന് എൽഎൽബി എന്നിവ പാസായി.[2]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

വിദ്യാർത്ഥിയായിരിക്കെ കെഎസ്‌സിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ജോസഫ് എം. പുതുശ്ശേരി കെഎസ്‌സിയിൽ സ്കൂൾ യൂണിറ്റ് സെക്രട്ടറി, കോളേജ് യൂണിറ്റ് പ്രസിഡന്റ്, കല്ലൂപ്പാറ നിയോജക മണ്ഡലം പ്രസിഡന്റ്, ആലപ്പുഴ ജില്ലാ കമ്മിറ്റി സെക്രട്ടറി, പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.[1] കെഎസ്ആർടിസി ഡയറക്ടർ ബോർഡ്, വൈദ്യുതി ബോർഡ് കൺസൾട്ടേറ്റീവ് കമ്മിറ്റി, എം.ജി. യൂണിവേഴ്സിറ്റി സെനറ്റ് എന്നിവിടങ്ങളിൽ അംഗം ആയിട്ടുള്ള അദ്ദേഹം 1985 മുതൽ 5 വർഷം കേരള യൂത്ത് ഫ്രണ്ട് ജനറൽ സെക്രട്ടറിയായിരുന്നു.[1] കെ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം യു.ഡി.എഫ് സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റി അംഗം, കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡ്രൈവേഴ്‌സ് യൂണിയൻ, ഇലക്‌ട്രിസിറ്റി ബോർഡ് എക്‌സിക്യൂട്ടീവ് എംപ്ലോയീസ് യൂണിയൻ, ഇലക്‌ട്രിസിറ്റി ബോർഡ് അസിസ്റ്റന്റ് എഞ്ചിനീയേഴ്‌സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്‌മെന്റ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ എന്നിവയുടെ ഭാരവാഹി, മലങ്കര ഓർത്തഡോക്സ് സഭാംഗം അതിലെ കോളേജുകളുടെ ഗവേണിംഗ് ബോർഡ് അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്.[1]

കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം കെ.എം. മാണിയുടെ മരണശേഷം ജോസ് വിഭാഗം ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് പോകുന്നതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേർന്നു.[3][4]

തിരഞ്ഞെടുപ്പ് രാഷ്ട്രീയം

[തിരുത്തുക]

1991, 2001, 2006 വർഷങ്ങളിൽ പഴയ കല്ലൂപ്പാറ നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട പുതുശ്ശേരിക്ക് 2011 ൽ മണ്ഡലം ഇല്ലാതായതോടെ സീറ്റ് ലഭിച്ചില്ല.[5] പിന്നീട് 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവല്ല നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.[5]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "Members - Kerala Legislature". Retrieved 2023-07-23.
  2. "Joseph M Puthussery(Kerala Congress (M)):Constituency- THIRUVALLA(PATHANAMTHITTA) - Affidavit Information of Candidate:". Retrieved 2023-07-23.
  3. mediaone (2020-09-24). "ജോസഫ് എം പുതുശേരി കേരള കോൺഗ്രസ് വിട്ടു". Retrieved 2023-07-23.
  4. "'Can't be part of LDF': Senior leader of Kerala Congress (M) quits Jose Mani faction" (in ഇംഗ്ലീഷ്). 2020-09-24. Retrieved 2023-07-23.
  5. 5.0 5.1 "ഇത്രയും കാലം ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തെ തള്ളിപ്പറയാനാകില്ല, എൽഡിഎഫിലേക്കില്ല: പുതുശ്ശേരി". Mathrubhumi. 2020-09-24. Retrieved 2023-07-23.
"https://ml.wikipedia.org/w/index.php?title=ജോസഫ്_എം._പുതുശ്ശേരി&oldid=4099706" എന്ന താളിൽനിന്ന് ശേഖരിച്ചത്