Jump to content

ജോസഫ് കളത്തിപ്പറമ്പിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലത്തീൻ കത്തോലിക്ക സഭയുടെ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്തയാണ് ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പരമ്പിൽ. മാർപ്പാപ്പായുടെ കാര്യാലയത്തിൽ കത്തോലിക്കാ സഭയുടെ പൊന്തിഫിക്കൽ കൗൺസിൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹം ഈ സ്ഥാനം വഹിച്ചിരുന്ന ആദ്യ മലയാളിയാണ്[1]. ഇന്ത്യയിൽ ഇതിനു മുൻപ് രണ്ടു വ്യക്തികൾക്കാണ് ഈ സ്ഥാനം ലഭിച്ചിട്ടുള്ളത്. മുൻപ് കോഴിക്കോട് രൂപതയുടെ ബിഷപ്പായിരുന്നു ജോസഫ് കളത്തിപ്പറമ്പിൽ. 2002-മുതലാണ് കോഴിക്കോട് രൂപതയുടെ ബിഷപ്പ് സ്ഥാനം നിർവഹിച്ചിരുന്നത്. 2011 ഫെബ്രുവരി 22-നാണ് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ഉത്തരവ് റോമിലും കോഴിക്കോട് രൂപതാ ആസ്ഥാനത്തും വായിച്ചത്. റോമിൽനിന്നും കാനോൻ നിയമത്തിൽ ഇദ്ദേഹം ഡോക്ടറേറ്റ് നേടിയിട്ടുണ്ട്[2].

ജീവിതരേഖ

[തിരുത്തുക]

1952 ഒക്ടോബർ 6-ന് എറണാകുളം വടുതലയിലാണ് ജനനം. 1978 മാർച്ച് 13-നാണ് തിരുപ്പട്ടം സ്വീകരിച്ചത്. റോമിൽനിന്നും കാനോൻ നിയമത്തിൽ ഇദ്ദേഹം ഡോക്ടറേറ്റ് നേടി. 1989-ൽ വരാപ്പുഴ അതിരൂപതയുടെ ചാൻസലറും, 1996-ൽ ഇതേ അതിരൂപതയുടെ വികാരി ജനറലായും സ്ഥാനമേറ്റു. 1989-ൽ ചേംബർ ലെയ്ൻ ടു ദ ഹോളി ഫാദർ എന്ന മോൺസിഞ്ഞോർ സ്ഥാനം വഹിച്ച ശേഷം 2001 ജനവരി 31-ന് ഫിലേറ്റ് ഓഫ് ഓണർ പദവി നൽകി മാർപ്പാപ്പ ആദരിക്കുകയുണ്ടായി. 2002-ൽ കോഴിക്കോട് രൂപതയുടെ ബിഷപ്പായി നിയമനം ലഭിച്ചു.

അവലംബം

[തിരുത്തുക]
  1. മനോരമ ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
  2. "മാതൃഭൂമി ഓൺലൈൻ". Archived from the original on 2011-02-28. Retrieved 2011-02-23.
"https://ml.wikipedia.org/w/index.php?title=ജോസഫ്_കളത്തിപ്പറമ്പിൽ&oldid=3907190" എന്ന താളിൽനിന്ന് ശേഖരിച്ചത്