Jump to content

ജോസഫ് ചാലിശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കടവല്ലൂർ പഞ്ചായത്തിലെ കൊരട്ടിക്കരയിൽ 1948-ൽ ജനനം. വിദ്യഭ്യാസം കടവല്ലൂർ ഹൈസ്ക്കൂൾ, തുടർന്ന് ആനക്കരെ ട്രെയിനിങ്ങ് കോളേജിൽ ടി.ടി.സി. .അവിടെ പഠിക്കുമ്പോൾ മുതൽ കെ എസ്.യു. വഴി രാഷ്ട്രിയത്തിൽ സജീവമായി.കെ.എസ്.യു. പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ആയിരിക്കെ ചാലിശ്ശേരി സഹകരണ സംഘം ഡയറക്ടർ. പിന്നീട് അക്കിക്കാവ് TMVHS -ൽ അധ്യാപകനായി. രാഷ്ട്രിയത്തിലും , അധ്യാപനത്തിലും , സഹകരണ പ്രസ്ഥാനത്തിലും കഴിവു തെളിയിച്ച മനുഷ്യ സ്നേഹി.

കെ.എസ്.യു. പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ്

യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ്, തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ്

ഡി.സി.സി. തൃശ്ശൂർ ജനറൽ സെക്രട്ടറി, കെ.പി.സി.സി. മെമ്പർ

യു.ഡി.എഫ് ജില്ലാ ചെയർമാൻ തൃശ്ശൂർ

കടവല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്

കൊച്ചിൻ ഭൂപണയ ബാങ്ക് പ്രസിഡന്റ്

തലപ്പിള്ളി കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ്

കേരള സംസ്ഥാന സഹകരണ സർവ്വീസ് പരീക്ഷ ബോഡ് മെമ്പർ

ഇഫ്ക്കോ ഡയറക്ടർ ബോർഡ് മെബർ

"https://ml.wikipedia.org/w/index.php?title=ജോസഫ്_ചാലിശ്ശേരി&oldid=3647664" എന്ന താളിൽനിന്ന് ശേഖരിച്ചത്