ജോൺ ആലുങ്കൽ
ജോൺ ആലുങ്കൽ | |
---|---|
തൊഴിൽ | അദ്ധ്യാപകൻ, സാഹിത്യകാരൻ |
ദേശീയത | ഇന്ത്യ |
Genre | നോവൽ, ചെറുകഥ, തിരക്കഥ |
അവാർഡുകൾ | മാമ്മൻമാപ്പിള അവാർഡ് - പുഴമാത്രം മാറിയില്ല |
പങ്കാളി | തങ്കമ്മ |
ഒരു മലയാളസാഹിത്യകാരനായിരുന്നു ജോൺ ആലുങ്കൽ. 35 നോവലുകളും 60 ൽ പരം ചെറുകഥകളും ഹിന്ദി വ്യാകരണ ഗ്രന്ഥങ്ങളും ബാലസാഹിത്യകൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. പുഴമാത്രം മാറിയില്ല എന്ന നോവലിന് മാമൻ മാപ്പിള അവാർഡ് ലഭിച്ചിരുന്നു. നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]1938-ൽ കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് ജോൺ ആലുങ്കൽ ജനിച്ചത്. മണർകാട് സെന്റ് മേരീസ് ഹൈസ്കൂൾ അദ്ധ്യാപകനായിരുന്നു. ഭാര്യ പാമ്പാടി വേലിക്കകത്ത് തങ്കമ്മ. മക്കൾ മിനി, അനു, നിർമ്മല, ജോബി. 2017 ഒക്ടൊബർ 6 തിയതി 80 ആമത്തെ വയസിൽ നിര്യാതനായി.
കൃതികൾ
[തിരുത്തുക]മുപ്പത്തിയഞ്ച് നോവലുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.[1] സാധാരണക്കാരുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള ഇദ്ദേഹത്തിന്റെ കൃതികളിൽ വ്യക്തി ബന്ധങ്ങളും സാമൂഹികബന്ധങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ മുഖ്യപ്രതിപാദ്യവിഷയമാകുന്നു. അദ്ദേഹത്തിന്റെ കൃതികളിൽ പലതും ചലച്ചിത്രങ്ങളായിട്ടുണ്ട്.[2]
- ഊതിക്കാച്ചിയ പൊന്ന്
- മുത്തോട് മുത്ത്
- നിഴൽ മൂടിയ നിറങ്ങൾ
- വീണ്ടും ചലിക്കുന്ന ചക്രം
- പുഴ മാത്രം മാറിയില്ല
- ചെകുത്താൻ തുരുത്ത്
- മരിച്ചിട്ടും മരിക്കാത്തവൾ
- അവൾ ഒരു വിലാസിനി
- വഴിപിരിഞ്ഞ പറവകൾ
- ഈണം മാറിയ ഗാനം
- പ്രേമതീർത്ഥം
- വഴി മറന്ന യാത്ര
- താളം തെറ്റിയ തിരകൾ
- എന്റ ഭാര്യ രാധിക
- മഴവില്ല് തെളിഞ്ഞപ്പോൾ
- സിന്ദൂര കുരുവി
- പുലരിയിലൊരു പൂമഴ
- ഉദയരാഗം
- സ്ത്രീ
- കുങ്കുമസന്ധ്യ
- അകലെ ഒരു ദീപം
- മനസ്സിലൊരു മലർവാടി
- മകരനിലാവ്
സിനിമയായ കൃതികൾ | സിനിമയായ വർഷം |
---|---|
ഊതിക്കാച്ചിയ പൊന്ന് | 1981 |
മുത്തോട് മുത്ത് | 1984 |
നിഴൽ മൂടിയ നിറങ്ങൾ | 1983 |
വീണ്ടും ചലിക്കുന്ന ചക്രം | 1984 |
പുഴ മാത്രം മാറിയില്ല | -- |
പുരസ്കാരങ്ങൾ
[തിരുത്തുക]മാമ്മൻമാപ്പിള അവാർഡ് - പുഴമാത്രം മാറിയില്ല
അവലംബം
[തിരുത്തുക]- ↑ "ജോൺ ആലുങ്കൽ, പുഴ ബുക്സ് വെബ്സൈറ്റ്". Archived from the original on 2012-09-23. Retrieved 2011-11-12.
- ↑ സാഹിത്യകൃതികളുടെ ശ്രദ്ധേയമായ ചലച്ചിത്രാവിഷ്കാരങ്ങൾ, മലയാളസംഗീതം ഇൻഫോ.കോം വെബ്സൈറ്റ്