Jump to content

ജോൺ ഡാൽട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജോൺ ഡാൾട്ടൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോൺ ഡാൽട്ടൺ
ജനനം(1766-09-06)6 സെപ്റ്റംബർ 1766
മരണം27 ജൂലൈ 1844(1844-07-27) (പ്രായം 77)
അറിയപ്പെടുന്നത്Atomic Theory, Law of Multiple Proportions, Dalton's Law of Partial Pressures, Daltonism
ശാസ്ത്രീയ ജീവിതം
ശ്രദ്ധേയരായ വിദ്യാർത്ഥികൾJames Prescott Joule
സ്വാധീനങ്ങൾJohn Gough

ആധുനിക ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും അടിത്തറയിട്ട പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനാണ് ജോൺ ഡാൽട്ടൻ (സെപ്റ്റംബർ 6, 1766 - ജൂലൈ 27, 1844).

ബ്രിട്ടനിലെ കംബർലൻഡിലുള്ള ഈഗിൾസ് ഫെൽഡിൽ 1766 സെപ്റ്റംബർ ആറിനാണ് ജോൺ ഡാൽട്ടൺ (John Dalton) ജനിച്ചത്. ക്വേക്കർ (Quaker) എന്ന ക്രിസ്തീയ സുഹ്യദ് സംഘത്തിലംഗമായ ഒരു നെയ്തുകാരനായിരുന്നു പിതാവ്. ഇദ്ദേഹത്തിന് നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വർണാന്ധതയുണ്ടായിരുന്നു[1]

ജീവിത രേഖ

[തിരുത്തുക]

ക്വേക്കർ സംഘത്തിന്റെ കംബർലൻഡിലെ വിദ്യാലയത്തിൽ പഠിച്ച ജോണിന് 12- വയസ്സിൽതന്നെ അവിടെ അദ്ധ്യാപക ചുമതല ലഭിച്ചു. അദ്ധ്യാപകനായിരിക്കെ ഡാൽട്ടൺ ഗവേഷണങ്ങൾക്ക് തുടക്കം കുറിച്ചു. കാലാവസ്ഥാനിരീക്ഷണത്തിലായിരുന്നു തുടക്കം.1787 മുതൽ നാട്ടിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിച്ച് ബുക്കിൽ രേഖപ്പെടുത്തിവെക്കുന്നതു ശീലമാക്കി. തുടർന്ന് അദ്ദേഹം സസ്യജാലങ്ങളേയും ജന്തുജീവജാലങ്ങളേയും ഇനംതിരിച്ചുള്ള ശേഖരണം തുടങ്ങി. അണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവെന്ന നിലയിൽ പ്രസിദ്ധനായ ജോൺ ഡാൾട്ടൻ 'ക്വേക്കർ ' എന്നാ ക്രിസ്തുമത വിഭാഗത്തിലെ അംഗമായിരുന്നു . ഡാൾട്ടൻ റോയൽ സൊസൈറ്റിയിലെ അംഗത്വം സ്വീകരിക്കാതിരുന്നതും സ്വീകരണങ്ങളിൽ പങ്കെടുക്കാതിരുന്നതും പ്രസിദ്ധമാണ് അന്തരീക്ഷഘടനയും ജലബാഷ്പവും മഴയും കാറ്റും ധ്രുവദീപ്തി (Aurora) യുമെല്ലാം ഡാൽട്ടന്റെ ഗവേഷണങ്ങളായി. പിന്നീട് ഇവയേപ്പറ്റി ഒട്ടേറെ പ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു.

കണ്ടുപിടിത്തങ്ങൾ sambavanakal

[തിരുത്തുക]

അന്തരീക്ഷവായു സംയുക്തമല്ലെന്നും പല വാതകങ്ങളുടെയും മിശ്രിതമാണെന്നും നീരാവിക്ക് വാതകങ്ങളുടെ സ്വഭാവമാണുള്ളതെന്നും അദ്ദേഹം തെളിയിച്ചു. വിവിധ വാതകങ്ങളുടെ മിശ്രിതം ചെലുത്തുന്ന മർദ്ദം ഒരോ വാതകവും ചെലുത്തുന്ന മർദ്ദതിന്റെ അകത്തുകയാണെന്ന അദ്ദേഹത്തിന്റെ കണ്ടെത്തൽ ഡാൽട്ടൺ സിദ്ധാന്തം എന്നാണ് അറിയപ്പെടുന്നത്.

1803-ൽ പ്രസിദ്ധീകരിച്ച ഡാൽട്ടന്റെ അണുസിദ്ധാന്തം വളരെ വിലപ്പെട്ടതാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരമാണുക്കളെ (Atom) കൊണ്ടു നിർമ്മിച്ചതാണ്. പരമാണുക്കളെ നശിപ്പിക്കുവാനോ സ്യഷ്ടിക്കാനോ സാധ്യമല്ല.

അവലംബം

[തിരുത്തുക]
  1. ഒൻപതാം തരം രസതന്ത്രം പേജ്-10

പുറത്തുനിന്നുള്ള വിവരങ്ങൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജോൺ_ഡാൽട്ടൺ&oldid=3896815" എന്ന താളിൽനിന്ന് ശേഖരിച്ചത്