Jump to content

ജോൺ റസ്കിൻ (മില്ലൈസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
John Ruskin
കലാകാരൻSir John Everett Millais
വർഷം1853–1854
MediumOil on canvas
അളവുകൾ78.7 cm × 68 cm (31.0 ഇഞ്ച് × 27 ഇഞ്ച്)
സ്ഥാനംAshmolean Museum, Oxford

പ്രമുഖ വിക്ടോറിയൻ കലാ നിരൂപകനായ ജോൺ റസ്കിന്റെ (1819–1900) ഛായാചിത്രമാണ് ജോൺ റസ്കിൻ.[1][2] 1853-54 കാലഘട്ടത്തിൽ, പ്രീ-റാഫേലൈറ്റ് കലാകാരനായ ജോൺ എവററ്റ് മില്ലൈസ് (1829-1896) വരച്ചതാണിത്. ജോൺ റസ്‌കിൻ പ്രീ-റാഫേലൈറ്റ് ആർട്ടിസ്റ്റുകളുടെ ആദ്യകാല വക്താവായിരുന്നു. അവരുടെ വിജയത്തിന്റെ ഒരു ഭാഗം അദ്ദേഹത്തിന്റെ പരിശ്രമം മൂലമാണ്.

സ്കോട്ട്ലൻഡിലെ ഗ്ലെൻഫിൻലാസിലെ വെള്ളച്ചാട്ടത്തിന് മുന്നിൽ റസ്കിനെ ചിത്രീകരിക്കുന്നതാണ് ചിത്രം. റസ്കിനും മില്ലെയ്സും 1853-ലെ വേനൽക്കാലം ഒരുമിച്ച് ട്രോസാച്ചിലെ ഗ്ലെൻഫിൻലാസിൽ ചെലവഴിച്ചു.[3] റസ്‌കിൻ ശിലാരൂപങ്ങളിൽ പ്രത്യേക താൽപ്പര്യം പ്രകടിപ്പിക്കുകയും അവയെക്കുറിച്ച് സ്വന്തമായി പഠനം നടത്തുകയും ചെയ്തു.

സൃഷ്ടി

[തിരുത്തുക]

ഗ്ലെൻഫിൻലാസിൽ വച്ച് പ്രകൃതി ദൃശ്യങ്ങൾ വരയ്ക്കുമ്പോഴാണ് മില്ലൈസ് റസ്കിന്റെ ചിത്രരചന ആരംഭിച്ചത്. പെയിന്റിംഗിന്റെ അവസാന ഘട്ട ജോലികൾ ലണ്ടനിലെ മില്ലെയ്‌സിന്റെ സ്റ്റുഡിയോയിലായിരുന്നു. അപ്പോഴേക്കും റസ്കിന്റെ ഭാര്യ എഫി മില്ലായിസുമായി പ്രണയത്തിലായി. അവർ റസ്കിനെ ഉപേക്ഷിച്ച് വിവാഹം അസാധുവാക്കാൻ അദ്ദേഹത്തിനെനെതിരെ കേസ് കൊടുത്തു. അവരും മില്ലൈസും അടുത്ത വർഷം വിവാഹിതരായി.

Study of Gneiss Rock, Glenfinlas, pen and ink, 1853, Ashmolean Museum, Oxford.

റസ്കിൻ ലണ്ടനിലെ ജോലി പൂർത്തിയാക്കുമ്പോൾ അതേ മുറിയിൽ ആയിരിക്കാൻ മില്ലെയ്സിന് വളരെ ബുദ്ധിമുട്ടായിരുന്നതായി കണ്ടെത്തുകയും അത് "ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും വെറുപ്പുളവാക്കുന്ന ജോലി" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.[4] ഛായാചിത്രം പൂർത്തിയാക്കിയ ഉടൻ അദ്ദേഹം റസ്കിനുമായുള്ള ബന്ധം വിച്ഛേദിച്ചു. റസ്കിൻ തന്നെ ഛായാചിത്രം തന്റെ പിതാവ് കാണാതിരിക്കാൻ താൽക്കാലികമായി നീക്കി. കാരണം അദ്ദേഹം ആശങ്കാകുലനായിരുന്നതിനാൽ ഛായാചിത്രം നശിപ്പിക്കുമെന്ന് ഭയപ്പെട്ടിരുന്നു.

പ്രൊവെനൻസ്

[തിരുത്തുക]

1871-ൽ റസ്‌കിൻ തന്റെ സുഹൃത്ത് ഹെൻറി വെന്റ്‌വർത്ത് അക്‌ലാന്റിന് നൽകിയതാണ് ഈ ചിത്രം. 1965-ൽ ക്രിസ്റ്റീസിൽ വിൽക്കുന്നതുവരെ അത് അദ്ദേഹത്തിന്റെ കുടുംബത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. 2012-ൽ അദ്ദേഹത്തിന്റെ മരണം വരെ വിലയ്‌ക്കുവാങ്ങിയയാൾ പെയിന്റിംഗ് കൈവശം വച്ചിരുന്നു. 2013-ൽ അനന്തരാവകാശ നികുതിക്ക് പകരം ബ്രിട്ടീഷ് സർക്കാർ ഇത് സ്വീകരിച്ചു. 2012 മുതൽ വായ്‌പയെടുത്തിരുന്ന ഓക്‌സ്‌ഫോർഡിലെ ആഷ്‌മോലിയൻ മ്യൂസിയത്തിലേക്ക് സ്ഥിരമായി നൽകി.[4]

1984-ലും 2004-ലും ലണ്ടനിലെ ടേറ്റ് ബ്രിട്ടനിൽ നടന്ന പ്രീ-റാഫേലൈറ്റുകളെക്കുറിച്ചുള്ള പ്രദർശനങ്ങൾ ഉൾപ്പെടെ നിരവധി തവണ ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.[5] ഇതിന്റെ മൂല്യം 7.0 മില്യൺ പൗണ്ട് ആണ്.[6]

അവലംബം

[തിരുത്തുക]
  1. Greer Gehler, Millais's Portrait of John Ruskin, The Victorian Web.
  2. Sir John Everett Millais. John Ruskin. 1854. Oil on canvas. Private collection. Olga's Gallery.
  3. Ruskin and Millais at Glenfinlas, The Burlington Magazine, Vol. 138, No. 1117, pages 228–234, April 1996. (Accessed via JSTOR, UK.)
  4. 4.0 4.1 BBC News, "Oxford's Ashmolean museum acquires Millais John Ruskin portrait"
  5. Pre-Raphaelite Vision: Truth to Nature, Tate Britain, London, UK, 12 February – 3 May 2004.
  6. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-02-18. Retrieved 2021-12-14.

പുറംകണ്ണികൾ

[തിരുത്തുക]
External media
"https://ml.wikipedia.org/w/index.php?title=ജോൺ_റസ്കിൻ_(മില്ലൈസ്)&oldid=3804614" എന്ന താളിൽനിന്ന് ശേഖരിച്ചത്