Jump to content

ജോൺ റൈസ്-ഡേവീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ റൈസ്-ഡേവീസ്
റൈസ്-ഡേവീസ് ഫെബ്രുവരി 2018 ൽ
ജനനം (1944-05-05) 5 മേയ് 1944  (80 വയസ്സ്)
സാലിസ്ബറി, വിൽറ്റ്ഷയർ, ഇംഗ്ലണ്ട്
കലാലയംഈസ്റ്റ് ആംഗ്ലിയ സർവകലാശാല
തൊഴിൽനടൻ
സജീവ കാലം1964–ഇതുവരെ
ജീവിതപങ്കാളി(കൾ)
സൂസൻ വിൽക്കിൻസൺ
(m. 1966; sep. 1985)
പങ്കാളി(കൾ)ലിസ മാനിംഗ് (2004–ഇതുവരെ)
കുട്ടികൾ3
ഒപ്പ്

ജോൺ റൈസ്-ഡേവീസ് (ജനനം: 5 മെയ് 1944) ഇന്ത്യാന ജോൺസ് ചലച്ചിത്ര പരമ്പരയിലെ സല്ല, ദി ലോർഡ് ഓഫ് ദ റിംഗ്സ് സിനിമാ ത്രയത്തിലെ ഗിംലി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ  ഒരു വെൽഷ് നടനാണ്. മൂന്ന് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ് നാമനിർദ്ദേശങ്ങളിൽ ഒന്ന് നേടിയതോടൊപ്പം ഒരു പ്രൈംടൈം എമ്മി പുരസ്കാര നാമനിർദ്ദേശവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

വിക്ടർ/വിക്ടോറിയ (1982), ദി ലിവിംഗ് ഡേലൈറ്റ്‌സ് (1987), ദി പ്രിൻസസ് ഡയറീസ് 2: റോയൽ എൻഗേജ്‌മെന്റ് (2004), അക്വാമാൻ (2018) എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിൻറെ പേരിലും റൈസ്-ഡേവീസ് ചലച്ചിത്ര ലോകത്ത് അറിയപ്പെടുന്നു. അലാഡിൻ ആൻഡ് ദി കിംഗ് ഓഫ് തീവ്സ് (1996), ദി ജംഗിൾ ബുക്ക് 2 (2003), ഗാർഗോയിൽസ് (1995-1996), സ്‌പോഞ്ച്ബോബ് സ്‌ക്വയർപാന്റ്‌സ് (2000-2002) എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയതിൻറെ പേരിലും അദ്ദേഹം പ്രശസ്തനാണ്. ജസ്റ്റിസ് ലീഗ് (2002) എന്ന ചിത്രത്തിൽ അദ്ദേഹം ഹേഡ്സ് എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചു.

ഐ, ക്ലോഡിയസ് എന്ന പരമ്പരയിലെ മാക്രോ (1976), ഷോഗൺ എന്ന പരമ്പരയിലെ വാസ്കോ റോഡ്രിഗസ് (1980), ദ അൺടച്ചബിൾസ് (1993) എന്ന പരമ്പരയിലെ മൈക്കൽ മലോൺ തുടങ്ങിയ ടെലിവിഷൻ വേഷങ്ങളും അദ്ദേഹത്തിന് പ്രശംസ നേടിക്കൊടുത്തു. 1995 മുതൽ 1997 വരെയുള്ള കാലത്ത് അദ്ദേഹം സ്ലൈഡേർസ് എന്ന ടെലിവിഷൻ പരമ്പരയിൽ പ്രൊഫസർ മാക്സിമിലിയൻ അർതുറോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

ആദ്യകാലം

[തിരുത്തുക]

ജോൺ റൈസ്-ഡേവീസ് 1944 മെയ് 5 ന്[1] വെൽഷ് മാതാപിതാക്കളുടെ മകനായി സാലിസ്ബറിയിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാവായിരുന്ന ഫിലിസ് ജോൺസ് ഒരു നഴ്‌സും പിതാവ് റൈസ് ഡേവീസ് ഒരു മെക്കാനിക്കൽ എഞ്ചിനീയറും കൊളോണിയൽ ഓഫീസറുമായിരുന്നു.[2]

ഒരു കൊളോണിയൽ പോലീസ് ഓഫീസർ എന്ന നിലയിലുള്ള പിതാവിന്റെ ജോലി കാരണം, കുടുംബം വെൽഷ് പട്ടണമായ അമ്മൻഫോർഡിലേക്ക് മാറുന്നതിന് മുമ്പ് ടാൻഗനികയിലാണ് (ഇന്ന് ടാൻസാനിയയുടെ ഭാഗം) അദ്ദേഹം വളർന്നത്.[3] ടാംഗനിക്കയിലായിരിക്കുമ്പോൾ, അദ്ദേഹത്തിന്റെ കുടുംബം ദാർ എസ് സലാം, കോങ്‌വ, മോഷി, മ്വാൻസ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ താമസിച്ചു. കോൺവാളിലെ ട്രൂറോ സ്കൂളിലും തുടർന്ന് ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലും പഠനം നടത്തിയ അദ്ദേഹം അവിടെ പ്രവേശനം നേടിയ ആദ്യത്തെ 105 വിദ്യാർത്ഥികളിൽ ഒരാളും സർവ്വകലാശാലയിലെ നാടക ക്ലബ്ബിന്റെ സഹസ്ഥാപകനായിരുന്നു. നോർഫോക്കിലെ വാട്ടണിൽ സ്ഥിതിചെയ്യുന്ന ഒരു സെക്കൻഡറി സ്കൂളിലെ പരിമിത കാലത്തെ അദ്ധ്യാപനത്തിന് ശേഷം അദ്ദേഹം ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ടിൽ ജോലി നേടി.

1970 കളുടെ തുടക്കത്തിൽ യു.കെ. ടെലിവിഷനിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടിരുന്ന റൈസ്-ഡേവീസ്, ബഡ്‌ജി എന്ന പരമ്പരയിൽ ആദം ഫെയ്‌ത്തിനൊപ്പം "ലാഫിംഗ് സ്പാം ഫ്രിറ്റർ" എന്ന ഗുണ്ടാസംഘത്തിലെ അംഗത്തിൻറെ വേഷം ഉൾപ്പെടെ അവതരിപ്പിച്ചു. പിന്നീട് ഐ, ക്ലോഡിയസ് എന്ന പരമ്പരയിൽ പ്രെറ്റോറിയൻ ഓഫീസർ നെവിയസ് സുട്ടോറിയസ് മാക്രോ എന്ന കഥാപാത്രമായി അഭിനയിച്ചു. ജെയിംസ് ക്ലാവലിന്റെ നോവലിനെ അടിസ്ഥാനമാക്കി 1980-ൽ നിർമ്മിക്കപ്പെട്ട ഷോഗൺ എന്ന ടെലിവിഷൻ മിനി പരമ്പരിയിൽ പോർച്ചുഗീസ് നാവിഗേറ്റർ റോഡ്രിഗസ് ആയും 1981-ൽ പുറത്തിറങ്ങിയ റെയ്ഡേഴ്‌സ് ഓഫ് ദി ലോസ്റ്റ് ആർക്ക് എന്ന സിനിമയിൽ സല്ല എന്ന കഥാപാത്രമായും പ്രത്യക്ഷപ്പെട്ട അദ്ദേഹം യു.കെയിലും പുറത്തുമായി പതിവായി വേഷങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി.[4] തുടർന്ന് പുറത്തിറങ്ങിയ രണ്ട് ഇന്ത്യാന ജോൺസ് ചിത്രങ്ങളിലും സല്ലയുടെ വേഷം അദ്ദേഹമാണ് അവതരിപ്പിച്ചത്.[5]

അവലംബം

[തിരുത്തുക]
  1. "Hollywood actor John Rhys-Davies: 'I'm very proud of being a Welshman'". Wales Online. 23 November 2013. Retrieved 12 August 2015.
  2. "John Rhys-Davis". Ntz.info. Retrieved 27 May 2009.
  3. "Hollywood actor John Rhys-Davies: 'I'm very proud of being a Welshman'". Wales Online. 23 November 2013. Retrieved 12 August 2015.
  4. "John Rhys-Davis on his fondness for Gimli, and his fans" by Peter Robb at ottawacitizen.com
  5. "Movie Review; Mr. Jones' Last Raid; Harrison Ford is back for a final round as the archaeologist-adventure hero in the messy but poignant 'Dial of Destiny.'" by Justin Chang, Los Angeles Times (30 June, 2023) Retrieved from ProQuest 2831149233
"https://ml.wikipedia.org/w/index.php?title=ജോൺ_റൈസ്-ഡേവീസ്&oldid=3939433" എന്ന താളിൽനിന്ന് ശേഖരിച്ചത്