ജോർജ്ജ് കണ്ടത്തിൽ
"ട്രാൻസാക്ഷണൽ അനാലിസിസ്" (വിനിമയ അപഗ്രഥനം) എന്ന മനശാസ്ത്ര ശാഖയെ ഇന്ത്യയ്ക്ക് പരിചയപ്പെടുത്തിയതിൽ പ്രമുഖനാണ് ഫാദർ ജോർജ്ജ് കണ്ടത്തിൽ എസ്.ജെ. (ജനനം 1920 ഡിസംബർ 25 - മരണം 2011 നവംബർ 7).[1]കണ്ടത്തിൽ ജേക്കബിന്റെയും എലിസബത്തിന്റെയും മകനാണ്. [2]
ട്രാൻസാക്ഷണൽ അനാലിസിസിന്റെ ഇന്ത്യയിലെ സ്ഥാപകനായി ഫാദർ ജോർജ് കണ്ടത്തിൽ വിശേഷിപ്പിക്കപ്പെടുന്നു. [3] അദ്ദേഹം 1971 - ൽ ഇടപ്പള്ളിയിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൌൺസിലിംഗ് ആൻഡ് ട്രാൻസാക്ഷണൽ അനാലിസിസ് (ഐ.സി.ടി.എ.) എന്ന സ്ഥാപനം ആരംഭിച്ചു. പാസ്റ്ററൽ കൌൺസിലിംഗ് പഠിക്കുവാനായി കാലിഫോർണിയ സർവ്വകലാശാലയിൽ ചേർന്ന ഒരു ജസ്യൂട്ട് (ഈശോ സഭ) പാതിരിയായിരുന്ന ജോർജ്ജ് കണ്ടത്തിൽ, അവിടെ വെച്ച് ഡോ. എറിക് ബേൺ എന്ന മനശാസ്ത്രജ്ഞൻ വികസിപ്പിച്ചെടുത്ത ട്രാൻസാക്ഷണൽ അനാലിസിസിൽ ആകൃഷ്ടനായി. അദ്ദേഹം ബേണിന്റെ ശിഷ്യനായിരുന്ന മുരിയേൽ ജെയിംസിൽ നിന്നും നേരിട്ട് ടി.എ പഠിച്ച് പരിശീലകനാകുന്നതിനുള്ള യോഗ്യത നേടി. [3] താൻ സ്ഥാപിച്ച ഐ. സി. ടി. എ. യിലൂടെ ടി.എ എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ മനശ്ശാസ്ത്ര പദ്ധതിക്ക് ദക്ഷിണേന്ത്യയിൽ നിരവധി അനുയായികളെ അദ്ദേഹം സൃഷ്ടിച്ചെടുത്തു. ഈ വിഷയത്തിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി പല രചനകളും അദ്ദേഹം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രഥമ ശിഷ്യരിൽ ഒരാളാണ് സിസ്റ്റർ ആനി മരിയ[4].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-25. Retrieved 2011-11-11.
- ↑ ഫാ. ജോർജ്ജ് കണ്ടത്തിൽ : ദേശാഭിമാനി, retrieved 2011 നവംബർ 11
{{citation}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ 3.0 3.1 Navathy for Fr. George Kandathil : P.K. Saru (PDF), archived from the original (PDF) on 2011-11-05, retrieved 2011 നവംബർ 11
{{citation}}
: Check date values in:|accessdate=
(help) - ↑ ictaindia, archived from the original on 2012-05-20, retrieved 2011 നവംബർ 11
{{citation}}
: Check date values in:|accessdate=
(help)