ജോർജ് എബ്രാഹം (ക്രിക്കറ്റ്)
അന്ധരുടേയും മറ്റു ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രവർത്തകനാണ് ജോർജ് എബ്രാഹം. അന്ധരുടെ ക്രിക്കറ്റിനായി ലോക അന്ധ ക്രിക്കറ്റ് കൗൺസിൽ സ്ഥാപിക്കുകയും അന്ധർക്കായി മുന്ന് ലോക കപ്പ് മൽസരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ജീവിത രേഖ
[തിരുത്തുക]കേരളത്തിൽ നിന്നുള്ള മാതാപിതാക്കൾക്ക് 1958 ഒക്‌ടോബർ 31 ന് ലണ്ടനിൽ ജനിച്ചു. പത്ത് മാസം പ്രായമുള്ളപ്പോൾ എബ്രാഹമിന് പിടിപ്പെട്ടെ മെനിഞ്ചിറ്റിസ് കാരണം ഒപ്റ്റിക് നേർവിനും റെറ്റിനയ്ക്കും കേടുപാടുകൾ സംഭവിച്ചത്, അദ്ദേഹത്തിന്റെ കാഴ്ചശക്തിയെ ബാധിച്ചു. [1]
അദ്ദേഹത്തിന് രണ്ട് വയസുള്ളപ്പോൾ കുടുംബം ഇന്ത്യയിലേക്ക് തിരിച്ചെത്തി. മാതാപിതാക്കൾ എബ്രാഹമിനെ അന്ധർക്ക് പ്രത്യേകമുള്ള സ്കൂളിൽ അയയ്ക്കാതെ സാധാരണ വിദ്യാലയത്തിൽ വിട്ടാണ് പഠിപ്പിച്ചത്. ഇപ്പോൾ ഡൽഹിയിൽ താമസം.
പ്രവർത്തനങ്ങൾ
[തിരുത്തുക]ലോക അന്ധ ക്രിക്കറ്റ് കൗൺസിൽ
[തിരുത്തുക]ലോക അന്ധ ക്രിക്കറ്റ് കൗൺസിൽ (World Blind Cricket Council - WBCC) സ്ഥാപക ചെയർമാനാണ്. 2008 വരെ അദ്ദേഹം ചെയർമാനായിരുന്നു. ഈ കാലയളവിൽ മൂന്ന് ലോക കപ്പ മൽസരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. വിവിധ രാജ്യങ്ങളിൽ നിലവിലുണ്ടായിരുന്ന നിയമങ്ങളെ ഏകീകരിച്ചതും ഇദ്ദേഹമാണ്.
ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷ ഫോർ ദ ബ്ലൈൻഡ്
[തിരുത്തുക]ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷ ഫോർ ദ ബ്ലൈൻഡ് എന്ന സംഘടനയുടെ സ്ഥാപകനാണ്.
സ്കോർ ഫൗണ്ടേഷൻ
[തിരുത്തുക]അന്ധരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സ്കോർ ഫൗണ്ടേഷൻ എന്ന സംഘടന ന്യൂ ഡൽഹിയിൽ സ്ഥാപിച്ചു. ഈ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 1990-ൽ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 19 ടീമുകളെ അണിനിരത്തി ഒരു ദേശീയ ടൂർണമെന്റ് നടത്തി. പിന്നീട് ബെംഗളൂരിവിൽ ദേശീയ ടൂർണമെന്റ് നടത്തി. ടീമുകളുടെ എണ്ണം വർദ്ധിച്ചതോടെ മേഖല തലത്തിൽ മൽസരം സംഘടിപ്പിക്കുകയും ഫൈനൽ മൽസരങ്ങൾ അഹമദാബാദിൽ 1993 ൽ നടത്തുകയും ചെയ്തു.
അവാർഡുകൾ / അംഗീകരങ്ങൾ
[തിരുത്തുക]- 1996 ലെ അറ്റ്‌ലാന്റ ഒളിമ്പിക്സിന്റെ ദീപശിഖ റാലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
- 1993-ലെ സംസ്കൃതി അവാർഡ്
- 1996-ലെ റോട്ടറി വൊക്കേഷൻ അവാർഡ്
- 2003-ൽ റോട്ടറി ഫോർ ദ സേക് ഒഫ് ഹോണർ അവാർഡ്
കുടുംബം
[തിരുത്തുക]ഭാര്യ - രൂപ, മക്കൾ - നേഹ, താര
പുറം കണ്ണികൾ
[തിരുത്തുക]- George Abraham's ചാനൽ യൂട്യൂബിൽ
- World Blind Cricket Council Archived 2010-02-05 at the Wayback Machine
- Aviva TV campaign യൂട്യൂബിൽ
അവലംബം
[തിരുത്തുക]- ↑ "George Abraham's Score Foundation helps visually impaired people lead normal lives". Retrieved 2015-06-05.
- George Abraham Website
- George Abraham elected as WBCC President[പ്രവർത്തിക്കാത്ത കണ്ണി]
- Announcement of Indo-Pak Petro World Cup 2005
- Limca Book of Records People of the Year[പ്രവർത്തിക്കാത്ത കണ്ണി]
- Blind World Cup Chennai Archived 2009-11-29 at the Wayback Machine
- George Abraham's Olympic Torch Run
- Blind Cricket
- Ashoka Fellowship Archived 2012-02-19 at the Wayback Machine
- George and work for blind cricket Archived 2012-11-05 at the Wayback Machine
- Biography on George Abraham
- Paul Merton in India[പ്രവർത്തിക്കാത്ത കണ്ണി]
- Blind Cricket IPL Archived 2011-07-26 at the Wayback Machine
- Magiktuch information