ജോർജ് വാകയിൽ
കത്തോലിക്കാസഭയിലെ ദൈവദാസനാണ് ജോർജ് വാകയിൽ (1883 സെപ്റ്റംബർ 12 -1931 നവംബർ 4). വാകയിലച്ചൻ എന്നും അറിയപ്പെടുന്നു. 2013 സെപ്റ്റംബർ 1-ന് കത്തോലിക്കാസഭ ഇദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു.[1]
ജീവിതരേഖ
[തിരുത്തുക]1883 സെപ്തംബർ 12 ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഇടവകയിൽ[2] വാകയിൽ പൈലിയുടെയും ഫ്രാൻസിസ്‌കയുടെയും മൂന്നുമക്കളിൽ രണ്ടാമനായി ജനിച്ചു.[3] ഏഴു വയസ്സുള്ളപ്പോൾ അമ്മ മരണമടഞ്ഞു. എറണാകുളം സെന്റ് ആൽബർട്ട്‌സ് ഹൈസ്‌കൂളിൽ പഠിച്ചശേഷം വരാപ്പുഴ പുത്തൻപള്ളി സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു. ഒപ്പം തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പൂർത്തിയാക്കി. 1912 ഡിസംബർ 30-ന് പുത്തൻപള്ളി സെമിനാരിചാപ്പലിൽ വെച്ച് വരാപ്പുഴ അതിരൂപതയുടെ രണ്ടാമത്തെ മെത്രാപ്പോലീത്ത ബെർണാർദ് അർഗ്വിൻസോൺസിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. ഇപ്പോഴത്തെ കോട്ടപ്പുറം രൂപതയിൽ ഉൾപ്പെടുന്ന ഗോതുരത്ത്, മടപ്ലാത്തുരുത്ത് എന്നിവിടങ്ങളിലും കോട്ടയം വിജയപുരം രൂപതയിലെ തിരുവഞ്ചിയൂർ, കുറിച്ചി, തോട്ടകം എന്നീ ഇടവകകളിലും സേവനമനുഷ്ഠിച്ചു. 1922 നവംബർ മാസത്തിൽ മൂത്തേടം ഇടവക വികാരിയായി നിയമിക്കപ്പെട്ടു.
ശ്വാസകോശസംബന്ധമായ അസുഖം മൂലം എറണാകുളം ജനറൽ ആശുപത്രിയിൽ 1931 നവംബർ 4-ന് മരണമടഞ്ഞു.[4] മരട് മൂത്തേടം ദേവാലയത്തിലാണ് ഇദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്.
ദൈവദാസൻ
[തിരുത്തുക]2013 സെപ്റ്റംബർ 1-ന് വരാപ്പുഴ മെത്രാപ്പൊലീത്ത ഫ്രാൻസിസ് കല്ലറക്കൽ വാകയിലച്ചനെ ദൈവദാസനായി പ്രഖ്യപിച്ചു.[5] [6] വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള ആദ്യപടിയായാണ് ദൈവദാസനായി പ്രഖ്യാപിച്ചത്.[7]
അവലംബം
[തിരുത്തുക]- ↑ "Canonisation of Fr George Vakayil". ഇന്ത്യൻ എക്സ്പ്രസ്. 2013 ഓഗസ്റ്റ് 31. Archived from the original on 2013-09-08. Retrieved 2013 സെപ്റ്റംബർ 8.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "ജോർജ് വാകയിലച്ചനെ ദൈവദാസനായി പ്രഖ്യാപിക്കൽ;". മംഗളം. 2013 ഓഗസ്റ്റ് 26. Archived from the original on 2013-09-04. Retrieved 2013 സെപ്റ്റംബർ 4.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "ജോർജ് വാകയിലച്ചൻ ദൈവദാസപദവിയിലേക്ക്". ലാറ്റിൻ കത്തോലിക് കേരള. 2013 ഓഗസ്റ്റ് 28. Archived from the original on 2013-09-02. Retrieved 2013 സെപ്റ്റംബർ 2.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "ജോർജ് വാകയിലച്ചന്റെ ദൈവദാസ പ്രഖ്യാപനം ഞായറാഴ്ച". മാതൃഭൂമി. 2013 ഓഗസ്റ്റ് 30. Archived from the original on 2013-09-04. Retrieved 2013 സെപ്റ്റംബർ 4.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "Canonisation of Fr George Vakayil". ഇന്ത്യൻ എക്സ്പ്രസ്. 2013 ഓഗസ്റ്റ് 31. Archived from the original on 2013-09-04. Retrieved 2013 സെപ്റ്റംബർ 4.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "ജോർജ് വാകയിലച്ചൻ ദൈവദാസരുടെ ഗണത്തിൽ". മനോരമ. 2013 സെപ്റ്റംബർ 2. Archived from the original on 2013-09-02. Retrieved 2013 സെപ്റ്റംബർ 2.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "ജോർജ് വാകയിലച്ചൻ ദൈവദാസരുടെ ഗണത്തിൽ". മനോരമ. 2013 സെപ്റ്റംബർ 2. Archived from the original on 2013-09-04. Retrieved 2013 സെപ്റ്റംബർ 4.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link)