ജോർജ് ഹബഷ്
ജോർജ് ഹബഷ് | |
---|---|
ജോർജ് ഹബഷ് | |
അപരനാമങ്ങൾ: | അൽ ഹകീം, അബൂ മൈസ |
ജനനം: | ഓഗസ്റ്റ് 2, 1926 |
ജന്മസ്ഥലം: | ലിഡ, ബ്രിട്ടീഷ് അധീന ഫലസ്ത്വീൻ |
മരണം: | ജനുവരി 26, 2008 | (പ്രായം 81)
മരണസ്ഥലം: | അമ്മാൻ, ജോർദാൻ |
പ്രസ്ഥാനം: | അറബ് ദേശീയത, മാർക്സിസം-ലെനിനിസം |
പ്രധാന സംഘടനകൾ: | അറബ് ദേശീയ പ്രസ്ഥാനം ഫലസ്ത്വീൻ വിമോചന ജനകീയ മുന്നണി |
മതം: | ഗ്രീക്ക് ഓർതഡോക്സ് ക്രിസ്ത്യൻ |
സ്വാധീനിച്ചവർ | നാസ്സറിസം |
ജോർജ് ഹബഷ് (അറബി: جورج حبش) പ്രശസ്തനായ ഫലസ്ത്വീൻ വിമോചന പോരാളിയായിരുന്നു. അൽ ഹകീം (Arabic:الحكيم), അബൂ മൈസ എന്നീ അപര നാമങ്ങളിലും അറിയപ്പെട്ട ഇദ്ദേഹമാണ്‌പലസ്തീൻ വിമോചനം ലക്‌ഷ്യമാക്കി രൂപീകരിക്കപ്പെട്ട മാർക്ക്സിസ്റ്റ് ലെനിനിസ്റ്റ് സംഘടനയായ പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ രൂപീകരിച്ചത്. ഫലസ്ത്വീനിൽ അധിനിവേശം നടത്തുന്ന ഇസ്രയേലിനെതിരെ സായുധമായി പ്രതികരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു[1] 2008 ജനുവരി 26-ന് ജോർദാനിലെ അമ്മാനിൽ അന്തരിച്ചു.
ജീവ ചരിത്രം
[തിരുത്തുക]ഇന്ന് ലോഡ് എന്നറിയപ്പെടുന്ന ലിഡ എന്ന ഫലസ്ത്വീൻ പ്രദേശത്ത് ഒരു ഗ്രീക്ക് ഓർതഡോക്സ് കുടുംബത്തിലാണ് ഹബഷിന്റെ ജനനം[2]. അമേരിക്കൻ യൂണിവേർസിറ്റി, ബയ്റൂത്തിലെ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം 1948-ലെ അറബ്-ഇസ്രയേൽ യുദ്ധത്തെ തുടർന്ന് അഭയാർത്ഥി ആകേണ്ടി വന്നു.
1951-ൽ തന്റെ പഠനം പൂർത്തിയാക്കിയ ശേഷം ജോർദാനിലെ അഭയാർത്ഥി ക്യാമ്പിൽ സേവനമനുഷ്ഠിച്ച അദ്ദേഹം അവിടെ ഒരു മെഡിക്കൽ ക്ലിനിക്ക് നടത്തി വന്നു. സായുധ പ്രതിരോധമുൾപ്പെടെ സാധ്യമായ എല്ലാ മാർഗങ്ങളും ഫലസ്ത്വീൻ വിമോചനത്തിനായി ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു[3].
അറബ് ലോകത്തിന്റെ ശ്രദ്ധ ഫലസ്ത്വീൻ വിഷയത്തിലേക്ക് ആകർഷിക്കാനായി അറബ് ദേശീയ പ്രസ്ഥാനം രൂപവത്കരിച്ചു.ജമാൽ അബ്ദുന്നാസറിന്റെ പാർട്ടിയുടെ മാതൃകയിലാണ് അദ്ദേഹം തന്റെ നയം രൂപവത്കരിച്ചത്. 1967 വരെ ഫലസ്ത്വീൻ വിമോചന സംഘടനയുടെ (PLO) നേതൃത്വത്തിലുണ്ടായിരുന്ന അദ്ദേഹം യാസർ അറഫാത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ഫലസ്ത്വീൻ വിമോചന ജനകീയ മുന്നണി രൂപവത്കരിച്ചു.
പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ - PFLP
[തിരുത്തുക]1967-ൽ ഹബഷ് പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ - PFLPക്ക് രൂപം നൽകി. നിരവധി സംഘടനകളുടെ ഒരു മുന്നണിയായിരുന്നു അത്. 1969-ൽ മുന്നണി ഒരു മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനമായി രൂപാന്തരം പ്രാപിച്ചു. സായുധ സമരത്തിലൂടെ മാതൃഭൂമി തിരിച്ചുപിടിക്കുകയും, സ്വതന്ത്രമായ ഒരു മതേതര രാജ്യം നേടിയെടുക്കലുമായിരുന്നു പാർട്ടിയുടെ ലക്ഷ്യം.
ഫലസ്ത്വീൻ വിഷയത്തിന്റെ പ്രാധാന്യം ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ഏതറ്റം വരെയും പോകാൻ ഹബഷിന്റെ നേതൃത്വത്തിലുള്ള മുന്നണി തയ്യാറായിരുന്നു. വിമാനറാഞ്ചൽ, ഇസ്രയേൽ നയതന്ത്ര പ്രതിനിധികൾക്കെതിരെയും ഇസ്രയേൽ കമ്പനികൾക്കെതിരെയും ആക്രമണം എന്നിവയിലൂടെ കുപ്രസിദ്ധനായി.
1970-ൽ ജോർദാനിൽ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം ഫലസ്ത്വീൻ ദേശീയ കൗൺസിലിന്റെ രണ്ട് രാഷ്ട്രങ്ങൾ എന്ന പരിഹാരത്തിനെതിരെ പ്രതിപക്ഷ മുന്നണി ഉണ്ടാക്കി. 1980-ൽ പക്ഷാഘാതത്തെ തുടർന്ന് വിശ്രമത്തിലായെങ്കിലും തന്റെ സമരം തുടർന്നു. ഓസ്‌ലോ കരാറിനെതിരെ ഹമാസ്, ഇസ‌്ലാമിക് ജിഹാദ് തുടങ്ങിയ കക്ഷികളുമായി അദ്ദേഹം കൈകോർത്തു. ഓസ്‌ലോ കരാറിനെപറ്റി അദ്ദേഹം പറഞ്ഞത് ഫലസ്ത്വീനിനെ വിൽക്കുന്നു എന്നാണ്. മരിക്കുന്നത് വരെ അദ്ദേഹം പോരാട്ടത്തിന്റെ പാതയിൽ ഉറച്ചുനിന്നു.
മരണം
[തിരുത്തുക]2008 ജനുവരി 26-ന് തന്റെ എൺപത്തിഒന്നാം വയസ്സിൽ അമ്മാനിലെ ഒരു ആശുപത്രിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഫലസ്ത്വീനിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തി[4]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-09-01. Retrieved 2009-11-05.
- ↑ "Arab Gateway: Palestine Who's Who". Archived from the original on 2012-07-15. Retrieved 2009-11-05.
- ↑ BBC NEWS | World | Middle East | Palestinian radical founder dies
- ↑ Palestinian radical founder dies BBC News
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- A Visit With George Habash: Still the Prophet of Arab Nationalism and Armed Struggle Against Israel, By Grace Halsell, Washington Report on Middle East Affairs, September 1998, pages 49, 136
- BBC Report of Habash Death
- BBC Obituary
- Obituary in The Times, January 28, 2008 Archived 2010-05-24 at the Wayback Machine.
- Obituary in The Guardian, January 29, 2008
- NY Times Obituary
- Al Jazeera Obituary
- George Habbash - short overview on auhrenia.com Archived 2008-09-03 at the Wayback Machine.
- ജോർജ് ഹബഷ്-നട്ടെല്ല് വളക്കാത്ത പോരാളി[പ്രവർത്തിക്കാത്ത കണ്ണി]