ജോർണെറ്റിലെ തെരേസ
Teresa Jornet Ibars | |
---|---|
![]() | |
മതപരം | |
ജനനം | അയ്‌റ്റോണ, ലെയ്ഡ, കാറ്റലോണിയ, സ്പെയിൻ | 9 ജനുവരി 1843
മരണം | 26 ഓഗസ്റ്റ് 1897 ലിറിയ, വലെൻസിയ, Kingdom of Spain | (പ്രായം 54)
വണങ്ങുന്നത് | കത്തോലിക് ചർച്ച് |
വാഴ്ത്തപ്പെട്ടത് | 27 ഏപ്രിൽ 1958, സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, വത്തിക്കാൻ സിറ്റി by പയസ് പന്ത്രണ്ടാമൻ മാർപ്പാപ്പ |
നാമകരണം | 27 ജനുവരി 1974, സെന്റ് പീറ്റേഴ്‌സ് സ്ക്വയർ, വത്തിക്കാൻ സിറ്റി by പോൾ ആറാമൻ മാർപാപ്പ |
ഓർമ്മത്തിരുന്നാൾ | 26 ആഗസ്റ്റ് |
പ്രതീകം/ചിഹ്നം | Religious habit |
മദ്ധ്യസ്ഥം |
|
റോമൻ കത്തോലിക്കാ സഭയിലെ ഒരു പുണ്യവതിയാണ് ജോർണെറ്റിലെ വിശുദ്ധ തെരേസ.
ജീവിതരേഖ
[തിരുത്തുക]1843 ജനുവരി 9-ന് സ്‌പെയിനിൽ കർഷകനായിരുന്ന ഫ്രാൻസിസ്‌കോ ജോർണെറ്റിന്റെയും പത്‌നി അന്റോണിയെറ്റാ ഐബാർസിന്റെയും മകളായി ജനിച്ചു. പാവപ്പെട്ടവരോട് കരുണ കാണിക്കുന്നതിൽ കുട്ടിക്കാലം മുതൽക്കേ തെരേസ താത്പര്യം കാണിച്ചിരുന്നു. കുറച്ചു നാളുകൾക്കു ശേഷം ലെറിഡ നഗരത്തിലുള്ള ഒരു അമ്മായിയുടെ വീട്ടിലേക്ക് പഠനസൗകര്യത്തിനായി താമസം മാറി. അധ്യാപക പരിശീലനമാണ് അവിടെ തെരേസ അഭ്യസിച്ചത്. ബർഗോസിനടുത്തുള്ള ക്ലാര മഠത്തിൽ പ്രവേശനം തേടിയെങ്കിലും അക്കാലത്തെ നിയമങ്ങളാൽ അവിടെ പ്രവേശനം ലഭ്യമായില്ല. തന്മൂലം അദ്ധ്യാപനവൃത്തിക്കായി തെരേസ സ്വയം സമർപ്പണം ചെയ്തു. ഒപ്പം കർമലീത്ത മൂന്നാം സഭക്കാരിയായിച്ചേരുകയും ചെയ്തു. കുറച്ചു നാളുകൾക്കു ശേഷം പിതാവ് രോഗബാധിതനായി മരണപ്പെട്ടതിനാൽ അവൾ കുറേ നാൾ ഭവനത്തിൽ തന്നെ ചിലവഴിച്ചു.
തെരേസയുടെ ആത്മീയ നിയന്താവായിരുന്ന സറ്റൂർണിനോ ലോപെസി നൊവോയ അക്കാലത്ത് ആ പ്രദേശങ്ങളിൽ ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന കുറേ മനുഷ്യരെ സംരക്ഷിക്കുവാനായി തെരേസയെ പ്രോത്സാഹിപ്പിക്കുകയും അവൾ അതിനായി 1872-ൽ ബാർബസ്‌ട്രോ നഗരത്തിൽ ഒരു ഭവനം സ്ഥാപിക്കുകയും ചെയ്തു. തുടർന്നുള്ള വർഷം തന്നെ ഈ സമൂഹം സ്വന്തമായി സഭാവസ്‌ത്രം സ്വീകരിച്ചു. അങ്ങനെ പുതിയൊരു സഭാ സമൂഹം രൂപം കൊണ്ടു.
1897 ഓഗസ്റ്റ് 26-ന് ലിറിയയിൽ വച്ച് തെരേസ കോളറ ബാധ മൂലം അന്തരിച്ചു. 1974-ൽ പയസ് പന്ത്രണ്ടാമൻ മാർപ്പാപ്പ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 26-ന് തെരേസയുടെ തിരുനാൾ ആഘോഷിക്കപ്പെടുന്നു.