ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾ
ദൃശ്യരൂപം
- ജി. ശങ്കരക്കുറുപ്പ് - 1965ൽ അദ്ദേഹത്തിന്റെ ഓടക്കുഴൽ എന്ന കാവ്യസമാഹാരത്തിലൂടെ ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം മലയാളത്തിനു ലഭിച്ചു.
- എസ്. കെ. പൊറ്റക്കാട് - ഒരു ദേശത്തിന്റെ കഥ എന്ന നോവലിനാണ് 1980 ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്
- തകഴി ശിവശങ്കരപ്പിള്ള - 1984 ൽ കയർ എന്ന നോവലിനാണ് തകഴിക്ക് ജ്ഞാനപീഠം ലഭിച്ചത്.
- എം.ടി. വാസുദേവൻ നായർ - 1995ൽ ജ്ഞാനപീഠം ലഭിച്ചു.
- ഒ.എൻ.വി. കുറുപ്പ് - ജ്ഞാനപീഠം പുരസ്കാരം (2007)
- അക്കിത്തം അച്യുതൻ നമ്പൂതിരി - സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് 2019 ൽ അദ്ദേഹത്തിനു ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു.