Jump to content

ടാറന്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാറന്റോ
Comune di Taranto
Skyline of ടാറന്റോ
CountryItaly
RegionPuglia
ProvinceTaranto (TA)
FrazioniTalsano, Lido Azzurro, Lama, San Vito
ഭരണസമ്പ്രദായം
 • MayorIppazio Stefàno
വിസ്തീർണ്ണം
 • ആകെ209.64 ച.കി.മീ.(80.94 ച മൈ)
ഉയരം
15 മീ(49 അടി)
ജനസംഖ്യ
 (31 December 2010)
 • ആകെ1,91,810
 • ജനസാന്ദ്രത910/ച.കി.മീ.(2,400/ച മൈ)
Demonym(s)Tarantini or Tarentini
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal code
74121-74122-74123
Dialing code(+39)099
Patron saintSaint Catald of Taranto
Saint dayMay 10
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ദക്ഷിണ ഇറ്റലിയിലെ ഒരു വ്യാവസായിക-തുറമുഖ നഗരവും ഇതേ പേരിലുള്ള പ്രവിശ്യയുടെ ആസ്ഥാനവുമാണ് ടാറന്റോ. പുരാതന ദക്ഷിണ ഇറ്റലിയിലെ പ്രധാന നഗരങ്ങളിൽ ഒന്നായിരുന്ന ടാറന്റോയെ ടാറെന്റം (Tarentum) എന്നാണ് അറബികൾ വിശേഷിപ്പിച്ചിരുന്നത്.

  • വിസ്തൃതി: 2436 ച. കി. മീ.
  • ജനസംഖ്യ: 230207.

മുഖ്യകാർഷികോത്പന്നങ്ങൾ

[തിരുത്തുക]

അപുലിയൻ (Apulian)[1] തീരസമതലത്തിലാണ് ടാറന്റോ പ്രവിശ്യയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്. കുന്നുകൾ നിറഞ്ഞതാണ് കിഴക്കൻ മേഖല. ഗോതമ്പ്, വൈൻ, ഒലീവ് എണ്ണ, ഫലവർഗങ്ങൾ എന്നിവയാണ് മുഖ്യകാർഷികോത്പന്നങ്ങൾ.

പുരാതനനഗരം

[തിരുത്തുക]

പുരാതനനഗരം അഥവാ സിറ്റവെച്ചിയ (Cittavecchia)[2] ഒരു ചെറുദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. വർധിച്ച ജനസാന്ദ്രതയും ഇടുങ്ങിയ തെരുവുകളും നഗരത്തിന്റെ പ്രത്യേകതയായിപ്പറയാം. പുരാതനനഗരത്തിന്റെ അവശിഷ്ടങ്ങൾ, പ്രത്യേകിച്ചും മധ്യകാലസൌധങ്ങൾ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. സൻകറ്റാൾഡാ കതിഡ്രൽ (11-ആം നൂറ്റാണ്ട്) ആണ് ഇതിൽ പ്രധാനം. ദ്വീപിന്റെ തെക്കു കിഴക്കൻ തീരപ്രദേശത്ത് 15-ആം നൂറ്റാണ്ടിൽ പുനർനിർമിച്ച ബൈസാന്തിയൻ വൻകോട്ട കാണപ്പെടുന്നു. ഇതാണ് നഗരത്തിലെ ഏറ്റവും പുരാതനമായ മധ്യകാല സ്മാരകം.

നാവികകേന്ദ്രം

[തിരുത്തുക]

ഇറ്റലിയിലെ പ്രധാന നാവികകേന്ദ്രമായ ടാറന്റോയിലാണ് രാജ്യത്തെ മുഖ്യകപ്പൽനിർമ്മാണ കേന്ദ്രവും, ഭക്ഷ്യ സംസ്കരണ- വിപണന വ്യവസായശാലകളും സ്ഥിതി ചെയ്യുന്നത്. 1960-കളുടെ പ്രാരംഭത്തിൽ പുരാതന നഗരത്തിന്റെ വടക്കൻ മേഖലയെ കേന്ദ്രീകരിച്ച് ഇരുമ്പ്-ഉരുക്കു വ്യവസായം അഭിവൃദ്ധി പ്രാപിച്ചിരുന്നു. മരെ പിക്കോളൊ (Mare Piccolo)[3] തീരത്തിന് സമാന്തരമായി ഒരു കൃത്രിമ നൗകാശയം നിർമിച്ചിട്ടുണ്ട്.

നഗര വികസനം

[തിരുത്തുക]

ടാറസ് കോളനിവൽക്കരണത്തിന്റെ ഭാഗമായി ബി.സി. 8-ആം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിലാണ് സ്പാർട്ടക്കാർ (Spartans) ടാറന്റോ സ്ഥാപിച്ചത്. തുടർന്ന് ഗ്രീസ്സ് അധിനിവേശ പ്രദേശമായ ദക്ഷിണ ഇറ്റലിയിലെ പ്രമുഖ സാമ്പത്തിക നഗരമായി ടാറന്റോ വികസിച്ചു. ബി.സി. 3-ആം നൂറ്റാണ്ടിൽ റോമാസാമ്രാജ്യത്തിന്റെ അധിനിവേശ ഭീഷണിയിലമർന്ന ടാറന്റോ ഇപിറസ്(Epirus)ലെ രാജാവായ പൈറസിന്റെ (Pyrrhus) സഹായം തേടി. യുദ്ധാനന്തരം ബി.സി. 272-ൽ ടാറന്റോ റോമാസാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. ടാറന്റോയിൽ അതിശക്തമായി നിലനിന്നിരുന്ന ഗ്രീക്ക് പാരമ്പര്യം മധ്യകാലഘട്ടത്തിന്റെ ആരംഭത്തിൽ വീണ്ടും ശക്തിപ്രാപിച്ചു തുടങ്ങി.

നാശവും ഉയിർത്തെഴുനേപ്പും

[തിരുത്തുക]

ബാബിലോണിയൻ അധിനിവേശത്തെ അതിജീവിച്ച ടാറന്റോയെ എ.ഡി. 927-ൽ മൂർസ് പരിപൂർണമായി നശിപ്പിച്ചു. തുടർന്ന് ബൈസാന്തിയൻ ചക്രവർത്തിമാർ വീണ്ടെടുത്ത് പുനർനിർമ്മിക്കുന്നതുവരെ മുസ്ലിം, ക്രിസ്ത്യൻ സംഘട്ടനത്തിന്റെ സങ്കേതമായിരുന്നു ടാറന്റോ. 1063-ൽ ടാറന്റോ നോർമൻകാരുടെ പിടിയിലമർന്നു. നോർമൻകാർക്കു ശേഷം ജെർമനിയിലെ ഹോഹെൻസ്റ്റാഫെൻ (Hohenstaufen) ചക്രവർത്തിമാരും, ഫ്രാൻസിലെ പ്രഭുവംശങ്ങളും ടാറന്റോയുടെ മേൽ ആധിപത്യം നിലനിർത്തി. 1860-ൽ ടാറന്റോ ഇറ്റലിയുടെ ഭാഗമായിത്തീർന്നു.

അവലംബം

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാറന്റോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാറന്റോ&oldid=3632675" എന്ന താളിൽനിന്ന് ശേഖരിച്ചത്