ടാൻസാനിയയിലെ ലോകപൈതൃകകേന്ദ്രങ്ങൾ
ദൃശ്യരൂപം
യുനെസ്കോയുടെ 1972 ൽ സ്ഥാപിതമായ ലോകപൈതൃക കൺവെൻഷൻ പ്രകാരം, സാമൂഹികമായോ പാരിസ്ഥിതികമായോ ലോക പ്രാധാന്യമുള്ള പ്രദേശങ്ങളെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1977 ഓഗസ്റ്റ് 2-ന് കൺവെൻഷൻ തീരുമാനങ്ങൾ അംഗീകരിച്ച ടാൻസാനിയ, തങ്ങളുടെ 7 സൈറ്റുകൾ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ അർഹത നേടി. അവയിൽ രണ്ടെണ്ണം നിലനിൽപ്പിന് അപകടകരമായ ഭിഷണിയുള്ളവയാണ്.
Site listed as "in danger"
പേര് | ചിത്രം | സ്ഥാനം | കാലം | യുനെസ്കോ ഡാറ്റ | വിവരണം | സൂചനകൾ |
---|---|---|---|---|---|---|
ങ്കൊറൊങ്കോറോ സംരക്ഷണ മേഖല | അരുഷ മേഖല | Modern, 3.6 Million years ago | 39; 1979; (iv),(vii),(viii),(ix),(x) | ഇതൊരു സാംസ്കാരികവും പ്രകൃതിദത്തവുമായ ലോക പൈതൃക സ്ഥലമാണ്. ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമുഖവും നിരവധി ചരിത്രാതീതകാല സ്ഥലങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. വംശനാശ ഭീഷണി നേരിടുന്ന നിരവധി വന്യജീവികളോടൊപ്പം മസായ് ഗോത്രക്കാരും മൃഗങ്ങളുമായി സഹവസിച്ചു കഴിയുന്നു. | [1] | |
Ruins of Kilwa Kisiwani and Ruins of Songo Mnara | കിൽവ കിസിവാനി | 13 മുതൽ 16-ാം നൂറ്റാണ്ട് | 144; 1981; (iii) | 13-ആം നൂറ്റാണ്ടിൽ കിഴക്കൻ ആഫ്രിക്കൻ തീരത്തുള്ള അറബ് ഭരണാധികാരികൾ പണിത പുരാതന തുറമുഖ നഗരങ്ങളുടെ അവശിഷ്ടങ്ങളാണ് ഇവിടെയുള്ളത്. സ്വാഭാവികമായും നിരന്തരമായ മനുഷ്യ പ്രവർത്തനങ്ങൾ മൂലവുമുള്ള ക്ഷയം ഈ പുരാതന അവശിഷ്ടങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായിത്തീർന്നിരിക്കുന്നു.[2] | ||
സെരെൻഗറ്റി ദേശീയോദ്യാനം | അരുഷ മേഖല & മാരാ മേഖല | N/A | 156; 1981; (vii),(x) | ലോകത്തിൽ ഏറ്റവും കൂടുതൽ സസ്തനികളുടെ കുടിയേറ്റം നടക്കുന്ന പ്രദേശമാണ് സെരെൻഗെറ്റി ദേശീയോദ്യാനം. സസ്യഭുക്കുകളായ ജന്തുക്കളുടെയു മാംസഭുക്കുകളായ ജന്തുക്കളുടെയും വാർഷിക കുടിയേറ്റം ഈ ഉദ്യാനത്തിലെ ഏറ്റവും ആകർഷണീയമായ കാഴ്ചകളിൽ ഒന്നാണ്. | [3] | |
സിലൂസ് ഗെയിം റിസർവ്വ് | ഇരിങ്ക മേഖല & മൊറൊഗോറോ മേഖല | N/A | 199; 1982; (ix),(x) | 50,000 km2 വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം പല വിദേശ രാജ്യങ്ങളുടെയും വലിപ്പത്തിനു തുല്യമാണ്.സസ്യജാലങ്ങളുടെ വൈവിധ്യത്താലും വലിയ സസ്തനികളുടെയും ആവിർഭാവത്താലും ശ്രദ്ധയമാണ് ഈ ദേശീയോദ്യാനം.വർദ്ധിച്ച തോതിലുള്ള വേട്ടയാടൽ കാരണം ഈ പ്രദേശം നിലനിൽപ്പ് അപകടത്തിലായി പ്രദേശങ്ങളുടെ പട്ടികയിൽപ്പെടുത്തിയിരിക്കുന്നു. | [4] | |
കിളിമഞ്ചാരോ ദേശീയോദ്യാനം | കിളിമഞ്ചാരോ മേഖല | N/A | 403; 1987; (vii) | ഈ ദേശീയോദ്യാനം, ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ കിളിമഞ്ചാരോ പർവ്വതവും ഉൾക്കൊള്ളുന്നതാണ്. മഞ്ഞുമൂടിയ കൊടുമുടി പുൽമേടുകളടങ്ങിയ അനന്തമായ സമതലങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. നിരവധി വലിയ സസ്തനികൾ ഇവിടെ കാണപ്പെടുന്നു. ഇവയിൽ പലതും വംശനാശ ഭീഷണി നേരിടുന്നവയുമാണ്. | [5] | |
സ്റ്റോൺ ടൗൺ - സാൻസിബാർ | സാൻസിബാർ സിറ്റി | ആറബ് സ്ലേവ് ട്രേഡ് പീര്യഡ് | 173; 2000; (ii),(iii),(vi) |
|
[6] | |
കൊണ്ടോവ ഇറാൻഗി ശിലാ ചിത്രങ്ങൾ (Kondoa Rock-Art Sites) | കൊണ്ടോവാ ജില്ല | 5-ാം നൂറ്റാണ്ട്. | 1183; 2006; (iii),(vi) | പുരാതന ശിലാചിത്രങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങൾ താഴ്വരയിലാകമാനം വ്യാപിച്ചുകിടക്കുന്നു. ഇവ രണ്ടായിരത്തിലധിം വർഷങ്ങളായി നിലനിൽക്കുന്നതാണ്. ഈ ശിലാചിത്രങ്ങൾ വേട്ടയാടി അലഞ്ഞുനടന്ന കാലത്തെ പ്രാചീനമനുഷ്യരുടെ പരിണാമത്തിൻറെ ചരിത്രപരമായ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ്. | [7] |
== ഇതും കാണുക ==
- ↑ "Ngorongoro Conservation Area". UNESCO. Retrieved 25 December 2015.
- ↑ "Ruins of Kilwa Kisiwani and Ruins of Songo Mnara". UNESCO. Retrieved 25 December 2015.
- ↑ "Serengeti National Park". UNESCO. Retrieved 25 December 2015.
- ↑ "Selous Game Reserve". Unesco. Retrieved 25 December 2015.
- ↑ "Kilimanjaro national park". UNESCO. Retrieved 25 December 2015.
- ↑ "Stone Town Zanzibar". UNESCO. Retrieved 25 December 2015.
- ↑ "Kondoa Rock-Art Sites". UNESCO. Retrieved 25 December 2015.