Jump to content

ടിച്ചീനോ

Coordinates: 46°19′N 8°49′E / 46.317°N 8.817°E / 46.317; 8.817
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Repubblica e Cantone Ticino
ഔദ്യോഗിക ചിഹ്നം Repubblica e Cantone Ticino
Coat of arms
Map
Location in Switzerland
Map of Ticino

Coordinates: 46°19′N 8°49′E / 46.317°N 8.817°E / 46.317; 8.817
CountrySwitzerland
CapitalBellinzona
Largest CityLugano
Subdivisions115 municipalities, 8 districts
ഭരണസമ്പ്രദായം
 • ExecutiveCouncil of State (5)
 • LegislativeGrand Council (90)
വിസ്തീർണ്ണം
 • ആകെ2,812.2 ച.കി.മീ.(1,085.8 ച മൈ)
ജനസംഖ്യ
 (December 2013)[2]
 • ആകെ3,46,539
 • ജനസാന്ദ്രത120/ച.കി.മീ.(320/ച മൈ)
ISO കോഡ്CH-TI
Highest point3,402 മീ (11,161 അടി): Adula (Rheinwaldhorn)
Lowest point195 മീ (640 അടി): Lake Maggiore
Joined1803
LanguagesItalian
വെബ്സൈറ്റ്www.ti.ch

ദക്ഷിണ സ്വിറ്റ്സർലൻഡിലെ ഒരു പ്രവിശ്യ. ഫ്രഞ്ചിലും ജർമനിയിലും ടെസിൻ (Tessin) എന്നറിയപ്പെടുന്ന ഈ പ്രദേശം അത്യന്തം പർവതനിബിഡവും മനോഹരവുമാണ്. പ്രശാന്തമായ കാലാവസ്ഥയും തെളിഞ്ഞ സൂര്യപ്രകാശവും ടിച്ചീനോയെ സ്വിറ്റ്സർലൻഡിലെ ഒരു പ്രമുഖ ശൈത്യകാല സുഖവാസ കേന്ദ്രമാക്കി വികസിപ്പിച്ചിരിക്കുന്നു. ആൽപ്സിന്റെ തെ. സ്ഥിതിചെയ്യുന്ന ടിച്ചീനോ പ്രവിശ്യയെ ടിച്ചീനോ നദിയും പോഷകനദികളും ജലസിക്തമാക്കുന്നു. പ്രവിശ്യാവിസ്തീർണം: 2812 ച. കി. മീ. തലസ്ഥാനം: ബെലിൻസോണ (Bellinzona).

ധാതുവിഭവങ്ങളുടെ കാര്യത്തിൽ ടിച്ചീനോ തീരെ അപര്യാപ്തമാണെങ്കിലും വൻതോതിലുള്ള ജലവൈദ്യുതോർജ പദ്ധതികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ടിച്ചീനോ നദിയിലാണ് ഇവയിലധികവും കേന്ദ്രീകരിച്ചിട്ടുള്ളത്. ലുഗാനോ (Lugano), മാഗിയോറി (Maggiore) എന്നീ തടാകങ്ങൾ ഈ പ്രവിശ്യയിലാണ്. കാർഷികവിളകളിൽ ഭക്ഷ്യധാന്യങ്ങൾ, പുകയില, പഴങ്ങൾ, ചെസ്റ്റ്നട്ട്, മുന്തിരി എന്നിവയ്ക്കാണ് പ്രാമുഖ്യം. ഇറ്റലിയുടെ അധീനതയിലായിരുന്ന ഈ പ്രദേശം 1512-ൽ സ്വിസ് ഭരണത്തിൻകീഴിലായി. തുടർന്ന് 1803-ൽ ടിച്ചീനോ കോൺഫെഡറേഷനിൽ അംഗമായി. ബി. സി. 218-ലെ രണ്ടാം പ്യൂണിക് യുദ്ധത്തിൽ റോമൻ ജനറലായിരുന്ന പൂബ്ലിയസ് കോർണീലിയസ് സീപിയോ (Publius Comelius)യെ തോൽപിച്ച് കാർതേജിയൻ ജനറലായിരുന്ന ഹാനിബാൾ (Hannibal) വിജയം നേടിയത് ഇവിടെ വച്ചായിരുന്നു.

അവലംബം

[തിരുത്തുക]
  1. Arealstatistik Standard - Kantonsdaten nach 4 Hauptbereichen
  2. Swiss Federal Statistics Office – STAT-TAB Ständige und Nichtständige Wohnbevölkerung nach Region, Geschlecht, Nationalität und Alter (German ഭാഷയിൽ) accessed 18 August 2014

അധിക വായനക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിച്ചീനോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിച്ചീനോ&oldid=3301936" എന്ന താളിൽനിന്ന് ശേഖരിച്ചത്