ടിനാമു
ടിനാമു | |
---|---|
ടിനമസ് മേജർ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | Tinamiformes |
Family: | Tinamidae |
Subfamily | |
Diversity | |
[[List of Tinamidae species|2 Subfamily, 9 Genera, 47 Species, 127 Sub-species]] | |
Synonyms | |
Crypturidae Bonaparte, 1831 |
മധ്യ-ദക്ഷിണ അമേരിക്കയിലെ പുൽമേടുകളിലും വനങ്ങളിലും കാണപ്പെടുന്ന പക്ഷികളാണ് ടിനാമു. ഈ പ്രദേശങ്ങൾ തന്നെയാണ് ഇവയുടെ പ്രഭവകേന്ദ്രമെന്നും കരുതപ്പെടുന്നു. ടിനമിഫോമിസ് ഗോത്രത്തിൽ ഒൻപത് ജീനസ്സുകളിലായി നാല്പത്താറ് സ്പീഷീസുണ്ട്. ടിനമസ് മേജർ, ക്രിപ്റ്റ്യുറെല്ലസ് സാൽട്ടുവാരിസ്, ക്രിപ്റ്റ്യുറെല്ലസ് ടാടൗപ്പ, റിങ്കോട്ടസ് റൂഫെസെൻസ് എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന സ്പീഷീസ്. ഈ പക്ഷികളുടെ പ്രധാന ആഹാരം ഫലങ്ങൾ, വിത്തുകൾ, കീടങ്ങൾ, ചെറിയ അകശേരുകികൾ എന്നിവയാണ്. മാംസത്തിനായി ഇവ വളരെയധികം വേട്ടയാടപ്പെടുന്നുമുണ്ട്.
ശരീരഘടന
[തിരുത്തുക]തറയിൽ വസിക്കുന്ന ഈ പക്ഷികൾക്ക് ഗിനിക്കോഴികളോട് രൂപസാദൃശ്യമുണ്ട്. പക്ഷേ ഇവയുടെ കൊക്ക് ചെറുതും നീണ്ടു വളഞ്ഞതുമാണ്. ശരീരത്തിന് 20 സെന്റിമീറ്റർ മുതൽ 53 സെന്റിമീറ്റർ വരെ നീളം വരും; ഭാരം 450 ഗ്രാം മുതൽ 2300 ഗ്രാം വരെയും. ആൺപക്ഷികളേക്കാൾ പെൺപക്ഷികൾക്ക് വലിപ്പക്കൂടുതലുണ്ട്. തൂവലുകൾക്ക് തവിട്ടുനിറമോ ചാരനിറമോ ആണ്. ഇടയ്ക്കിടെ വെള്ളനിറത്തിലുള്ള പൊട്ടുകളും വരകളും കാണപ്പെടുന്നു. വാൽ നീളം കുറഞ്ഞതാണ്. ഈ ഭാഗം കനത്ത തൂവലുകളാൽ മറഞ്ഞിരിക്കുകയും ചെയ്യും. കാലുകൾ തടിച്ചവയും ബലമേറിയവയുമാണ്. കാലിലെ നാലു വിരലുകളിൽ മൂന്നെണ്ണം മുന്നോട്ടും ഒരെണ്ണം പിന്നോട്ടും ആയിട്ടാണ് കാണപ്പെടുന്നത്. ഇവയുടെ പറക്ക-പേശികൾ വികസിതങ്ങളാണെങ്കിലും ഇവ അധികം പറക്കാറില്ല. അധികദൂരം ഓടാനും ഇവയ്ക്കാവില്ല. പലപ്പോഴും തല മുന്നോട്ട് നീട്ടി പുൽക്കൂട്ടത്തിനുള്ളിൽ ചലനമില്ലാതെ കിടക്കാറുണ്ട്.
പ്രജനനം
[തിരുത്തുക]തറയിൽ മരങ്ങളുടെ വേരുകളോടു ചേർന്നാണ് ഇവ സാധാരണയായി കൂടുണ്ടാക്കാറുള്ളത്. മുട്ട നിക്ഷേപിക്കുന്നതും ഇതിനുള്ളിലാണ്. പ്രജനനഘട്ടത്തിൽ സ്പീഷീസ് വ്യത്യാസം അനുസരിച്ച് 1 മുതൽ 12 മുട്ടകൾ വരെ ഇടും. മുട്ടയ്ക്ക് പച്ച, നീല, മഞ്ഞ, പാടലത്തവിട്ട് തുടങ്ങി കറുപ്പുഛായ വരെയുള്ള നിറങ്ങൾ കാണപ്പെടുന്നു. ഒരു മുട്ടയ്ക്ക് 20 ഗ്രാം മുതൽ 70 ഗ്രാം വരെ തൂക്കമുണ്ടാവും. മുട്ട വിരിയാൻ 19-20 ദിവസങ്ങളെടുക്കും. മുട്ടകളെ സംരക്ഷിക്കുന്നതും പരിചരിക്കുന്നതും ആൺപക്ഷികളാണ്.
അവലംബം
[തിരുത്തുക]- Brands, Sheila (Aug 14 2008). "Systema Naturae 2000 / Classification, Order Tinamiformes". Project: The Taxonomicon. Archived from the original on 2009-05-31. Retrieved Feb 04 2009.
{{cite web}}
: Check date values in:|accessdate=
and|date=
(help) - Brown, Joseph W. (27 Jun 2008). "Procellariidae. Shearwaters, Petrels". Tree of Life Web Project. Retrieved 18 Mar 2009.
{{cite web}}
: Cite has empty unknown parameters:|month=
,|dateformat=
, and|coauthors=
(help) - Davies, S.J.J.F. (1991). Forshaw, Joseph (ed.). Encyclopaedia of Animals: Birds. London: Merehurst Press. p. 48. ISBN 1-85391-186-0.
- Davies, S.J.J.F. (2003). "Tinamous". In Hutchins, Michael (ed.). Grzimek's Animal Life Encyclopedia. Vol. 8 Birds I Tinamous and Ratites to Hoatzins (2 ed.). Farmington Hills, MI: Gale Group. pp. 57–59. ISBN 0 7876 5784 0.
- Gauthier, J. and K. de Queiroz (2001). "Feathered dinosaurs, flying dinosaurs, crown dinosaurs, and the name "Aves"". In Gauthier, J. and L. F. Gall (ed.). New Perspectives on the Origin and Early Evolution of Birds: Proceedings of the International Symposium in Honor of John H. Ostrom. The Peabody Museum of Natural History, Yale University. pp. 7–41. ISBN 0-912-532-57-2.
- Gotch, A.F. (1995) [1979]. "Tinamous". Latin Names Explained. A Guide to the Scientific Classifications of Reptiles, Birds & Mammals. London: Facts on File. p. 182. ISBN 0 8160 3377 3.
- Hackett, S. J.; et al. (2008). "A phylogenomic study of birds reveals their evolutionary history". Science. 320 (1763): 1763–8. doi:10.1126/science.1157704. PMID 18583609.
{{cite journal}}
: Explicit use of et al. in:|author=
(help) - Harshman, J. (2008-09-09). "Phylogenetic Evidence for Multiple Losses of Flight in Ratite Birds". Proceedings of the National Academy of Sciences (USA). 105 (36): 13462–13467. doi:10.1073/pnas.0803242105. PMC 2533212. PMID 18765814. Retrieved 2008-10-17.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - IUCN (2008)
- Jaramillo, A. (2008). "The native and exotic avifauna of Easter Island: then and now" (PDF). Boletin Chileno de Ornitologia. 14: 8–21. Archived from the original (PDF) on 2011-07-18. Retrieved 2010-02-18.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - Remsen Jr., J. V. (07 Aug 2008). "Classification of birds of South America Part 01:". South American Classification Committee. American Ornithologists' Union. p. Proposal 209–211. Retrieved 04 Feb 2009.
{{cite web}}
: Check date values in:|accessdate=
and|date=
(help); Unknown parameter|coauthors=
ignored (|author=
suggested) (help)
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടിനാമു എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |