ടിപ്പുവിന്റെ കരവാൾ (ചലച്ചിത്രം)
ദ സ്വോർഡ് ഓഫ് ടിപ്പുസുൽത്താൻ | |
---|---|
പ്രമാണം:The Sword of Tipu Sultan DVD cover.jpg | |
സൃഷ്ടിച്ചത് | ന്യൂമെറോ യൂനോ ഇന്റർനാഷണൽ |
രചന | ഭഗവാൻ ഗിദ്വാനി |
സംവിധാനം | സഞ്ജയ് ഖാൻ and Akbar Khan |
അഭിനേതാക്കൾ | സഞ്ജയ് ഖാൻ മായ അലഗ് ദീപിക ചിഖാലിയ അനന്ത് മഹാദേവൻ മുകേഷ് ഋഷി ഷഹ്ബാസ് ഖാൻ |
ഈണം നൽകിയത് | നൗഷാദ് |
രാജ്യം | ഇന്ത്യ |
എപ്പിസോഡുകളുടെ എണ്ണം | 60 |
നിർമ്മാണം | |
നിർമ്മാണം | സഞ്ജയ് ഖാൻ |
നിർമ്മാണസ്ഥലം(ങ്ങൾ) | പ്രീമിയർ സ്റ്റുഡിയോ, മൈസൂർ |
ഛായാഗ്രഹണം | ബഷീർ അലി |
സമയദൈർഘ്യം | ഏകദേശം 45 മിനിറ്റ് |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | ദൂരദർശൻ നാഷണൽ (1990-1991) മീഡിയാവൺ ടിവി (2013) |
ഒറിജിനൽ റിലീസ് | 1990 – 1991 |
മൈസൂർ രാജാവായിരുന്ന ടിപ്പുസുൽത്താന്റെ ജീവിതത്തെ ആസ്പദമാക്കി ഭഗവാൻ ഗിദ്വാനി രചിച്ച ചരിത്രനോവലിന്റെ ചലച്ഛിത്രാവിഷ്കാരമാണ് ദ സ്വോർഡ് ഓഫ് ടിപ്പുസുൽത്താൻ അഥവാ ടിപ്പുവിന്റെ കരവാൾ. 1990-ൽ ദൂരദർശൻ നാഷണൽ ചാനലിൽ പരമ്പരയായി പ്രക്ഷേപണം ചെയ്യപ്പെട്ടു.
ഇതിന്റെ ചിത്രീകരണത്തിനിടെ പ്രീമിയർ സ്റ്റുഡിയോ അഗ്നിക്കിരയാകുകയും 62 പേർ മരണപ്പെടുകയും ചെയ്തിരുന്നു[1]
മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന ഗ്രന്ഥകർത്താവിന്റെ ചരിത്രഗവേഷണത്തിലൂടെ രൂപപ്പെട്ട നോവലിനെ മാത്രം അടിസ്ഥാനമാക്കിയായിരുന്നു പരമ്പര. ചിത്രം പരക്കെ പ്രശംസിക്കപ്പെട്ടു[2].
നിർമ്മാണം
[തിരുത്തുക]സഞ്ജയ് ഖാന്റെ ഉടമസ്ഥതയിലുള്ള ന്യൂമറോ യൂനോ ഇന്റർനാഷണൽ' ആണ് ചിത്രം നിർമ്മിച്ചത്[3]. അക്ബർ ഖാൻ ആണ് ആദ്യത്തെ 20 എപ്പിസോഡുകൾ സംവിധാനം ചെയ്തത്[4]. നൗഷാദ് സംഗീതവും, ബഷീർ അലി ഛായാഗ്രഹണവും നിർവ്വഹിച്ചു. പിന്നീട് സഞ്ജയ് തന്നെ സംവിധാനം ചെയ്ത ചിത്രത്തിൽ സഞ്ജയ് തന്നെയാണ് ടിപ്പുസുൽത്താൻ ആയി വേഷമിട്ടത്.
വിവാദങ്ങൾ
[തിരുത്തുക]കേസ്
[തിരുത്തുക]ഈ നാടകത്തിന്റെ സംപ്രേഷണത്തിനെതിരെ സുപ്രീം കോടതിയിൽ അപേക്ഷ നൽകി. ടിപ്പു സുൽത്താന്റെ യഥാർത്ഥ ജീവിതത്തെയും പ്രവൃത്തികളെയും അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് രവിവർമ്മയെപ്പോലുള്ള പരാതിക്കാർ, വാദിച്ചു.[5]വാദം കേട്ട ശേഷം, നാടകം സംപ്രേഷണം ചെയ്യാമെന്നും എന്നാൽ ഓരോ എപ്പിസോഡിനൊപ്പം ഒരു നോട്ടീസ് പ്രദർശിപ്പിക്കണമെന്നും സുപ്രീം കോടതി വിധി പ്രസ്താവിച്ചു:
ഈ എപ്പിസോഡുകളിൽ കാണിക്കുന്നതിന്റെ ആധികാരികത ഞങ്ങൾ അവകാശപ്പെടുന്നില്ല. ഈ പരമ്പര തികച്ചും ഒരു ഫിക്ഷൻ ആണ്, ടിപ്പുവിന്റെ ജീവിതമായോ ഭരണവുമായോ പരമ്പരക്ക് ഒന്നും ചെയ്യാനില്ല. ഭഗ്‌വാൻ ഗിദ്വാനിയുടെ നോവലിന്റെ ചിത്രീകരണം മാത്രമാണ് ഈ പരമ്പര[6][7]
തീപിടിത്തം
[തിരുത്തുക]1989 ഫെബ്രുവരി 8 ന് മൈസൂരിലെ പ്രീമിയർ സ്റ്റുഡിയോയിൽ ഒരു വലിയ അഗ്നിബാധയുണ്ടായി. അഗ്നിശമന ഉപകരണങ്ങളുടെ ലഭ്യതയില്ലായ്മയും അഗ്നി സുരക്ഷാ മാനദണ്ഡങ്ങളുടെ അജ്ഞതയും പ്രധാന കാരണങ്ങളായി ഉദ്ധരിക്കപ്പെടുന്നു.[8] അയഞ്ഞ വയറിംഗും വെന്റിലേറ്ററുകളുടെ അഭാവവുമാണ് തീ പടരാൻ കൂടുതൽ കാരണമായത്. ഫയർ പ്രൂഫിംഗ് മെറ്റീരിയലിനുപകരം ചുവരുകളിൽ ചാക്കുതുണി ബാഗുകളാണുണ്ടായിരുന്നത്. ഷൂട്ടിംഗിനായി വലിയ ലൈറ്റുകൾ ഉപയോഗിച്ചതിനാൽ താപനില 120 ° C (248 ° F) ആയി ഉയർന്നു. ഈ ഘടകങ്ങളെല്ലാം വൻ തീപിടിത്തത്തിന് കാരണമായി. മരണസംഖ്യ 62 ആയിരുന്നു. സഞ്ജയ് ഖാന് തന്നെ വലിയ പൊള്ളലേല്ക്കുകയും 13 മാസം ആശുപത്രിയിൽ കഴിയുകയും 72 ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. അഗ്നിബാധയിൽ ഇരകളായവർക്ക് 5000 രൂപ ഔദാര്യമായി നൽകുകയുണ്ടായി. [9]
അവാർഡുകൾ
[തിരുത്തുക]ഈ നാടകത്തിലെ അഭിനയത്തിന് സഞ്ജയ് ഖാന് ജെം ഓഫ് ഇന്ത്യ അവാർഡ് ലഭിച്ചു.[10]
അവലംബം
[തിരുത്തുക]- ↑ S N Deepak. "A doyen of film production". Online edition of The Deccan Herald, dated 2004-08-01. Archived from the original on 2014-02-02. Retrieved 2015-09-20.
{{cite web}}
: Italic or bold markup not allowed in:|work=
(help) - ↑ "Lessons From History". Indian Express. 2009-08-21. Retrieved 2015-09-21.
- ↑ "Numero Uno tie-up with Chandamama for TV series". Online edition of The Hindu Business Line, dated 2000-05-21. Retrieved 2007-08-17.
{{cite web}}
: Italic or bold markup not allowed in:|work=
(help) - ↑ "I wanted Ash as Mumtaz Mahal". Online Webpage of Rediff.com, dated 2003-02-18. Retrieved 2007-08-17.
- ↑ Madhavrao D. Pathak. "History of Legal Battle against the T.V. serial - The Sword of Tipu Sultan". Archived from the original on 2007-09-27. Retrieved 2007-08-17.
- ↑ A. G. Noorani. "Menace to free speech". Online edition of The Frontline, volume 22, issue 26, December 17–30, 2005. Retrieved 2007-08-17.
{{cite web}}
: Italic or bold markup not allowed in:|work=
(help) - ↑ Miller, Sam. A Strange Kind of Paradise: India Through Foreign Eyes. വിന്റേജ് ബുക്സ്. p. 222. Retrieved 1 ഓഗസ്റ്റ് 2019.
- ↑ "Film studios are fire traps: Experts". Online edition of The Times of India, dated 2004-02-21. 2004-02-21. Retrieved 2007-08-17.
- ↑ "Written Answers to Questions". Online webpage of the Parliament of India. Retrieved 2007-08-18.
- ↑ "The Man behind". Online Webpage of Golden Palms Hotels and Spa. Retrieved 2007-08-17.