Jump to content

ടിപ്പു ജയന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടിപ്പു സുൽത്താന്റെ ജന്മസ്ഥലം
ടിപ്പു സുൽത്താന്റെ ജന്മസ്ഥലം

പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ടിപ്പു സുൽത്താന്റെ ജന്മവാർഷികാഘോഷമാണ് ടിപ്പു ജയന്തി[1]. ടിപ്പു സുൽത്താന്റെ ജനനം 1750 നവംബർ 20 -നായിരുന്നു. അതുകൊണ്ട്, നവംബർ മാസത്തിലാണ് ടിപ്പു ജയന്തി ആഘോഷിച്ചിരുന്നത്. 2015ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് വാർഷികാഘോഷമായി ടിപ്പു സുൽത്താൻ ജയന്തി ആഘോഷിച്ചുതുടങ്ങിയത്[2][3]. 2015 മുതൽ എല്ലാ വർഷവും നവംബർ 10ന് കർണ്ണാടകയിൽ ടിപ്പു ജയന്തി ആചരിച്ചു വരുന്നു[4]. ഇത് ന്യൂനപക്ഷ പ്രീണനമാണെന്ന് ആരോപിച്ച് ചില സംഘടനകൾ അന്നുമുതൽ എതിർപ്പുമായി രംഗത്തുണ്ടായിരുന്നു. ടിപ്പു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 2016ൽ കുടക് മേഖലയിൽ ഉണ്ടായ വർഗീയ സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. വിവിധ ഹിന്ദു സംഘടകൾക്കൊപ്പം ബി.ജെ.പി.യും പ്രതിഷേധങ്ങളിൽ പങ്കാളികളായി. ജയന്തി ആഘോഷം ബഹിഷ്കരിച്ച ബി.ജെ.പി., ടിപ്പു മതഭ്രാന്തനായിരുന്നുവെന്നും കന്നട വിരുദ്ധനായിരുന്നുവെന്നും ആരോപിക്കുകയും ചെയ്തു.[5][6]

നിരോധനം

[തിരുത്തുക]

2019 ജൂലൈ 30 ന്, കർണ്ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം, 'ടിപ്പു ജയന്തി' ഇനിമുതൽ ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തു. കുടകിലെ എം എൽ എ മാരുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം എന്ന് മുഖ്യമന്ത്രി അറിയിച്ചു. ആഘോഷം റദ്ദാക്കിയെന്നറിയിച്ച് സാംസ്കാരിക വകുപ്പ് സർക്കുലറും പുറത്തിറക്കി. എല്ലാ വർഷവും നവംബറിലാണ് ആഘോഷം നടത്തിയിരുന്നത്. നവംബർ 10നാണ് 2019 ലെ ആഘോഷം നടത്താൻ നിശ്ചയിച്ചിരുന്നത്.[7]

അവലംബം

[തിരുത്തുക]
  1. "Tipu Sultan's 216th death anniversary: 7 unknown facts you should know about the Tiger of Mysore : Listicles: Microfacts". Indiatoday.intoday.in. 4 May 2015. Archived from the original on 2015-11-16. Retrieved 2019-07-31.
  2. "Tipu Sultan Jayanti: Life Of "Tiger Of Mysore" And Controversy Around Him".
  3. "Karnataka all set to celebrate Tipu Jayanti amid opposition".
  4. "Tipu Sultan Jayanti: Life Of "Tiger Of Mysore" And Controversy Around Him". NDTV. Retrieved 3 ജൂലൈ 2019.
  5. "Tipu was 'Aurangzeb' of South, says 'Panchjanya'". Zee news. 23 നവംബർ 2015. Retrieved 3 ഡിസംബർ 2015.
  6. "Tipu was 'Aurangzeb' of South, says 'Panchjanya'". 24 നവംബർ 2015. Retrieved 3 ഡിസംബർ 2015.
  7. ടിപ്പു ജയന്തി ആഘോഷം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനം
"https://ml.wikipedia.org/w/index.php?title=ടിപ്പു_ജയന്തി&oldid=3654082" എന്ന താളിൽനിന്ന് ശേഖരിച്ചത്