ടി.എ. സരസ്വതിയമ്മ
ടി എ സരസ്വതി അമ്മ (T. A. Sarasvati Amma) (തെക്കേത്ത് അമയോങ്കത്ത് കാലം സരസ്വതിയമ്മ) കേരളത്തിൽ ജനിച്ച, ജ്യാമിതിയിൽ ഗവേഷണം നടത്തിയിരുന്ന ഒരു ഗണിതശാസ്ത്രജ്ഞയാണ്[1]. കുട്ടിമാളു അമ്മയുടെയും മാരത്ത് അച്യുത മേനോന്റെയും രണ്ടാമത്തെ മകളായി 26 ഡിസംബർ 1918ന് പാലക്കാട് ജില്ലയിലെ ചെർപുളശ്ശേരിയിൽ ജനിച്ചു. സംസ്കൃത, പ്രാകൃത സാഹിത്യങ്ങളിലെ ജ്യാമിതിയെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് ഡോ. സരസ്വതിയുടെ 'ജ്യോമെട്രി ഇൻ ഏൻഷ്യെന്റ് ആന്റ് മിഡീവൽ ഇന്ത്യ'. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും അടിസ്ഥാന ബിരുദം നേടിയ ഇവർ ബെനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് സംസ്‌കൃതത്തിൽ എംഎ ബിരുദവും നേടി.സംസ്കൃത പണ്ഡിതനായിരുന്ന ഡോ. രാഘവന്റെ മാർഗ്ഗ നിർദ്ദേശത്തിൽ റാഞ്ചി സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജ്, ഏറണാകുളം മഹാരാജാസ് കോളേജ് , റാഞ്ചിയിലെ വനിതാ കോളേജ് എന്നിവിടങ്ങളിൽ പഠിപ്പിച്ചിരുന്നു. ഝാർഖണ്ഡിലെ ധൻബാദിലെ ശ്രീ ശ്രീ ലക്ഷ്മി നാരായൺ ട്രസ്റ്റിന്റെ മഹിള മഹാവിദ്യാലയത്തിലും പ്രിൻസിപ്പലായി 1973 മുതൽ 1980 വരെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആഗസ്ത് 15, 2000ൽ മരണമടഞ്ഞു.
അധ്യാപന ചരിത്രം
[തിരുത്തുക]2002ലെ കേരള ഗണിത അസോസിയേഷൻ വാർഷിക സമ്മേളനത്തിൽ വച്ച് 'പ്രൊ.ടി.എ. സരസ്വതിഅമ്മ സ്മാരക പ്രഭാഷണ'ത്തിനു തുടക്കം കുറിക്കുകയുണ്ടായി. അവരുടെ ‘’’പ്രാചീന - മദ്ധ്യകാല ഇന്ത്യയിലെ ജ്യാമിതി’’ എന്ന കൃതിയെക്കുറിച്ച് ഡേവിഡ് മുംഫോഡ്,കിം പ്ലോഫ്കെർ എന്നിവരുടെ 'ഇന്ത്യയിലെ ഗണിതം' എന്ന പുസ്തകത്തിൽ പരാമർശമുണ്ട്.അവരുടെ പുസ്തകം വേദസാഹിത്യത്തിൽ തുടങ്ങി പതിനേഴാം നൂറ്റാണ്ടു വരെയുള്ള വരെയുള്ള കാലത്തെ, ഭാരതത്തിലെ സംസ്കൃതം, ശാസ്ത്രം, സാഹിത്യം എന്നിവയെക്കുറിച്ചുള്ള പഠനമാണ്. ഇതിൽ വേദ സാഹിത്യത്തിലെ ശുൽബസൂത്രങ്ങൾ, ജൈന സൂത്രങ്ങൾ, ഹിന്ദു സിദ്ധാന്തങ്ങൾ എന്നിവയെ പറ്റിയും ആര്യഭട I ,ആര്യഭട II, ശ്രീപതി, ഭാസ്ക്കര I, ഭാസ്ക്കര II, സംഗമഗ്രാമ മാധവൻ , പരമേശ്വരൻ, നീലകണ്ഠൻ എന്നിവർ ജ്യാമിതിയ്ക്കു നൽകിയ സംഭാവനകളെ പറ്റിയും പരാമർശിക്കുന്നു.
തെരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക]പുസ്തകം
[തിരുത്തുക]- T.A. Sarasvati Amma (2007). Geometry in Ancient and Medieval India. Motilal Banarsidass Publishers Limited. p. 277. ISBN 978-81-208-1344-1.
പ്രബന്ധങ്ങൾ
[തിരുത്തുക]- T.A. Sarasvati Amma (1958–1959). "Sredi-kshetras Or Diagrammatic representations of mathematical series". Journal of Oriental Research. 28: 74–85.
- T.A. Sarasvati Amma (1961). "The Cyclic Quadrilateral in Indian Mathematics". Proceedings of the All-India Oriental Conference. 21: 295–310.
- T.A. Sarasvati Amma (1961–1962). "The Mathematics of the First Four Mahadhikaras of Trilokaprajnapati". Journal of Ganganath Jha Research Institute. 18: 27–51.
- T.A. sarasvati Amma (1962). "Mahavira's Treatment of Series". Journal of Ranchi University. I: 39–50.
- T.A. Sarasvati Amma (1969). "Development of Mathematical Ideas in India". Indian Journal of History of Science. 4: 59–78.
അവലംബം
[തിരുത്തുക]- ↑ Gupta, R.C. (2003). "Obituary: T.A. Sarasvati Amma" (PDF). Indian Journal of History of Science. 38 (3): 317–320. Archived from the original (PDF) on 16 മാർച്ച് 2012.
- Pages using the JsonConfig extension
- Articles with ZBMATH identifiers
- കേരളീയരായ സ്ത്രീ ശാസ്ത്രജ്ഞർ
- ഇന്ത്യൻ ഗണിതശാസ്ത്രജ്ഞർ
- വനിതാ ഗണിതശാസ്ത്രജ്ഞർ
- 1918-ൽ ജനിച്ചവർ
- 2000-ൽ മരിച്ചവർ
- പാലക്കാട് ജില്ലയിൽ ജനിച്ചവർ
- മദ്രാസ് സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
- ഇന്ത്യൻ ശാസ്ത്ര എഴുത്തുകാർ
- സംസ്കൃതപണ്ഡിതർ
- ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
- മഹാരാജാസ് കോളേജിലെ അദ്ധ്യാപകർ