ടി.ജി. അജയ്
മലയാളിയായ ചലച്ചിത്രകാരനും ആക്ടിവിസ്റ്റുമാണ് ടി.ജി. അജയ്.
ജീവിതരേഖ
[തിരുത്തുക]തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ സ്വദേശി. ഛത്തീസ്‌ഗഡിലെ ഭിലായിൽ ചെറുകിട ബിസിനസ്സിൽ ഏർപ്പെട്ട പിതാവിനോടൊപ്പം അവിടെയെത്തിയ അജയ് രാഷ്ട്രീയത്തിൽ സജീവമാകുകയും എ.ഐ.വൈ.എഫിൻറെ നേതൃനിരയിൽ എത്തുകയും ചെയ്തു. പിന്നീട് പി.യു.സി.എലുമായി ബന്ധപെട്ട് പ്രവർത്തിച്ച് ചത്തീസ്ഗഡ് ചാപ്റ്റർ ജനറൽ സിക്രട്ടറിയായി.
ജയിലിൽ
[തിരുത്തുക]ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ഡോ. ബിനായക് സെന്നുമായി ബന്ധപ്പെട്ടു. "ജനദർശൻ" എന്ന പേരിൽ സാധാരണക്കാർക്കുവേണ്ടിയുള്ള സിനിമാനിർമ്മാണ കോഴ്സിൽ ചേർന്ന് ചലച്ചിത്രനിർമ്മാണം അഭ്യസിച്ചു. മാവോയിസ്റ്റ് ബന്ധമാരോപിച്ച് തടവിലാക്കപ്പെട്ട ഡോ.ബിനായക് സെന്നിനെക്കുറിച്ച് 'അൻജാം'എന്ന പേരിൽ സിനിമ നിർമ്മിച്ചു. ഇത് ചത്തീസ്ഗഡ് ഗവണ്മെൻറിൻറെ നോട്ടപുള്ളിയാക്കി. ഈ സിനിമ നിർമ്മിച്ചതിൻറെ പേരിൽ 2008 മേയ് 8-ന് അജയ് അറസ്റ്റ് ചെയ്യപ്പെട്ടു. ദുർഗ് സെൻട്രൽ ജയിലിലെ മൂന്ന് മാസത്തെ തടവിന് ശേഷം മനുഷ്യാവകാശ പ്രവർത്തകരുടെ രാജ്യവ്യാപക പ്രതിഷേധത്തെ തുടര്ന്ന് ഓഗസ്റ്റ് 5-ന് അജയ് ജയിൽ മോചിതനായി.
പുറംകണ്ണികൾ
[തിരുത്തുക]- Biography: Ajay.T.G Archived 2007-08-07 at the Wayback Machine
- Amnesty International's Public Statement Archived 2008-12-03 at the Wayback Machine
- ANJAM
അവലംബം
[തിരുത്തുക]