ടി.ബി. ഇർവിങ്
ഒരു അമേരിക്കൻ ഗ്രന്ഥകാരനും പ്രൊഫസ്സറും ഇസ്‌ലാമിക പണ്ഡിതനുമായിരുന്നു തോമസ് ബാലന്റൈൻ ഇർവിംങ് (1914–2002).(ഇംഗ്ലീഷ്:Thomas Ballantyne Irving) അൽ-ഹാജ് തഅലീം അലി അബൂ നാസർ എന്നും അദ്ദേഹം അറിയപ്പെടുന്നു. അമേരിക്കൻ ഇംഗ്ലീഷിലുള്ള ഖുർആനിന്റെ ആദ്യ വിവർത്തനം ഇദ്ദേഹത്തിന്റേതാണ്[1].
ആദ്യകാലവും വിദ്യാഭ്യാസവും
[തിരുത്തുക]1914 ൽ ഒന്റോറിയയിലെ പ്രെസ്റ്റനിലാണ് ഇർവിംങ്ങിന്റെ ജനനം[1]. അച്ഛൻ വില്ല്യം ഇർവിംങ്, അമ്മ ജെസ്സിക്ക മെക്കന്റൈർ.[2] 1950 കളുടെ ആദ്യത്തിൽ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ച് അൽ ഹാജ് തഅലീം അലി അബൂ നാസർ എന്ന പേര് സ്വീകരിക്കുകയായിരുന്നു.[3] ടൊറൊണ്ടോ സർവകലാശാലയിൽ നിന്ന് "ആധുനിക ഭാഷകളിൽ" (Mordern Languages) ൽ ബി.എ. സമ്പാദിച്ചു. പിന്നീട് മെഗ്‌കിൽ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് 1940 ൽ പി.എച്ച്.ഡിയും കരസ്ഥമാക്കി. നിയർ ഈസ്റ്റേൺ സറ്റഡീസിലായിരുന്നു പി.എച്ച്.ഡി തീസിസ്.
ഔദ്യോഗിക ജീവിതം
[തിരുത്തുക]എഴുത്തുകാരനും ഒരു ബഹുഭാഷാ പണ്ഡിതനുമായിരുന്ന ഇർവിങാണ് ആദ്യമായി അമേരിക്കൻ ഇംഗ്ലീഷിലുള്ള ഖുർആൻ വിവർത്തനം എഴുതിയത്[1]. "ദ ഖുർആൻ:ഫസ്റ്റ് അമേരിക്കൻ വെർഷൻ" എന്ന ഈ വിവർത്തന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് 1985 ലായിരുന്നു. ഇർവിംങ് അമേരിക്കയിലേയും കാനഡയിലേയും നിരവധി പ്രശസ്ത സർവകലാശാലകളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മെഗ്കിൽ, പ്രിൻസ്റ്റൺ, ദ യൂനിവേഴ്സിറ്റി ഓഫ് മിനെസോട്ട, യൂനിവേഴ്സിറ്റി ഓഫ് ടെന്നിസ്സി എന്നിവ അവയിൽ ഉൾപ്പെടുന്നു. ഗ്രന്ഥകാരൻ എന്ന നിലയിൽ ഇസ്‌ലാമിനെ കുറിച്ച് ധാരാളം പുസ്തകങ്ങളും അദ്ദേഹം രചിച്ചു. "ഹാഡ് യു ബീൻ എ മുസ്‌ലിം", ഇസ്‌ലാം ആന്റ് ഇറ്റ്സ് എസ്സൻസ്" , "ഇസ്‌ലാം റീസർജെന്റ്", "ഗ്രോഇങ്ങ് അപ് ഇൻ ഇസ്‌ലാം" എന്നിവ അവയിൽ ചിലതാണ്. സ്പാനിഷ് ഭാഷയിലും ഏതാനും ഗ്രന്ഥങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
1981 മുതൽ 1986 വരെ ചിക്കാഗൊയിലുള്ള അമേരിക്കൻ ഇസ്‌ലാമിക് കോളേജിന്റെ ഡീൻ ആയി സേവനമുഷ്ഠിച്ചു. 1983 ൽ പാകിസ്താൻ സർക്കാർ ഡോ. ഇർവിംങ് ഇസ്‌ലാമിക സേവനരംഗത്ത് നൽകിയ സംഭാവന പരിഗണിച്ച് അദ്ദേഹത്തിന് സ്റ്റാർ ഓഫ് എക്സലൻസ് അവാർഡ് നൽകുകയുണ്ടായി. അൽഷിമേഴ്സ് രോഗവുമായി നീണ്ടകാലം പൊരുതിയ അദ്ദേഹം 2002 സെപ്റ്റംബർ 24 ന് മരണമടഞ്ഞു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "പുസ്തകം". ആർതർസ് ബുക്ക്ഷെൽഫ്. 1985. Retrieved 2013 ജൂലൈ 01language = ഇംഗ്ലീഷ്.
{{cite news}}
: Check date values in:|accessdate=
(help) - ↑ "Ancestry.com: Thomas Ballantine Irving". Retrieved 2009-05-03.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ Mujahid, Abdul Malik. "Dr. T.B. Irving (Al-Hajj Ta'lim Ali Abu Nasr) Passes Away". Archived from the original on 2012-07-22. Retrieved 2009-05-02.
{{cite web}}
: Cite has empty unknown parameter:|coauthors=
(help)
പുറം കണ്ണികൾ
[തിരുത്തുക]- The Online Quran Project Archived 2009-01-29 at the Wayback Machine includes the Qur'an translation, Holy Qur'an (Koran): the Noble Reading, of I. B. Irving.
- Obituary for T.B. Irving Archived 2007-08-24 at the Wayback Machine from Soundvision.com
- A Life Well Lived Tribute to Dr. Irving
- Islam and Columbus' America article by Dr. Irving