Jump to content

ടി.വി. ചന്ദ്രമോഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.വി. ചന്ദ്രമോഹൻ
നിയമസഭാംഗം
ഓഫീസിൽ
1991-1996 , 2001-2006
മുൻഗാമിഎൻ.ആർ. ബാലൻ
പിൻഗാമിബാബു എം. പാലിശ്ശേരി
മണ്ഡലംകുന്നംകുളം
വ്യക്തിഗത വിവരങ്ങൾ
ജനനം (1950-10-09) 9 ഒക്ടോബർ 1950  (74 വയസ്സ്)
തലശേരി, കണ്ണൂർ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിSunandabai
കുട്ടികൾ2 sons
വസതി(s)പൂങ്കുന്നം, തൃശൂർ
As of 16'th February, 2021
ഉറവിടം: [കേരള നിയമസഭ [1]]

1991-1996 , 2001-2006 നിയമസഭകളിൽ കുന്നംകുളത്തെ പ്രതിനിധീകരിച്ചിരുന്ന തൃശൂർ ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് ടി.വി.ചന്ദ്രമോഹൻ (ജനനം:09 ഒക്ടോബർ 1950)[2][3]

ജീവിതരേഖ

[തിരുത്തുക]

കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ എൻ.പി.ഗോവിന്ദൻ നായരുടേയും ജാനകിയമ്മയുടേയും മകനായി 1950 ഒക്ടോബർ 9ന് ജനിച്ചു. എം. എ പോസ്റ്റ് ഗ്രാജുവേറ്റാണ് വിദ്യാഭ്യാസ യോഗ്യത.[4]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

കെ.എസ്.യു വഴിയാണ് പൊതുരംഗ പ്രവേശനം. സംഘടനയുടെ സംസ്ഥാന സമിതി അംഗമായിരുന്നു. 2000 ജൂണിൽ ഇൻറർനാഷണൽ ലേബർ ഓർഗനൈസേഷൻ്റെ സിംഗപ്പൂരിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തു. 1991-ലും 2001-ലും കുന്നംകുളത്ത് നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[5] 1996-ൽ കുന്നംകുളത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എൻ.ആർ. ബാലനോട് പരാജയപ്പെട്ടു. 2005-ൽ കോൺഗ്രസ് പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ ലീഡർ കെ.കരുണാകരന് പിന്തുണ പ്രഖ്യാപിച്ച് നിയമസഭാംഗത്വം രാജിവച്ച ഒൻപത് കോൺഗ്രസ് എം.എൽ.എമാരിൽ ഒരാളാണ് ടി.വി.ചന്ദ്രമോഹൻ. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ നിന്ന് ഡി.ഐ.സി. (കെ) സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എ.സി.മൊയ്തീനോട് പരാജയപ്പെട്ടു.[6] 2008-ൽ ലീഡർ കെ.കരുണാകരനൊപ്പം കോൺഗ്രസിൽ തിരിച്ചെത്തി.

  • 2005 ജൂലൈ 5 ന് നിയമസഭയിൽ നിന്ന് രാജിവച്ചവർ[7]

മറ്റ് പദവികൾ

  • ജില്ലാ പ്രസിഡൻറ്, യൂത്ത് കോൺഗ്രസ്, തൃശൂർ
  • വൈസ് പ്രസിഡൻറ്, തൃശൂർ ഡി.സി.സി.
  • തൃശൂർ ജില്ലാ പ്രസിഡൻറ്, സംസ്ഥാന വൈസ് പ്രസിഡൻറ്, ഐ.എൻ.ടി.യു.സി
  • ദേശീയ കൗൺസിൽ അംഗം, ഐ.എൻ.ടി.യു.സി
  • വൈസ് പ്രസിഡൻറ്, തൃശൂർ ജില്ലാ സഹകരണ ബാങ്ക്
  • ഐ.എൻ.ടി.യു.സിയുടെ കീഴിലുള്ള 25 ഓളം സംഘടനകളുടെ പ്രസിഡൻറ് , സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
  • ഭാരവാഹി, സീതാറാം ടെക്സ്റ്റൈൽ ലിമിറ്റഡ്, തൃശൂർ, കെ.എസ്.എഫ്.ഇ എംപ്ലോയീസ് അസോസിയേഷൻ, അംഗനവാടി വർക്കേഴ്സ് ഫെഡറേഷൻ

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [8] [9]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2001 കുന്നംകുളം നിയമസഭാമണ്ഡലം ടി.വി. ചന്ദ്രമോഹൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ഉഷ ടീച്ചർ സി.പി.എം., എൽ.ഡി.എഫ്.
1996 കുന്നംകുളം നിയമസഭാമണ്ഡലം എൻ.ആർ. ബാലൻ സി.പി.എം., എൽ.ഡി.എഫ്. ടി.വി. ചന്ദ്രമോഹൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 കുന്നംകുളം നിയമസഭാമണ്ഡലം ടി.വി. ചന്ദ്രമോഹൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.പി. അരവിന്ദാക്ഷൻ സി.പി.എം., എൽ.ഡി.എഫ്.

അവലംബം

[തിരുത്തുക]
  1. http://www.niyamasabha.org/codes/members/m114.htm
  2. https://www.newindianexpress.com/cities/thiruvananthapuram/2009/dec/23/chandramohan-likely-to-head-thrissur-dcc-115546.html
  3. https://resultuniversity.com/election/kunnamkulam-kerala-assembly-constituency
  4. https://www.mathrubhumi.com/mobile/thrissur/news/vadakkancheri-1.4196196[പ്രവർത്തിക്കാത്ത കണ്ണി]
  5. https://keralakaumudi.com/news/mobile/news.php?id=483952&u=general
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-13. Retrieved 2021-02-24.
  7. https://m.rediff.com/news/2005/jul/05kerala.htm
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-22.
  9. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=ടി.വി._ചന്ദ്രമോഹൻ&oldid=4108587" എന്ന താളിൽനിന്ന് ശേഖരിച്ചത്