Jump to content

ടി.വി. ട്യൂണർ കാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ATI TV Wonder™ HD 650 Combo PCI Express®
Hauppauge WinTV ട്യൂണർ കാർഡ്
ഒരു ഡി.വി.ബി.-എസ് 2 ട്യൂണർ കാർഡ്

കമ്പ്യൂട്ടറിൽ ടെലിവിഷൻ തരംഗങ്ങൾ സ്വീകരിക്കുവാൻ പര്യാപ്തമാക്കുന്ന കമ്പ്യൂട്ടർ ഘടകമാണ് ടിവി ട്യൂണർ കാർഡ്. മിക്ക ട്യൂണറുകളും ടെലിവിഷൻ തരംഗങ്ങൾ ഹാർഡ് ഡിസ്കിലേക്ക് റെക്കോർഡ് ചെയ്യാൻ കഴിയുന്ന വിധത്തിൽ വീഡിയോ ക്യാപ്ചറിങ് കാർഡിന്റെ ഗുണങ്ങൾ കൂടിയുള്ളവയാണ്.

വകഭേദങ്ങൾ[തിരുത്തുക]

നാല് തരത്തിലുള്ള ടിവി ട്യൂണർ കാർഡുകൾ വിപണിയിൽ ലഭ്യമാണ്. അനലോഗ് ടിവി ട്യൂണറുകൾ, ഡിജിറ്റൽ ടിവി ട്യൂണറുകൾ, ഹൈബ്രിഡ് ടിവി ട്യൂണറുകൾ, കോമ്പോ ടിവി ട്യൂണറുകൾ എന്നിവയാണവ.

കോമ്പോ ടിവി ട്യൂണറുകൾ[തിരുത്തുക]

കോമ്പോ ടിവി ട്യൂണറുകൾ ഹൈബ്രിഡ് ടിവി ട്യൂണറുകൾക്ക് സമാനമാണ്. എന്നാൽ ഹൈബ്രിഡ് ടിവി ട്യൂണറിനെ അപേക്ഷിച്ച് ഇതിൽ പ്രത്യേകം രണ്ട് ട്യൂണറുകൾ ഉണ്ട്. ഒരാൾക്ക് അനലോഗ് ടെലിവിഷൻ വീക്ഷിക്കുന്നതോടൊപ്പം ഡിജിറ്റൽ ടെലിവിഷൻ റെക്കോർഡ് ചെയ്യാനും; അല്ലെങ്കിൽ തിരിച്ച് ചെയ്യാനും ഇതിൽ സാധ്യമാണ്. അനലോഗ് ട്യൂണറും ഡിജിറ്റൽ ട്യൂണറും ഒരേ സമയം പ്രവർത്തിപ്പിക്കാൻ കോമ്പോ ടിവി ട്യൂണറിന് കഴിയും.

എക്സ്റ്റേർണൽ ടിവി ട്യൂണർ കാർഡുകൾ[തിരുത്തുക]

ഡെസ്ക്ടോപ് കമ്പ്യൂട്ടറിന്റെ അകത്ത് സ്ഥാപിക്കാൻ പറ്റിയ എക്സ്പാൻഷൻ ട്യൂണർ കാർഡുകൾ ആയിരുന്നു ആദ്യകാലത്ത് താരതമ്യേന കൂടുതൽ ലഭ്യമായിരുന്നതു്. എന്നാൽ നോട്ട് ബുക്ക് കമ്പ്യൂട്ടറുള്ളിൽ അടക്കം ഉപയോഗിക്കാവുന്ന തരത്തിൽ യു.എസ്.ബി. അല്ലെങ്കിൽ ഫയർവയർ തുടങ്ങിയ ഇന്റർഫേസുകൾ ഉള്ള സ്വതന്ത്ര യൂണിറ്റുകളായ ട്യൂണർ കാർഡുകൾക്കും ഇപ്പോൾ പ്രചാരമുണ്ടു്.

ഡി-ലിങ്ക് എന്ന കമ്പനിയുടെ ഒരു എക്സ്റ്റേർണൽ ടിവി ട്യൂണർ യൂണിറ്റ്


നിർമ്മാതാക്കൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടി.വി._ട്യൂണർ_കാർഡ്&oldid=3228650" എന്ന താളിൽനിന്ന് ശേഖരിച്ചത്