ഉള്ളടക്കത്തിലേക്ക് പോവുക

ടി. പി. കുഞ്ഞിക്കണ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശാസ്ത്രപ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ, രാഷ്ട്രീയപ്രവർത്തകൻ, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ്. ടി.പി.കുഞ്ഞിക്കണ്ണൻ. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ധനശാസ്ത്ര അധ്യാപകനായിരുന്നു അദ്ദേഹം. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജനറൽ സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേന്ദ്രനിർവാഹക സമിതി അംഗമാണ്.

വ്യക്തി ജീവിതം

[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ എന്ന ഗ്രാമത്തിലാണ് ടി. പി. കുഞ്ഞിക്കണ്ണൻ ജനിച്ചത്. സി.കെ.ജി.എം ഗവൺമെന്റ് കോളേജ്, പേരാമ്പ്രയിൽ നിന്ന് വിരമിച്ചു.[1]

പ്രസിദ്ധീകൃത ഗ്രന്ഥങ്ങൾ

[തിരുത്തുക]
  • എൻ.വി. യുടെ വിജ്ഞാന സാഹിത്യം - മലയാളം സർവ്വകലാശാല
  • പശ്ചിമഘട്ടം കരുതലും മുൻകരുതലും - ഡി. സി. ബുക്സ്

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചവ

[തിരുത്തുക]
  1. അധികാരം ജനങ്ങൾക്ക്
  2. ഗാട്ട് ഉടമ്പടിയും പുതുലോക ക്രമവും
  3. ആഗോളവൽക്കരണവും ഇന്ത്യയും
  4. വിശപ്പ് ദാരിദ്ര്യം റേഷനരി
  5. ആഗോളവൽക്കരണത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ
  6. ആസിയാൻ കരാറും സ്വതന്ത്ര വ്യാപാരവും
  7. വേണം മറ്റൊരു കേരളം
  8. പണം കഥ പറയു മ്പോൾ
  9. സമ്പത്തും ദാരിദ്ര്യവും (വിവർത്തനം)
  10. നെഹ്റുവിയൻ ഇന്ത്യ പുനർവായനയുടെ രാഷ്ട്രീയം
  11. ജീവിതയാഥാർഥ്യങ്ങളുടെ അർത്ഥശാസ്ത്രം-മാമൂൽ വിരുദ്ധചിന്തകൾ(വിവർത്തനം)

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ പ്രസിദ്ധീകരിച്ചവ

[തിരുത്തുക]
  1. Deepening Democracy Issues on Gender and Basic Needs[2]
  2. Gandhiji Gram Swaraj Decentralisation
  3. Marginalisation and Deprivation Studies in Multiple Vulnerabilities

തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ.

അവലംബം

[തിരുത്തുക]
  1. "KLF 2025 KLF | Kerala Lit Fest | Literature Festival | Literary Festival 2025". Retrieved 2025-01-16.
  2. "DSpace Repository :: Browsing by Author "Prof. T.P. Kunhikannan"". Retrieved 2025-01-16.

https://catalog.kssp.in/page/books/authors/80

"https://ml.wikipedia.org/w/index.php?title=ടി._പി._കുഞ്ഞിക്കണ്ണൻ&oldid=4411208" എന്ന താളിൽനിന്ന് ശേഖരിച്ചത്