ടുഷേറ്റി ദേശീയോദ്യാനം
ദൃശ്യരൂപം
ടുഷേറ്റി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Georgia |
Nearest city | Tusheti |
Coordinates | 42°24′36″N 45°29′13″E / 42.41000°N 45.48694°E |
Area | 83453 ha |
Established | 2003 |
ടുഷേറ്റി ദേശീയോദ്യാനം, 2003 ഏപ്രിൽ 22 ന് ജോർജ്ജിയൻ പാർലമെന്റ് അംഗീകാരം നൽകിയ എട്ട് പുതിയ സംരക്ഷിത പ്രദേശങ്ങളിലൊന്നാണ്. ഇതു സ്ഥിതിചെയ്യുന്നത് ഈസ്റ്റ് ജോർജിയയിലാണ്.
ഗ്ലോബൽ എൻവയോൺമെന്റ് ഫെസിലിറ്റി (GEF), ലോകബാങ്ക് എന്നിവ "ജോർജ്ജിയ - പ്രൊട്ടക്റ്റഡ് ഏരിയാസ് ഡെവലപ്മെന്റ് പ്രോജക്ട്" എന്ന ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നു. ദേശീയോദ്യാനത്തിലെ സംരക്ഷിതമായ സസ്യങ്ങളിൽ പൈൻ ഗ്രോവ്സ് (Pinus sosnovkji), ബിർച്ച് ഗ്രോവ്സ് (Betula litvinovii, Betula raddeana) എന്നിവയും ഉൾപ്പെടുന്നു. ഈ ദേശീയോദ്യാനത്തിലെ പ്രധാന ജന്തുവർഗ്ഗങ്ങൾ അനറ്റോളിയൻ പുള്ളിപ്പുലി (Panthera pardus ambornii), കരടി, ചമോയിസ് (ഒരു തരം പർവ്വത മാൻ), ഫാൽക്കൻ, ഗോൾഡൻ പരുന്ത്, ലാമ്മെർഗീർ (താടിയുള്ളകഴുകൻ), ലിൻക്സ്, പർവ്വത ആട്, കാട്ടാട്, ചെന്നായ എന്നിവയാണ്.[1]
അവലംബം
[തിരുത്തുക]- ↑ "Tushetian Protected Landscape". tusheti.ge. Retrieved 23 November 2015.