ടൈ ഴ് മെനെ പിഡ്മാനുല
ടൈ ഴ് മെനെ പിഡ്മാനുല അല്ലെങ്കിൽ പിഡ്മാനുല, പിഡ്വേല നർമ്മം തുളുമ്പുന്ന ഒരു ജനപ്രിയ ഉക്രേനിയൻ നാടോടി ഗാനമാണ്. "നിങ്ങൾ എന്നെ കബളിപ്പിക്കുകയും എന്നെ ഇറക്കിവിടുകയും ചെയ്തു." എന്നാണ് പേര് അക്ഷരാർത്ഥത്തിൽ വിവർത്തനം ചെയ്യുന്നത്. പാട്ടിന്റെ വ്യത്യസ്‌ത വ്യതിയാനങ്ങൾ ഉണ്ട്. പക്ഷേ എല്ലാത്തിനും ഒരേ ഫോർമാറ്റ് ആണ്. പരമ്പരാഗതമായി, ഒരു പുരുഷൻ കാമുകിയോട് പരാതിപ്പെടുന്നതിനെക്കുറിച്ചാണ്. കാരണം ആഴ്ചയിലെ ഓരോ ദിവസവും എവിടെയെങ്കിലും അവനെ കാണാമെന്ന് അവൾ പറയുന്നു. ഓരോ ദിവസവും പുരുഷൻ കാണാൻ തയ്യാറാവുന്നു. പക്ഷെ കാമുകി അങ്ങനെചെയ്യുന്നില്ല.
മറ്റൊരു പ്രശസ്ത ഉക്രേനിയൻ ഗാനമായ "ഇഖവ് കൊസക് സാ ദുനാജ്" ൽ നിന്നാണ് ഈ രാഗം സ്വീകരിച്ചത്.
വരികളുടെ ഉദാഹരണം
[തിരുത്തുക]ഉക്രേനിയൻ വരികൾ | ലിപ്യന്തരണം | ഇംഗ്ലീഷ് പരിഭാഷ |
---|---|---|
Ти казала в понедiлок |
Ty kazala v ponedilok |
You have told me that on Monday |
അവതരണം
[തിരുത്തുക]ഉക്രെയ്നിലും പുറത്തും നിരവധി ഗായകരും ഗ്രൂപ്പുകളും ചേർന്നാണ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്.
- ഡ്യുയറ്റ് "ഡ്വാ കോലിയോറി"[1]
- *ഡ്മൈട്രോ ഹ്നത്യുക്[2]
- യരോസ്ലാവ് എവ്ഡോക്കിമോവ്
- സെർജി ലെമെഷെവ്[3]
- VIA Gra[4]
- മൈക്കൽ ടുറെറ്റ്സ്കിയുടെ ഗായകസംഘം[5]
- Kalevala, folk metal group from Russia.
അവലംബം
[തിരുത്തുക]- ↑ umka.com.ua Archived 2012-10-11 at the Wayback Machine. (in Ukrainian)
- ↑ umka.com.ua Archived 2012-10-19 at the Wayback Machine. (in Ukrainian)
- ↑ Сергей Лемешев at mp3.ru Archived 2012-03-21 at the Wayback Machine. (in Russian)
- ↑ ВИА ГРА: Ти ж мене підманула! (in Russian)
- ↑ ozon.ru Track 13 of CD1 from the album "Великая музыка" (Great music) (in Russian)
പുറംകണ്ണികൾ
[തിരുത്തുക]- Ukrainian website dedicated to the song (in Ukrainian)
- Description on umka.com Archived 2012-10-19 at the Wayback Machine. (in Ukrainian)