Jump to content

ടോക്സോപ്ലാസ്മ ഗോൺഡീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടോക്സോപ്ലാസ്മ ഗോൺഡീ
T. gondii tachyzoites under 100x magnification with oil
ശാസ്ത്രീയ വർഗ്ഗീകരണം
Domain:
കിങ്ഡം:
Superphylum:
Phylum:
Class:
Order:
Family:
Subfamily:
Genus:
Toxoplasma
Species:
T. gondii
Binomial name
Toxoplasma gondii
(Nicolle & Manceaux, 1908)

ടോക്സോപ്ലാസ്മോസിസ് എന്ന രോഗത്തിനു കാരണം ആകുന്ന പരാന്നഭുക്കായ ഏകകോശ ജീവികളാണ് ടോക്സോപ്ലാസ്മ ഗോൺഡീ ( Toxoplasma gondii )[1]

ലോകത്ത് എല്ലാ ഇടങ്ങളിലും കണ്ടുവരുന്ന ഇവയ്ക്ക് എല്ലാ ഉഷ്ണരക്ത ജീവികളെയും ബാധിക്കാൻ കഴിയും.[2] മനുഷ്യരെ ബാധിക്കുന്ന ഒരു പ്രധാന പരാന്ന ഭോജിയായ ഏകകോശ ജീവിയാണിത് .[3] മൂന്നിൽ ഒന്ന് മനുഷ്യരെ ഇത് ബാധിച്ചിട്ടുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. .[4] എങ്കിലും ഇവ കാരണം ഇണ്ടാകുന്ന രോഗത്തിന്റെ കാഠിന്യം രാജ്യങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇവ ബാധിച്ച ഉടനെയുള്ള ദിവസങ്ങളിൽ ചെറിയ പനി പോലുള്ള അസ്വസ്ഥതകൾ കാണപ്പെടുന്നു . ആരോഗ്യമുള്ള ഒരു മനുഷ്യനെ ഇവ മറ്റൊരു വിഷമതകളും ഉണ്ടാക്കുകയില്ല. ഗർഭിണികൾ , എയ്‌ഡ്‌സ്‌ രോഗികൾ തുടങ്ങിയവരിൽ വല്ലപ്പോഴും ഈ ജീവികൾ കാരണം ടോക്കോപ്ലാസ്മോസിസ് എന്ന രോഗം ബാധിക്കുന്നു.

ഈ അസുഖം വരുന്നതിനുള്ള കാരണങ്ങൾ ഇതൊക്കെയാണ്.

  • ഈ സൂക്ഷ്മ ജീവികൾ അടങ്ങിയ മാംസം പാകം ചെയ്യാതെ ഭക്ഷിക്കുന്നത് [5]
  • ഇവ അടങ്ങിയ വെള്ളം , മറ്റ് പച്ചക്കറികൾ എന്നിവ മൂലം.
  • ഈ രോഗം ബാധിച്ച രോഗിയിൽ നിന്നും രക്തം സ്വീകരിക്കുന്നത് വഴി
  • ഗർഭിണിയായ അമ്മയിൽ നിന്നും കുഞ്ഞിലേക്ക്. ( ഈ രോഗമുള്ള ഗർഭിണികൾക്ക് ഗർഭം അലസിപ്പോകാൻ സാധ്യത കൂടുതലാണ്.)

ഇതര ജീവികളിൽ

[തിരുത്തുക]

എലികൾ,പക്ഷികൾ തുടങ്ങിയ ജീവികളെ ഇവ സാരമായി ബാധിക്കാറുണ്ട്.ഈ പരാദം ബാധിച്ച എലികൾക്ക് , സ്വാഭാവികമായി പൂച്ചകളുടെ മണം കിട്ടിയാൽ ഉണ്ടാകുന്ന പേടി കുറയുന്നതായി പഠനങ്ങൾ തെളിയിക്കുന്നു . അതിനാൽ ഇത്തരം എലികളെ പൂച്ചകൾ എളുപ്പം ആഹരിക്കുന്നു. തന്മൂലം ഈ പരാദത്തിനു പൂച്ചകളെയും ബാധിക്കാൻ കഴിയുന്നു. [6]

അവലംബം

[തിരുത്തുക]
  1. Dardé, ML; Ajzenberg, D; Smith, J (2011). "3 – Population structure and epidemiology of Toxoplasma gondii". In Weiss, LM; Kim, K (ed.). Toxoplasma Gondii: The Model Apicomplexan. Perspectives and Methods. London: Academic Press/Elsevier. pp. 49–80. doi:10.1016/B978-012369542-0/50005-2. ISBN 978-0-12-369542-0. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)CS1 maint: multiple names: authors list (link)
  2. J.P Dubey (2010) p. 77
  3. "CDC – About Parasites". Retrieved 12 March 2013.
  4. Pappas, G; Roussos, N; Falagas, ME (October 2009). "Toxoplasmosis snapshots: global status of Toxoplasma gondii seroprevalence and implications for pregnancy and congenital toxoplasmosis". International Journal for Parasitology. 39 (12): 1385–94. doi:10.1016/j.ijpara.2009.04.003. PMID 19433092.
  5. Tenter, AM (Nov 2000). "Toxoplasma gondii: from animals to humans". International Journal for Parasitology. 30 (12–13): 1217–58. doi:10.1016/S0020-7519(00)00124-7. PMC 3109627. PMID 11113252. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  6. നാഷണൽ ജ്യോഗ്രഫിക്ക് മാസിക , നവംബർ 2014 - Mindsuckers -
  • നാഷണൽ ജ്യോഗ്രഫിക്ക് മാസിക , നവംബർ 2014 - Mindsuckers -
"https://ml.wikipedia.org/w/index.php?title=ടോക്സോപ്ലാസ്മ_ഗോൺഡീ&oldid=2108410" എന്ന താളിൽനിന്ന് ശേഖരിച്ചത്