Jump to content

ടോമിൻ തച്ചങ്കരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോമിൻ.ജെ.തച്ചങ്കരി

ഐ.പി.എസ്.
ജനനം (1963-07-29) 29 ജൂലൈ 1963  (61 വയസ്സ്)
Police career
നിലവിലെ സ്ഥിതിസംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മേധാവി(റിട്ട.)
വകുപ്പ്കേരള പോലീസ്
ബാഡ്ജ് നമ്പർ1987 ബാച്ച്
രാജ്യംഇന്ത്യൻ പോലീസ് സർവീസ്
സർവീസിലിരുന്നത്1987-2023
റാങ്ക്ഡയറക്ടർ ജനറൽ ഓഫ് പോലീസ്(റിട്ട.)

കേരള പോലീസിലെ 1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്നു ടോമിൻ .ജെ.തച്ചങ്കരി[1][2][3]. കേരള പോലീസിൽ ഡി.ജി.പി. പദവിയിലിരുന്ന തച്ചങ്കരി [4] 2021 മെയ് 27 മുതൽ 2023 ജൂലൈ 31 വരെ സംസ്ഥാന മനുഷ്യവകാശ കമ്മീഷനിൽ ഇൻവിസ്റ്റിഗേഷൻ ഡയറക്ടർ ജനറലായും പ്രവർത്തിച്ചു.[5][6][7]2020 സെപ്റ്റംബർ ഒന്നിന് (എക്സ് കേഡർ) ഡി.ജി.പി പദവി ലഭിച്ചു. കെ.എഫ്.സി. സി.എം.ഡി, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി, ഫയർഫോഴ്സ് മേധാവി, കെ.എസ്.ആർ.ടി.സി. എം.ഡി, പോലീസ് ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി, ട്രാൻസ്പോർട്ട് കമ്മീഷണർ, കണ്ണൂർ റെയ്ഞ്ച് ഐ.ജി, എറണാകുളം ക്രൈം ബ്രാഞ്ച് ഡി.ഐ.ജി, ജില്ലാ പോലീസ് മേധാവി എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. 36 വർഷത്തെ പോലീസ് ജീവിതത്തിനൊടുവിൽ 2023 ജൂലൈ 31ന് സർവീസിൽ നിന്ന് വിരമിച്ചു.[8]

ജീവിതരേഖ

[തിരുത്തുക]

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ കലയന്താനി ആണ് സ്വദേശം. വിദ്യാഭ്യാസം പിന്നീട് ചങ്ങനാശ്ശേരിയിൽ ആയിരുന്നു. എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന ജോസഫ് തോമസിന്റേയും പ്രഥമാധ്യാപിക ആയിരുന്ന തങ്കമ്മയുടേയും അഞ്ചു മക്കളിൽ നാലാമനായി 1963 ജൂലൈ 29-ന് ആണ് ജനനം. ചങ്ങനാശ്ശേരിയിൽ സ്കൂൾ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ടോമിൻ തച്ചങ്കരി സംഗീത സംവിധാനത്തിലായിരുന്നു ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പിന്നീട് സിവിൽ സർവ്വീസിൽ ചേർന്നു.[9]

ഇൻഡ്യൻ പോലീസ് സർവീസ്

[തിരുത്തുക]

സിവിൽ സർവീസ് പരീക്ഷ പാസായതിനു ശേഷം ഐ.പി.എസ് തിരഞ്ഞെടുത്തു. 1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ടോമിൻ തച്ചങ്കരി 1991-ൽ ആലപ്പുഴയിൽ എ.എസ്.പി.യായ ശേഷം പിന്നീട് ഇടുക്കി, കോഴിക്കോട്, എറണാകുളം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ ജില്ലാ പോലീസ് മേധാവി ആയി സ്ഥാനമേറ്റു. 2005-ൽ ഡി.ഐ.ജി. 2009-ൽ ഐ.ജി. 2015-ൽ എ.ഡി.ജി.പി സ്ഥാനങ്ങളിലൂടെ കേരളാ പോലീസിൻ്റെ അമരത്ത് എത്തി. 2020 ഓഗസ്റ്റ് 31 ന് വിജിലൻസ് ഡയറക്ടർ ആയിരുന്ന എൻ.ശങ്കർ റെഡ്ഢി സർവീസിൽ നിന്ന് വിരമിച്ച ഒഴിവിൽ സംസ്ഥാന എക്സ് കേഡർ ഡി.ജി.പി ആയി തിരഞ്ഞെടുക്കപ്പെട്ടു. 2021 ജനുവരി 12ന് ഐ.പി.എസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റായി ടോമിൻ തച്ചങ്കരിയെ തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡൻറായിരുന്ന ഡി.ജി.പി ആർ. ശ്രീലേഖ സർവീസിൽ നിന്ന് വിരമിച്ചതിനെ തുടർന്നാണിത്.[10] 36 വർഷത്തെ ഐ.പി.എസ് കരിയർ പൂർത്തിയാക്കിയ സംസ്ഥാന പോലീസിലെ സീനിയർ ഡി.ജി.പിയായ തച്ചങ്കരി 2023 ജൂലൈ 31ന് സർവീസിൽ നിന്ന് വിരമിച്ചു.

കേരളാ പോലീസ്

2023 ജൂലൈ 31ന് 36 വർഷത്തെ പോലീസ് ജീവിതത്തിനൊടുവിൽ സർവീസിൽ നിന്ന് വിരമിക്കുമ്പോൾ സംസ്ഥാന പോലീസിൽ ഡി.ജി.പി റാങ്കിലെ സീനിയോരിറ്റിയിൽ ഒന്നാമനായിരുന്നു 1987 ബാച്ച് ഐ.പി.എസ് ഓഫീസറായിരുന്ന ടോമിൻ തച്ചങ്കരി. സംസ്ഥാന ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്‌റ, ജയിൽ ഡി.ജി.പിയായിരുന്ന ഋഷിരാജ് സിംഗ് എന്നിവർ 2021 ജൂൺ 30നും, ജൂലൈ 31നും സർവീസിൽ നിന്ന് വിരമിച്ചതോടെയാണ് തച്ചങ്കരി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്. കേന്ദ്ര സർവീസിൽ ഡെപ്യൂട്ടേഷനിലുള്ള അരുൺ കുമാർ സിൻഹ, വിജിലൻസ് ഡയറക്ടറായിരുന്ന കെ.സുദേഷ്കുമാർ, സംസ്ഥാന പോലീസ് മേധാവിയായ വൈ.അനിൽ കാന്ത്, ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ എന്നിവരാണ് തച്ചങ്കരിക്ക് തൊട്ടുപിന്നിലുള്ളവർ. ഇവരിൽ കേന്ദ്ര ഡെപ്യൂട്ടേഷനിൽ തുടരുന്ന അരുൺകുമാർ സിൻഹ ഒഴിച്ച് ബാക്കി എല്ലാവരും 2023-ൽ സർവീസിൽ നിന്ന് വിരമിച്ചവരാണ്.

പൊതുമേഖല സ്ഥാപനം

[തിരുത്തുക]

കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിൽ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ (സി.എം.ഡി) എന്ന പദവിയിലാണ് ടോമിൻ തച്ചങ്കരി സർവീസിലെ ഏറെക്കാലവും ചെലവഴിച്ചത്. സിവിൽ സപ്ലൈസ് എംഡിയായാണ് ആദ്യ നിയമനം. പിന്നീട് കേരള ബുക്ക്സ് ആൻഡ് പബ്ലിഷിംഗ് സൊസൈറ്റി, മാർക്കറ്റ്ഫെഡ്, ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ്, കെ.എസ്.ആർ.ടി.സി, കേരള ഫൈനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) എന്നീ സ്ഥാപനങ്ങളിലും സേവനം ചെയ്തു[11] 2023 ജൂലൈ 31ന് വിരമിച്ചപ്പോൾ പോലീസ് വകുപ്പിൽ തന്നെയുള്ള സംസ്ഥാന മനുഷ്യവകാശ കമ്മീഷനിൽ ഇൻവിസ്റ്റിഗേഷൻസ് ഡി.ജി.പിയായിരുന്നു.[12][13].

സ്വകാര്യ ജീവിതം

[തിരുത്തുക]
  • ഭാര്യ : പരേതയായ അനിത (2019-ൽ അന്തരിച്ചു)
  • രണ്ട് മക്കൾ:
  • മേഘ ഗൗതം (ബാംഗ്ലൂർ)
  • കാവ്യ ക്രിസ്റ്റഫർ (കാനഡ)[14]

സഹോദരങ്ങൾ

  • ടെസ്സ(ന്യൂസിലാൻഡ്)
  • ടോജോ(അമേരിക്ക പ്രൊഫസർ)
  • ടിസൺ(ദുബായ് ബിസിനസ്)
  • ടിജി(ന്യൂസിലാൻഡ്)

സംഗീതസംവിധാനം

[തിരുത്തുക]

വചനം എന്ന ആൽബത്തിലെ രക്ഷകാ എൻ്റെ പാപഭാരം എല്ലാം നീക്കണെ എന്ന ഗാനരചനയിലൂടെ ശ്രദ്ധേയനായി. പിന്നീട് ഒരുപാട് ക്രിസ്റ്റ്യൻ ഭക്തിഗാനങ്ങൾക്ക് രചനയും സംഗീതവും നൽകി. 1993-1996 കാലഘട്ടത്തിലെ ശ്രദ്ധേയമായ ഒട്ടുമിക്ക ക്രിസ്തീയ ഗാനങ്ങളും ടോമിൻ തച്ചങ്കരിയുടെ സംഭാവനകൾ ആണ്. ഈ പാട്ടുകളിൽ ഏറെയും സൂപ്പർ ഹിറ്റ് ആയതും ഇന്ന് ഏറെ ആൾക്കാർ കേൾക്കുന്നതും ആണ്. പി.കെ.ഗോപി രചിച്ച് ടോമിൻ തച്ചങ്കരി ഈണം പകർന്ന ആ ഗാനങ്ങൾ എല്ലാം ഭക്തി സാന്ദ്രങ്ങൾ ആണ് ഇന്നും.

ശ്രദ്ധേയ ഗാനങ്ങൾ

  • രക്ഷകാ എൻ്റെ പാപഭാരമെല്ലാം നീക്കണെ...
  • കാൽവരിക്കുന്നിലെ കാരുണ്യമെ...
  • മഹിതമാം വഴിയിലെ...
  • ഒരിക്കൽ യേശുനാഥൻ....
  • ആത്മാവിൻ വരമരുളിയാലും....
  • സങ്കീർത്തനങ്ങൾ നീതിമാനെ വാഴ്ത്തുന്നു...
  • എൻ്റെ അടുത്തു നിൽക്കാൻ...
  • ആശാദീപം കാണുന്നു ഞാൻ...
  • തിരുനാമം സ്തുതിയായ്...
  • ക്രിസ്മസ് രാവണഞ്ഞ നേരം...
  • ദൈവ സ്നേഹം വർണിച്ചീടാൻ...
  • ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം...[15]

കുസൃതിക്കാറ്റ്, ബോക്സർ, മാന്ത്രികക്കുതിര തുടങ്ങിയ മലയാളചലച്ചിത്രങ്ങളുടെയും നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും സംഗീതസംവിധാനം ഇദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. [16]

വിമർശനങ്ങൾ

[തിരുത്തുക]
  • 1991-ൽ ആലപ്പുഴ എ.എസ്.പി. ആയിരിക്കെ ആലപ്പുഴ സ്വദേശിനി സുജ എന്ന യുവതി മരിച്ചതുമായി ബന്ധപ്പെട്ട് അയൽവാസിയായ പ്രകാശൻ എന്നയാളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിക്കുകയും എന്നാൽ തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ നിരപരാധിയാണെന്ന് തെളിയുകയയും ചെയ്തു. ഇതേ തുടർന്ന് ഈ കേസിൽ പ്രകാശൻ നടത്തിയ നിയമപോരാട്ടത്തിൽ തച്ചങ്കരിയെ പ്രോസീക്യൂട്ട് ചെയ്യുവാൻ സുപ്രീംകോടതി അനുമതി നൽകിയെങ്കിലും നിരന്തരം കേസ് നടത്തി തളർന്ന വാദി കേസ് ഒത്തുതീർപ്പാക്കി പിൻവലിയുകയുണ്ടായി. [17]
  • 2007 ജൂലൈയിൽ ഡി.ഐ.ജി.യായിരുന്ന ടോമിൻ തച്ചങ്കരി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന വിജിലൻസ് കേസിൻറെ അടിസ്ഥാനത്തിൽ, ടോമിൻ തച്ചങ്കരിയുടെ ഭാര്യ നടത്തുന്ന റിയാൻ സ്റ്റുഡിയോ വിജിലിൻസ് എസ്.പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി [അവലംബം ആവശ്യമാണ്].
  • 2010-ൽ കണ്ണൂർ റെയ്ഞ്ച് ഐ.ജി. സ്ഥാനത്തിരിക്കവെ സർക്കാരിൻ്റെ അനുമതി ഇല്ലാതെ വിദേശയാത്ര നടത്തിയതിന് സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു[18]

അവലംബം

[തിരുത്തുക]
  1. ഡി.ജി.പി ടോമിൻ തച്ചങ്കരി ജൂലൈ 31ന് സർവീസിൽ നിന്ന് വിരമിക്കുന്നു
  2. ടോമിൻ തച്ചങ്കരി ജൂലൈ 31ന് വിരമിക്കുന്നു. തിങ്കളാഴ്ച വൈകിട്ട് പോലീസ് ആസ്ഥാനത്ത് ഔദ്യോഗിക വിടവാങ്ങൽ പരിപാടി.
  3. പോലീസ് അനുഭവങ്ങൾ സിനിമയാക്കാൻ തച്ചങ്കരി
  4. https://www.onmanorama.com/news/kerala/2023/07/09/tomin-thachankary-retire-month-vinod-kumar-dgp.amp.html
  5. https://www.manoramaonline.com/news/latest-news/2021/06/01/tomin-thachankary-take-charge-in-human-rights-commission.html
  6. https://www.manoramaonline.com/news/kerala/2021/05/26/thachankary-in-human-commission.html
  7. https://keralakaumudi.com/news/mobile/news.php?id=542483&u=thachankari
  8. https://english.mathrubhumi.com/news/kerala/tomin-j-thachankary-promoted-to-rank-of-dgp-1.5019465
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-04-07. Retrieved 2020-10-11.
  10. https://keralakaumudi.com/news/news.php?id=470889&u=thachankary
  11. https://www.manoramaonline.com/news/kerala/2020/09/04/tomin-j-thachankary-appointed-as-kerala-financial-corporation-chairman.html
  12. https://www.mathrubhumi.com/mobile/news/kerala/tomin-thachankary-transfered-to-human-rights-commission-1.5696702
  13. https://www.mathrubhumi.com/mobile/videos/news/news-in-videos/tomin-j-thachankary-new-posting-in-human-rights-commission-1.5696715[പ്രവർത്തിക്കാത്ത കണ്ണി]
  14. "ആർക്കൈവ് പകർപ്പ്". Archived from %5bhttps://web.archive.org/web/20190805170632/https://www.mathrubhumi.com/print-edition/kerala/tomin-thachankary-daughters-marriage-1.3899657 Archived%5d 2019-08-05 at the %5b%5bWayback Machine%5d%5d%5b%5bCategory:Webarchive template wayback links%5d%5d the original on 2019-08-05. Retrieved 2020-10-11. {{cite web}}: Check |url= value (help)
  15. https://www.manoramaonline.com/music/features/2022/12/26/pk-gopi-and-vachanam-songs.html
  16. മലയാളസംഗീതം
  17. "ലോക്കപ്പ് മർദ്ദനം: തച്ചങ്കരിയെ വെറുതേവിട്ടു". Archived from the original on 2011-12-17. Retrieved 2012-09-15.
  18. https://www.thenewsminute.com/article/look-controversies-around-tomin-thachankary-man-promoted-keralas-adgp-22465

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

https://www.manoramaonline.com/news/kerala/2020/09/04/tomin-j-thachankary-appointed-as-kerala-financial-corporation-chairman.html

https://www.mathrubhumi.com/news/kerala/tomin-j-thachankari-promoted-to-dgp-1.5019201

https://nanaonline.in/tag/tomin-j-thachankary/ Archived 2022-04-07 at the Wayback Machine

https://www.mathrubhumi.com/print-edition/kerala/tomin-thachankary-daughters-marriage-1.3899657 Archived 2019-08-05 at the Wayback Machine

"https://ml.wikipedia.org/w/index.php?title=ടോമിൻ_തച്ചങ്കരി&oldid=4094986" എന്ന താളിൽനിന്ന് ശേഖരിച്ചത്