Jump to content

ടോർസ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോർസ നദി
മാ ചൂ (ചൈന, അമോ ചൂ (ഭൂട്ടാൻ)
ടോർസ നദി
രാജ്യങ്ങൾ ചൈന, ഭൂട്ടാൻ, ഇന്ത്യ, ബംഗ്ലാദേശ്
പട്ടണങ്ങൾ ഫുണ്ട്ഷോലിങ്, ജയ്ഗോൺ, കൂച്ച് ബിഹാർ
Landmark ജൽഡ പാരാ നാഷണൽ പാർക്ക്
അഴിമുഖം ബ്രഹ്മപുത്ര നദി
നീളം 358 കി.മീ (222 മൈ)

ടിബറ്റിലെ ചംബി താഴ്വരയിൽ ഉൽഭവിക്കുന്ന ഒരു ദക്ഷിണേഷ്യൻ നദിയാണ് ടോർസ നദി. ചൈന, ഭൂട്ടാൻ, ഇന്ത്യ, ബംഗ്ലാദേശ്എന്നീ നാലു രാജ്യങ്ങളിലൂടെ ഒഴുകുന്ന നദിയാണിത്. 358 കിലോമീറ്റർ നീളമുള്ള ടോർസ നദി ടിബറ്റിൽ മാ ചൂ, ഭൂട്ടാനിൽ അമോ ചൂ, എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിലേക്ക് കടക്കുന്നതിനുമുൻപ് 113 കിലോമീറ്റർ ദൂരം ചൈനയിലൂടെയും 145 കിലോമീറ്റർ ഭൂട്ടാനിലൂടെയും ടോർസ നദി ഒഴുകുന്നു. ഫുണ്ട്ഷോലിങ്, ജയ്ഗോൺ, കൂച്ച് ബിഹാർ എന്നീ പട്ടണങ്ങളും പശ്ചിമബംഗാളിലെ ജൽഡാ പാരാ ദേശീയോദ്യാനവും ടോർസ നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്[1][2]. ബ്രഹ്മപുത്ര നദിയാണ് ടോർസ നദിയുടെ പതനസ്ഥാനം.

അവലംബം

[തിരുത്തുക]
  1. "National Park status for Jaldapara Sanctuary". Times of India. 11 May 2012. Retrieved 11 May 2012.
  2. "জাতীয় উদ্যানের স্বীকৃতি জলদাপাড়াকে". Anandabazar Patrika (in Bengali). 11 May 2012. Archived from the original on 2012-05-11. Retrieved 11 May 2012.
"https://ml.wikipedia.org/w/index.php?title=ടോർസ_നദി&oldid=3939889" എന്ന താളിൽനിന്ന് ശേഖരിച്ചത്