Jump to content

ട്രക്കിലൈന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ട്രക്കിലൈന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Subkingdom:
Phylum:
Subphylum:
Class:
Subclass:
Trachylinae

Haeckel, 1879
Orders

Actinulidae Swedmark & Teissier, 1958
Limnomedusae (but see text)
Narcomedusae Haeckel, 1879
Trachymedusae

Synonyms

Trachylida
Trachylidae
Trachylina
Trachylinida

സീലെന്ററേറ്റ ജന്തു ഫൈലത്തിലെ ഹൈഡ്രോസോവ ക്ലാസ്സിൽപ്പെടുന്ന ഒരു ഗോത്രമാണ് ട്രക്കിലൈന. ട്രക്കിലൈന ഗോത്രം ഇന്ന് ലിംനോമെഡൂസെ, ട്രക്കിമെഡൂസെ, നാർക്കോമെഡൂസെ എന്നിങ്ങനെ മൂന്നു ഗോത്രങ്ങളാക്കി മാറ്റിയിരിക്കുന്നു. ട്രക്കിലൈന എന്ന ഗോത്രനാമം ഇപ്പോൾ ഉപയോഗത്തിലില്ല.

സാമാന്യവലിപ്പം മാത്രമുള്ള ജെല്ലിമത്സ്യങ്ങളെയാണ് നേരത്തെ ഈ ഗോത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇവ മറ്റു ഹൈഡ്രോസോവൻ ജെല്ലി മത്സ്യങ്ങളിൽ നിന്നും വ്യത്യസ്തവുമായിരുന്നു. ട്രക്കിലൈന ഗോത്രത്തിലെ അംഗങ്ങളുടെ സംതുലനാവയവങ്ങൾ ഭാഗികമായി ദഹനപരഎപ്പിത്തീലിയത്തിൽ നിന്നും വികസിച്ചതാണ്. ഇവ ഒരു പോളിപ്പ് മാത്രമുള്ള അവസ്ഥയിലോ, പോളിപ്പ് ഇല്ലാത്ത അവസ്ഥയിലോ കാണപ്പെടുന്നു.

പുതിയ വർഗീകരണ പ്രകാരമുള്ള ലിംനോമെഡൂസെ ഗോത്രത്തിലെ ജീവികൾക്ക് ഒരു ചെറിയ പോളിപ്പ് ഘട്ടം മാത്രമേയുള്ളു. ഇതിൽനിന്നും മുകുളനം മൂലമാണ് മറ്റ് പോളിപ്പുകളും മെഡൂസകളും ഉണ്ടാകുന്നത്. പൊള്ളയായ ഗ്രാഹികൾ ആണ് ഇവയ്ക്കുള്ളത്. സമുദ്രജലത്തിൽ കണ്ടുവരുന്ന ഗോണിയോനീമസ്, ശുദ്ധജലത്തിൽ വളരുന്ന ആഗോളവ്യാപനമുള്ള ക്രസ്പെടാക്കുസ്റ്റ എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന ജീവികൾ. ജീവശാസ്ത്രപഠനങ്ങളിൽ ജെല്ലിമത്സ്യങ്ങളുടെ പ്രതിനിധിയായി കണക്കാക്കിവരുന്നത് ഗോണിയോനീമസിനെയാണ്.

ട്രക്കിമെഡൂസെയിൽ സമുദ്രജല ജെല്ലിമത്സ്യങ്ങളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവയുടെ ഗ്രാഹികൾക്കുള്ളിൽ ഒരു നിര അന്തശ്ചർമകോശങ്ങൾ നിറഞ്ഞിരിക്കുന്നു. ട്രക്കിമെഡൂസെയ്ക്ക് പോളിപ്പ്ഘട്ടം കാണപ്പെടുന്നില്ല.

നാർക്കോമെഡൂസെ ലിംനോമെഡൂസെയിൽനിന്നും ട്രക്കിമെഡൂസയിൽനിന്നും ഘടനാവ്യതിയാനം പ്രദർശിപ്പിക്കുന്നു. ഇവയുടെ ആമാശയം വലുതും മിക്കപ്പോഴും പാളികളോടുകൂടിയതുമാണ്. ഇവയിൽ ബാഹ്യാംഗവാഹിനികൾ കാണപ്പെടുന്നില്ല. മെഡൂസയുടെ പൊഴികളും പാളികളുമുള്ള മണിരൂപഅരികുകളിലാണ് ഗ്രാഹികൾ ഒട്ടിച്ചേർന്നിരിക്കുന്നത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ട്രക്കിലൈന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ട്രക്കിലൈന&oldid=2282928" എന്ന താളിൽനിന്ന് ശേഖരിച്ചത്