Jump to content

ട്രൂകോളർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്രൂകോളർ
Truecaller logo
വികസിപ്പിച്ചത്True Software Scandinavia AB
ആദ്യപതിപ്പ്1 ജൂലൈ 2009; 15 വർഷങ്ങൾക്ക് മുമ്പ് (2009-07-01)
ഓപ്പറേറ്റിങ് സിസ്റ്റംAndroid, BlackBerry OS, iOS, Series 40, Symbian, Tizen, BlackBerry 10, and Windows Phone
തരംTelephone directory, caller ID, spam blocker
അനുമതിപത്രംFreeware
വെബ്‌സൈറ്റ്truecaller.com

ഒരു കോൾ തടയൽ അപ്ലിക്കേഷനാണ് ട്രൂകോളർ. സ്വീഡനിലെ സ്റ്റോക്കോം ആണ് ആസ്ഥാനം. സ്വീഡിഷ് കമ്പനിയായ 'ട്രൂ സോഫ്‌റ്റ്‌വെയർ സ്കാൻഡിനേവിയ എബിയാണ്' ഇത് വികസിപ്പിച്ചെടുത്തത്. ആൻഡ്രോയ്ഡ്, ഐ.ഒ.എസ്., ബ്ലാക്ക്‌ബെറി, സിമ്പിയൻ, വിൻഡോസ് ഫോൺ എന്നിവയ്‌ക്കായി ഈ അപ്ലിക്കേഷൻ ലഭ്യമാണ്. [1] അലൻ മാമെഡിയും, നമി സരിംഗലാമും ചേർന്ന് 2009 ൽ ബ്ലാക്ക്‌ബെറിക്ക് വേണ്ടി ആണ് ട്രൂകോളർ കമ്പനി സ്ഥാപിച്ചത്. 2019 ഫെബ്രുവരിയിലാണ് ഇന്ത്യയിൽ മാത്രം 10 കോടി ഉപയോക്താക്കൾ എന്ന നാഴികകല്ല് ട്രൂകോളർ കടന്നത്. ട്രൂകോളറിൻറെ ഉപയോക്താക്കളിൽ 60 ശതമാനം ഇന്ത്യയിൽ നിന്നാണ്. [2]

ഏറ്റെടുക്കൽ

[തിരുത്തുക]

രാജ്യത്ത് പണമിടപാടുമായി ബന്ധപ്പെട്ട വ്യവസായം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ പേമെന്റ് ആപ്ലിക്കേഷനായ ചില്ലറിനെ (Chillr) സ്വീഡിഷ് കമ്പനിയായ ട്രൂ കോളർ ഏറ്റെടുത്തു. മലയാളികൾ തുടക്കം കുറിച്ച സ്റ്റാർട്ട് അപ്പ് സ്ഥാപനമാണ് മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചില്ലർ. [3]

പേയ്മെന്റ് സേവനം

[തിരുത്തുക]

ഇന്ത്യയിൽ പതിനഞ്ച് കോടി ഉപയോക്താക്കളുണ്ട് ട്രൂകോളറിന്. 2017 ലാണ് യുപിഐ പേമെന്റ് സൗകര്യത്തോടുകൂടി ട്രൂകോളർ ഡിജിറ്റൽ പേമെന്റ് സേവനത്തിന് തുടക്കമിട്ടത്. പേമെന്റ് സേവനത്തിനായി 30ൽ അധികം ബാങ്കുകളുമായും ട്രൂകോളർ സഹകരിക്കുന്നുണ്ട്. [4]

മറ്റ് സേവനങ്ങൾ

[തിരുത്തുക]

ട്രൂഡൈലർ എന്നപേരിൽ മറ്റൊരു ആപ്പും ട്രൂകോളറിനുണ്ട്. കോൾ കണക്ടാകുന്നതിന് മുമ്പ് തന്നെ വിളിക്കുന്നയാളുടെ വിവരങ്ങൾ ഈ ആപ്പിലൂടെ അറിയാൻ കഴിയും.

സുരക്ഷ സംബന്ധിച്ച ആശങ്കകൾ

[തിരുത്തുക]

നിരവധി ഉപയോക്​താക്കൾ ട്രൂകോളർ ആപിൻെറ സുരക്ഷയിൽ ആശങ്കയറിയിച്ച്​ ഗൂഗ്​ളിനെ സമീപിച്ചിട്ടുണ്ട്​. ട്രൂകോളർ ബാങ്ക്​ അക്കൗണ്ട്​ ഉൾപ്പെടെയുള്ള വ്യക്​തിഗത വിവരങ്ങൾ ചോർത്തുന്നുണ്ടെന്നാണ്​ ഉയരുന്ന പ്രധാന സംശയം. യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ്) അധിഷ്ഠിത സാമ്പത്തിക ഇടപാടുകൾ ട്രൂകോളർ വഴി നടക്കുന്നതിനാൽ, വിവരച്ചോർച്ച ഉണ്ടായാൽ അത് വ്യക്തിയുടെ സ്വകാര്യതയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. [5]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-01. Retrieved 2019-08-01.
  2. https://www.lifewire.com/truecaller-app-4047272
  3. https://www.thehindubusinessline.com/companies/truecaller-acquires-chillr-to-start-mobile-payments-services/article24156271.ece
  4. https://www.gadgetsnow.com/slideshows/12-things-you-didnt-know-truecaller-can-do-for-you/Make-payments/photolist/63285718.cms
  5. https://www.thehindu.com/news/national/truecaller-bug-sparks-fears-of-hacking/article28764673.ece
"https://ml.wikipedia.org/w/index.php?title=ട്രൂകോളർ&oldid=4081669" എന്ന താളിൽനിന്ന് ശേഖരിച്ചത്