Jump to content

ട്രെവർ നോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്രെവർ നോവ
Noah in 2017
ജനനം (1984-02-20) 20 ഫെബ്രുവരി 1984  (40 വയസ്സ്)
ജൊഹാനസ്‌ബർഗ്, സൗത്ത് ആഫ്രിക്ക
മാധ്യമംStand-up
television
film
books
കാലയളവ്‌2002–present
ഹാസ്യവിഭാഗങ്ങൾPolitical
observational comedy
surreal humor
black comedy
insult comedy
വിഷയങ്ങൾMass media
news media
media studies
politics of the United States
Culture of South Africa
current events
race relations
popular culture
ഒപ്പ്
വെബ്സൈറ്റ്www.trevornoah.com

ഒരു ദക്ഷിണാഫ്രിക്കൻ കോമേഡിയനും, എഴുത്തുകാരനും, നിർമ്മാതാവും, നടനും, ടെലിവിഷൻ അവതാരകനാണു ട്രെവർ നോവ (ജനനം: ഫെബ്രുവരി 20, 1984). കോമഡി സെൻട്രൽ ചാനലിൽ ദി ഡെയ്‌ലി ഷോ എന്ന അമേരിക്കൻ ആക്ഷേപഹാസ്യ വാർത്താ പ്രോഗ്രാം അവതരിപ്പിക്കുന്നതിലൂടെ ആണ് അദ്ദേഹം പ്രശസ്തി നേടിയത്.

ജോഹന്നാസ്ബർഗിൽ ജനിച്ച ട്രെവർ നോവ 2002 ൽ ജന്മനാടായ ദക്ഷിണാഫ്രിക്കയിൽ ഹാസ്യനടൻ, അവതാരകൻ, നടൻ എന്നീ നിലകളിൽ തന്റെ കരിയർ  ആരംഭിച്ചു. ദക്ഷിണാഫ്രിക്കൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനുമായി (എസ്എബിസി) ചേർന്ന് നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരകനായി പ്രവർത്തിച്ചു. 2008 ൽ സ്‌ട്രിക്റ്റ്‌ലി കം ഡാൻസിങ് എന്ന പരിപാടിയുടെ നാലാം സീസണിൽ രണ്ടാം സ്ഥാനക്കാരനായി. 2010 മുതൽ 2011 വരെ എം-നെറ്റ്, ഡി‌എസ്‌ടിവി എന്നിവയിൽ റ്റുനൈറ്റ് വിത്ത് ട്രെവർ നോവ എന്ന പരിപാടിയുടെ സ്രഷ്ടാവും അവതാരകനുമായിരുന്നു അദ്ദേഹം. സ്റ്റാൻഡ്-അപ്പ് കോമഡി പ്രകടനങ്ങളൂടെ അദ്ദേഹം അന്താരാഷ്ട്ര പ്രശസ്തി നേടി, അത് വഴി അമേരിക്കൻ ടോക് ഷോകളിലും ബ്രിട്ടീഷ് പാനൽ ഷോകളിലും നോവക്ക് അവസരങ്ങൾ ലഭിച്ചു. 2014-ൽ അദ്ദേഹം ദി ഡെയ്‌ലി ഷോ പരിപാടിയുടെ സീനിയർ ഇന്റർനാഷണൽ കറസ്‌പോണ്ടന്റായി. പിറ്റേ വര്ഷം പ്രസ്തുത പരിപാടിയുടെ ദീർഘകാല അവതാരകനായിരുന്ന ജോൺ സ്റ്റുവാർട്ടിന്റെ പിൻഗാമിയായി ട്രെവർ നോവ എത്തി.[1] അദ്ദേഹം 2022 വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടരും.

നോഹയുടെ ആത്മകഥാപരമായ കോമഡി പുസ്തകം ബോൺ എ ക്രൈം 2016 ൽ പ്രസിദ്ധീകരിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു.[2][3][4] 2017 ലും 2018 ലും ഹോളിവുഡ് റിപ്പോർട്ടർ "ന്യൂയോർക്ക് മീഡിയയിലെ ഏറ്റവും ശക്തരായ 35 ആളുകളിൽ" ഒരാളായി നോഹയെ തിരഞ്ഞെടുത്തു.[5][6] 2018 ൽ ടൈം മാഗസിൻ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ ഒരാളായി തിരഞ്ഞെടുത്തു.[7]

ചെറുപ്പകാലം

[തിരുത്തുക]

ട്രെവർ നോവ 1984 ഫെബ്രുവരി 20 ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ജനിച്ചു.[8][9] പിതാവ് റോബർട്ട് സ്വിസ് ജർമ്മൻ വംശജനാണ്, അമ്മ പട്രീഷ്യ നോംബുയിസെലോ നോവ, ദക്ഷിണാഫ്രിക്കയിലെ ഗോത്രവർഗമായ ഷോസ വംശജയാണ്.  നോവക്ക് പത്തോ പതിനൊന്നോ വയസ്സുള്ളപ്പോൾ അവർ യഹൂദമതത്തിലേക്ക് പരിവർത്തനം ചെയ്തു, പക്ഷേ നോവയെ യഹൂദമതത്തിന്റെ ചില  വശങ്ങളും ആചാരങ്ങളും പരിചയപ്പെടുത്തി എങ്കിലും യഹൂദമതത്തിലേക്ക് പരിവർത്തനം ചെയ്തില്ല.[10]

വർണ്ണവിവേചന നിയമപ്രകാരം നോവയുടെ അമ്മയെ കറുത്തവർഗക്കാരിയായും  പിതാവിനെ വെള്ളക്കാരനായും തരംതിരിച്ചു. നോഹയെ തന്നെ കറുത്തവർഗക്കാരനായാണ് കണ്ടിരുന്നത്. വർണ്ണവിവേചന നിയമപ്രകാരം നോവ ജനിച്ച സമയത്ത് മാതാപിതാക്കളുടെ അന്തർ-വംശബന്ധം നിയമവിരുദ്ധമായിരുന്നു. നോഹയുടെ ജനനത്തിന് ഒരു വർഷത്തിനുശേഷം 1985 ൽ ആണ്  അന്തർ-വംശബന്ധം നിയമപരമാക്കിയത്. നോവയുടെ അമ്മയെ ദക്ഷിണാഫ്രിക്കൻ സർക്കാർ ജയിലിലടയ്ക്കുകയും പിഴ ചുമത്തുകയും ചെയ്തു.[11][12] പട്രീഷ്യയും അമ്മ നൊമാലിസോ ഫ്രാൻസെസ് നോഹയും ട്രെവറിനെ സോവെറ്റോ എന്ന കറുത്ത വർഗക്കാരുടെ ഒരു പട്ടണത്തിൽ വളർത്തി.[13]

സ്വകാര്യ ജീവിതം

[തിരുത്തുക]

നോഹ ഒരു ബഹുഭാഷിയാണ്; അദ്ദേഹം ഇംഗ്ലീഷ്, സോസ, സുലു, സോതോ, ഷ്വാന, സോംഗ, ആഫ്രിക്കാൻസ് , ജർമ്മൻ എന്നിവ സംസാരിക്കുന്നു.[14] പുരോഗമനവാദിയായും  ആഗോള കാഴ്ചപ്പാടുള്ളയാളുമായാണ് നോഹ സ്വയം വിശേഷിപ്പിച്ചു.[15]

2018 ഏപ്രിലിൽ, ട്രെവർ നോവ ഫൗണ്ടേഷൻ എന്ന  ജോഹന്നാസ്ബർഗ് ആസ്ഥാനമായുള്ള ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടന അദ്ദേഹം സ്ഥാപിച്ചു, അത് അനാഥരെയും ദുർബലരായ യുവാക്കളെയും കൂടുതൽ അവസരങ്ങൾ നേടുന്നതിന് ആവശ്യമായ വിദ്യാഭ്യാസം, ജീവിത നൈപുണ്യം, സാമൂഹിക മൂലധനം എന്നിവയുമായി സജ്ജമാക്കുന്നു.[16] നോവ ന്യൂയോർക്ക് സിറ്റിയിലാണ് താമസിക്കുന്നത്.

ഫിലിമോഗ്രാഫി

[തിരുത്തുക]
വർഷം പേര് റോൾ കുറിപ്പ്
2011 യു ലാഫ് ബട്ട് ഇറ്റ്സ് ട്രൂ സ്വയം ഡോക്യുമെന്ററി
ടക ടകാറ്റ പിലോ
2012 മാഡ് ബഡ്ഡീസ് വാതുവെപ്പുകാരൻ
2018 ബ്ലാക്ക് പാന്തർ ഗ്രിയറ്റ് (ശബ്ദം)

ടെലിവിഷൻ

[തിരുത്തുക]
വർഷം ശീർഷകം പങ്ക് കുറിപ്പുകൾ
2002 ഇസിഡിംഗോ പാർട്ടിയിൽ കൗമാരക്കാർ 1 എപ്പിസോഡ്
2008 ദി അമേസിങ് ഡേറ്റ് സ്വയം (ആതിഥേയൻ) 13 എപ്പിസോഡുകൾ
2009 ട്രെവർ നോവ: ദി ഡേ വാക്കർ സ്വയം സ്റ്റാൻഡ്-അപ്പ് സ്പെഷ്യൽ
2010–2011 റ്റുനൈറ്റ് വിത്ത് ട്രെവർ നോവ സ്വയം (ആതിഥേയൻ) 26 എപ്പിസോഡുകൾ; സ്രഷ്ടാവ്, എഴുത്തുകാരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്നിവയും
2011 ട്രെവർ നോവ: ക്രെയ്സി നോർമൽ സ്വയം സ്റ്റാൻഡ്-അപ്പ് സ്പെഷ്യൽ
2012 ട്രെവർ നോവ: ദാറ്റ്സ് റേസിസ്റ്റ് സ്വയം സ്റ്റാൻഡ്-അപ്പ് സ്പെഷ്യൽ
കോമഡി സെൻട്രൽ റോസ്റ്റ് ഓഫ് സ്റ്റീവ് ഹോഫ്മെയർ സ്വയം (ആതിഥേയൻ) ടിവി സ്പെഷ്യൽ
ഗബ്രിയേൽ ഇഗ്ലേഷ്യസ് പ്രെസൻന്റസ് സ്റ്റാൻഡ് അപ്പ് റെവലൂഷൻ സ്വയം എപ്പിസോഡ്: "2.1"
2013 ട്രെവർ നോവ: ആഫ്രിക്കൻ അമേരിക്കൻ സ്വയം സ്റ്റാൻഡ്-അപ്പ് സ്പെഷ്യൽ
ട്രെവർ നോവ: ഇറ്റ്സ് മൈ കൾച്ചർ സ്വയം സ്റ്റാൻഡ്-അപ്പ് സ്പെഷ്യൽ
2014–2015 ഡെയ്‌ലി ഷോ വിത്ത് ജോൺ സ്റ്റീവർട്ട് സ്വയം (ലേഖകൻ) 5 എപ്പിസോഡുകൾ
2015 - ഇന്നുവരെ ഡെയ്‌ലി ഷോ വിത്ത് ട്രെവർ നോവ സ്വയം (ആതിഥേയൻ) എഴുത്തുകാരനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും
2015 ട്രെവർ നോവ: ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ സ്വയം സ്റ്റാൻഡ്-അപ്പ് സ്പെഷ്യൽ
2017 ട്രെവർ നോവ: അഫ്രെയ്‌ഡ്‌ ഓഫ് ഡാർക്ക് സ്വയം സ്റ്റാൻഡ്-അപ്പ് സ്പെഷ്യൽ
നാഷ്‌വിൽ സ്വയം എപ്പിസോഡ്: ഫയർ ആൻഡ് റെയിൻ
2017–2018 ദ ഓപ്പോസിഷൻ വിത്ത് ജോർദാൻ ക്ലെപ്പർ 128 എപ്പിസോഡുകൾ; സഹ-സ്രഷ്ടാവും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും
2018 അമേരിക്കൻ വാൻഡൽ സ്വയം എപ്പിസോഡ് : ദ ബേൺ ഔട്ട്
ട്രെവർ നോവ: സൺ ഓഫ് പട്രീഷ്യ സ്വയം സ്റ്റാൻഡ്-അപ്പ് സ്പെഷ്യൽ
2019 കെപ്ലർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

ഗ്രന്ഥസൂചിക

[തിരുത്തുക]

ഓഡിയോബുക്കുകൾ

[തിരുത്തുക]
  • 2016: ഒരു കുറ്റകൃത്യത്തിൽ ജനനം: ഒരു ദക്ഷിണാഫ്രിക്കൻ ബാല്യത്തിൽ നിന്നുള്ള കഥകൾ (രചയിതാവ് വായിച്ചത്), ബ്രില്യൻസ് ഓഡിയോയിലെ ഓഡിബിൾ സ്റ്റുഡിയോ, ISBN 978-1531865047

അവലംബം

[തിരുത്തുക]
  1. Shaw, Lucas (15 September 2017). "'The Daily Show' Host Trevor Noah Lands New Deal After Ratings Success". Bloomberg. Retrieved 22 April 2018.
  2. Kakutani, Michiko (28 November 2016). "'Born a Crime,' Trevor Noah's Raw Account of Life Under Apartheid". The New York Times. Retrieved 18 March 2017.
  3. Darden, Jeneé (18 February 2017). "Born a Crime: A Memoir of Love, Hope, and Resistance". Los Angeles Review of Books. Retrieved 18 March 2017.
  4. Seymour, Gene (14 November 2016). "Trevor Noah recalls childhood under apartheid in new memoir". USA Today. Retrieved 18 March 2017.
  5. "The 35 Most Powerful People in New York Media". The Hollywood Reporter. 13 April 2017. Archived from the original on 20 April 2013. Retrieved 6 December 2017.
  6. "The 35 Most Powerful People in New York Media". The Hollywood Reporter. 12 April 2018. Archived from the original on 20 April 2013. Retrieved 20 June 2018.
  7. "Trevor Noah". Time. 19 April 2018. Archived from the original on 20 April 2018. Retrieved 19 April 2018.
  8. Wemple, Erik (31 March 2015). "New 'Daily Show' host tweeted a 'fat-chick joke' at age 27!". The Washington Post. Archived from the original on 13 June 2015. Retrieved 11 April 2015.
  9. Odhiambo, Tom (28 April 2017). "Trevor Noah: The making of a global star from Mama's Boy". Daily Nation. Retrieved 28 March 2018.
  10. Gross, Terry (22 November 2016). "Trevor Noah Says He Grew Up 'In The Shadow Of A Giant' (His Mom)". NPR. Retrieved 18 January 2017.
  11. Noah, Trevor (1 August 2017). Summary of Born a Crime: Stories from a South African Childhood by Trevor Noah. BookHabits. ISBN 978-1-537-86707-6.
  12. "Ep. 55 – interview with South African comedian Trevor Noah". All Things Comedy. Archived from the original on 2 April 2015. Retrieved 30 March 2015.
  13. "Trevor Noah's tough upbringing in Soweto will help him: granny". The New Age. 2 April 2015. Archived from the original on 7 April 2015. Retrieved 11 April 2015.
  14. Laws, Roz (22 November 2013). "South African comedian Trevor Noah to play Birmingham's Glee Club". Birmingham Post.
  15. Moore, Frazier (31 March 2015). "'Daily Show' host Noah discusses his new gig". Associated Press. Archived from the original on 2015-04-01. Retrieved 31 March 2015.
  16. https://www.trevornoahfoundation.org/
"https://ml.wikipedia.org/w/index.php?title=ട്രെവർ_നോവ&oldid=4099790" എന്ന താളിൽനിന്ന് ശേഖരിച്ചത്