ട്രൈപോഫോബിയ
ട്രൈപോഫോബിയ | |
---|---|
![]() | |
താമരവിത്തിൽ കാണപ്പെടുന്ന സുഷിരങ്ങൾ ചില വ്യക്തികളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നു[1][2] | |
സ്പെഷ്യാലിറ്റി | സൈക്കോളജി, സൈക്യാട്രി |
ലക്ഷണങ്ങൾ | അസ്വസ്ഥത, ഭയം, ആകാംക്ഷ, ഓക്കാനം[3][4][5] |
Treatment | എക്സ്പോഷർ തെറാപ്പി[1] |
ചെറുദ്വാരങ്ങളുടെയോ കുമിളകളുടെയോ മൊട്ടുകളുടെയോ കൂട്ടത്തെ കാണുമ്പോൾ ചിലർക്കുണ്ടാകുന്ന അസ്വസ്ഥതയെ സൂചിപ്പിക്കാനായി ട്രൈപ്പോഫോബിയ എന്ന സംജ്ഞ ഉപയോഗിക്കപ്പെടുന്നു[4]. വെറുപ്പ്, ഭയം, പരിഭ്രമം എന്നിവ ഇത്തരം കാഴ്ചകളിലൂടെ ട്രൈപ്പോഫോബിയ ഉള്ളവരിൽ സൃഷ്ടിക്കപ്പെടുന്നു[3][4]. ചിലരിലെങ്കിലും ഇത് ഓക്കാനത്തിനും ചൊറിഞ്ഞുതടിക്കലിനും കാരണമായേക്കാം[1]
തേനീച്ചക്കൂട്, താമരപ്പൂവിലെ വിത്തുകളുടെ കൂട്ടം, കാപ്പിക്കപ്പിലെ കുമിളകൾ തുടങ്ങിയവയെല്ലാം ട്രൈപ്പോഫോബിയക്ക് കാരണമായേക്കാവുന്ന കാഴ്ചകൾക്ക് ഉദാഹരണങ്ങളാണ്. ഇതുവരെ ഒരു പ്രത്യേക മാനസിക വൈകല്യമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, അമിതമായ ഭയവും ബുദ്ധിമുട്ടുകളും ഉണ്ടാവുകയാണെങ്കിൽ ഇത് ഒരു പ്രത്യേക ഫോബിയയായി കണാക്കാക്കപ്പെടുന്നു[1][3]. ചെറിയ പരാദജീവികളോടും, മറ്റുള്ള വിഷജീവികളോടുമുള്ള പരിണാമപരമായ പ്രതികൂലനമാണിതെന്ന് അനുമാനിക്കപ്പെടുന്നു[4][5]. എക്സ്പോഷർ തെറാപ്പി ഇതിനെതിരെ പ്രയോഗിക്കവുന്ന ചികിത്സയാണ്[1].
ഇത്തരത്തിലുള്ള കാഴ്ച കാണുമ്പോൾ ഏകദേശം 16% ആളുകളിൽ അസ്വസ്ഥതകൾ കാണപ്പെടുന്നതായി പഠനങ്ങൾ കാണിക്കുന്നു. സ്ത്രീകളിൽ ഇത് പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലായി കാണപ്പെടുന്നു[1][5]. 2005-ൽ നടന്ന ഒരു ഓൺലൈൻ സംഗമത്തിൽ പങ്കെടുത്ത ഒരു വ്യക്തി, സുഷിരം എന്നർത്ഥം വരുന്ന ട്രൈപ്പോ, അകാരണ ഭയം എന്നർത്ഥം വരുന്ന ഫോബിയ എന്നീ ഗ്രീക്ക് പദങ്ങൾ ചേർത്താണ് ട്രൈപ്പോഫോബിയ എന്ന പദം രൂപപ്പെടുത്തിയത്. അതുമുതൽ സോഷ്യൽ മീഡിയകളിലും മറ്റും ഈ പദം പ്രചാരം നേടിത്തുടങ്ങി[6]. മനശാസ്ത്രജ്ഞരായ ജിയോഫ് കോൾ, ആർനോൾഡ് വിൽക്കിൻസ് എന്നിവർ ചേർന്ന് 2010-ൽ ഔപചാരിക പഠനം ആരംഭിച്ചു.[5]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 Milosevic, Irena; McCabe, Randi E. (2015). Phobias: The Psychology of Irrational Fear. ABC-CLIO. pp. 401–402. ISBN 978-1610695763. Archived from the original on June 29, 2020. Retrieved October 25, 2017.
- ↑ Schacter, Daniel; Gilbert, Daniel; Wegner, Daniel; Hood, Bruce (2015). Psychology: Second European Edition. Palgrave Macmillan. p. 1391. ISBN 978-1137406750. Archived from the original on October 14, 2018. Retrieved October 25, 2017.
- ↑ 3.0 3.1 3.2 Martínez-Aguayo, Juan Carlos; Lanfranco, Renzo C.; Arancibia, Marcelo; Sepúlveda, Elisa; Madrid, Eva (2018). "Trypophobia: What Do We Know So Far? A Case Report and Comprehensive Review of the Literature". Frontiers in Psychiatry. 9: 15. doi:10.3389/fpsyt.2018.00015. ISSN 1664-0640. PMC 5811467. PMID 29479321.
- ↑ 4.0 4.1 4.2 4.3 Kupfer, T. R.; Fessler, D. M. T. (19 July 2018). "Ectoparasite defence in humans: relationships to pathogen avoidance and clinical implications". Philosophical Transactions of the Royal Society of London. Series B, Biological Sciences. 373 (1751): 20170207. doi:10.1098/rstb.2017.0207. PMC 6000138. PMID 29866920.
- ↑ 5.0 5.1 5.2 5.3 Skaggs, William (1 March 2014). "Are You Afraid of Holes?". Scientific American. Archived from the original on 11 November 2020. Retrieved 18 August 2022.
- ↑ Abbasi, Jennifer (July 25, 2011). "Is Trypophobia a Real Phobia?". Popular Science. Archived from the original on April 7, 2016. Retrieved October 2, 2012.