Jump to content

ട്വൈലൈറ്റ് ഇൻ ഡൽഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ നോവലിസ്റ്റും കവിയും വിവർത്തകനും നയതന്തജ്ഞനുമായിരുന്ന അഹമ്മദ് അലിയുടെ ആദ്യ നോവലാണ് ട്വൈലൈറ്റ് ഇൻ ഡൽഹി (Twilight in Delhi).1940 ൽ ബ്രിട്ടണിൽ ഇംഗ്ലീഷ് ഭാഷയിലാണ് നോവൽ പ്രസിദ്ധീകരിച്ചത്.  നോവൽ കൊളോണിയലിസത്തെ തുടർന്നുണ്ടായ ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മാറ്റങ്ങളെ അഭിസംബോധനചെയ്യുന്ന ഒന്നാണ്.[1]

നോവൽ ഡൽഹിയിലെ 1911 മുതൽ 1919വരെയുള്ള കാലമാണ് ചിത്രീകരിക്കുന്നത്. അഹമ്മദ് അലിക്ക് തന്റെ നോവലിലൂടെ പഴയകാല ഡൽഹിയും ആ കാലഘട്ടത്തിൽ അവിടെ ജീവിച്ചിരുന്ന മുസ്ലിം നിവാസികളേയും വ്യക്തമായി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. 

അവലംബം[തിരുത്തുക]

  1. Mehrotra, Arvind Krishna (2003). A history of Indian literature in English. C. Hurst & Co. Publishers. p. 185. ISBN 978-1-85065-680-7.
"https://ml.wikipedia.org/w/index.php?title=ട്വൈലൈറ്റ്_ഇൻ_ഡൽഹി&oldid=2610938" എന്ന താളിൽനിന്ന് ശേഖരിച്ചത്