Jump to content

ഡക്ഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരേയൊരു കണ്ണ് ഉൾപ്പെട്ട നേത്ര ചലനങ്ങളാണ് ഡക്ഷൻ എന്ന് പറയുന്നത്. [1] കണ്ണിന്റെ ഭ്രമണ അച്ചുതണ്ടിനെ ആശ്രയിച്ച് സാധാരണയായി ആറ് തരം ഡക്ഷൻ ചലനങ്ങളുണ്ട്:

  1. അബ്ഡക്ഷൻ: ഇത് ഒരു കണ്ണിന്റെ മൂക്കിന് എതിർദിശയിലുള്ള തിരശ്ചീന ചലനത്തെ സൂചിപ്പിക്കുന്നു.
  2. അഡക്ഷൻ: ഇത് ഒരു കണ്ണിന്റെ മുക്കിൻ്റെ ദിശയിലേക്കുള്ള തിരശ്ചീന ചലനത്തെ സൂചിപ്പിക്കുന്നു
  3. സുപ്രാഡക്ഷൻ / സർ‌സം‌ഡക്ഷൻ / എലിവേഷൻ: ഇത് ഒരു കണ്ണിൻ്റെ മുകളിലേക്കുള്ള ചലനമാണ്
  4. ഇൻഫ്രാഡക്ഷൻ / ഡിയോസംഡക്ഷൻ / ഡിപ്രഷൻ: ഇത് ഒരു കണ്ണിൻ്റെ താഴേക്കുള്ള ചലനമാണ്
  5. ഇൻസൈക്ലോഡക്ഷൻ / ഇൻ‌ടോർഷൻ: ഇത് ഒരു കണ്ണിൻ്റെ മൂക്കിൻ്റെ ദിശയിലേക്കുള്ള ഭ്രമണമാണ്
  6. എക്സൈക്ലോഡക്ഷൻ / എക്സ്ട്രോഷൻ: ഇത് ഒരു കണ്ണിൻ്റെ മൂക്കിൻ്റെ എതിർ ദിശയിലേക്കുള്ള ഭ്രമണമാണ്

ഫോഴ്സ്ഡ് ഡക്ഷൻ ടെസ്റ്റ്

[തിരുത്തുക]

കണ്ണിന്റെ ചലനത്തിന്റെ അഭാവം ഒരു ന്യൂറോളജിക്കൽ ഡിസോർഡർ അല്ലെങ്കിൽ മെക്കാനിക്കൽ നിയന്ത്രണം മൂലമാണോ എന്ന് നിർണ്ണയിക്കാൻ ഫോഴ്സ്ഡ് ഡക്ഷൻ പരിശോധന നടത്തുന്നു.[2]

അനസ്തേഷ്യ ചെയ്ത് മരവിപ്പിച്ച കൺജങ്റ്റൈവ ഒരു ഫോർസെപ്സ് ഉപയോഗിച്ച് വലിച്ച് ചലനം നിയന്ത്രിക്കപ്പെട്ടിരിക്കുന്ന ദിശയിലേക്ക് നേത്രഗോളത്തെ നീക്കാൻ ശ്രമിക്കുന്നു. ഒരു മെക്കാനിക്കൽ നിയന്ത്രണം നിലവിലുണ്ടെങ്കിൽ, നേത്രഗോളം ആ ദിശയിലേക്ക് ചലിപ്പിക്കാൻ കഴിയില്ല.[3]

അവലംബം

[തിരുത്തുക]
  1. Kanski, JJ. Clinical Ophthalmology: A Systematic Approach. Boston:Butterworth-Heinemann;1989.
  2. Forced duction - definition from Biology-Online.org
  3. Kunimoto D, Kanitkar K & Makar M. The Wills Eye Manual. Office and Emergency Room Diagnosis and Treatment of Eye Disease. Fourth Edition. Lippincott Williams & Wilkins; 2004

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡക്ഷൻ&oldid=3605229" എന്ന താളിൽനിന്ന് ശേഖരിച്ചത്