ഡബിൾ ആസ്ട്രറോയ്ഡ് റീഡിറൿഷൻ മിഷൻ

ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ് (DART) ഭൂമിക്ക് സമീപമത്തു വരുന്ന അന്യവസ്തുക്കൾക്കളെ (NEO) പ്രതിരോധിക്കുന്നതു പരീക്ഷിക്കുന്നതിനു വേണ്ടിയുള്ള ബഹിരാകാശ ദൗത്യമാണ്. ഒരു ബഹിരാകാശ പേടകം ഏൽപിക്കുനന ആഘാതത്തിന്റെ പ്രഭാവം കൊണ്ട് ഭൂമിയുമായി കൂട്ടിയിടിക്കാൻ സാദ്ധ്യതയുള്ള ഒരു ഛിന്നഗ്രഹത്തെ വിജയകരമായി വ്യതിചലിപ്പിക്കാൻ കഴിയുമോ എന്ന് പരിശോധിക്കുകയാണ് ഈ പേടകത്തിന്റെ ദൗത്യം. ഡിഡിമോസ് എന്ന ഇരട്ട ഛിന്നഗ്രഹത്തെ ഇടിച്ചു കൊണ്ടായിരിക്കും ഇതു പരീക്ഷിക്കുക
ഡാർട്ട നാസയുടെയും ജോൺസ് ഹോപ്കിൻസ് അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയുടെയും സംയുക്ത പദ്ധതിയാണ്. നാസയുടെ (എപിഎൽ) പ്ലാനെറ്ററി ഡിഫൻസ് കോഓർഡിനേഷൻ ഓഫീസ് ആയിരിക്കും ഇതിനെ നിയന്ത്രിക്കുക.
2018 ഓഗസ്റ്റിലാണ് നാസ അന്തിമ അംഗീകാരം നൽകിയത്. 2021 നവംബർ 24 ന് വിക്ഷേപിക് ഡാർട്ട് 2022 സെപ്റ്റംബർ 26-ന് 23:16 UTC-ന് ഡിമോർഫോസുമായി വിജയകരമായി കൂട്ടിയിടിച്ചു.