ഡയറക്ടറി ഓഫ് ഓപ്പൺ ആക്സസ് ജേർണൽസ്
ലഭ്യമായ ഭാഷകൾ | English |
---|---|
യുആർഎൽ | www |
അലക്സ റാങ്ക് | 58,591 (as of October 2015)[1] |
വാണിജ്യപരം | No |
നിജസ്ഥിതി | Online |
ഓപ്പൺ ആക്സെസ് ജേർണലുകളുടെ ഡയറക്ടറി (പട്ടിക) ഉൾകൊള്ളുന്ന ഒരു വെബ്സൈറ്റാണ് ഡയറക്ടറി ഓഫ് ഓപ്പൺ ആക്സസ് ജേർണൽസ് (DOAJ). യുണൈറ്റഡ് കിങ്ഡം ആസ്ഥാനമായി പ്രവർത്തിക്കുന്ന IS4OA (Infrastructure Services for Open Access) എന്ന സ്ഥാപനമാണ് ഇതു പരിപാലിച്ചു നിലനിർത്തുന്നത്.[2] ഈ ഡയറക്ടറിയിൽ ഉയർന്ന നിലവാരമുള്ള ശാസ്ത്രീയവും പണ്ഡിതോചിതമായ ഓപ്പൺ ആക്സസ് ജേർണലുകളാണ് ഉൾപ്പെടുത്തുന്നത്.[3]ഇത്തരത്തിലുള്ള ഓപ്പൺ ആക്സസ് ജേർണലുകളെ ഒരു പ്ലാറ്റ്ഫോമിലേക്ക് കൊണ്ടു വരിക, ആളുകളിലേക്കെത്തിക്കുക, പ്രചരിപ്പിക്കുക, അവയുടെ ഉപയോഗം വർദ്ധിപ്പിക്കുക എന്നിവ DOAJ വഴി സാധ്യമാവുന്നു. ലേഖനങ്ങൾ വായിക്കാനും, ഡൗൺലോഡ് ചെയ്യാനും, വിതരണം ചെയ്യാനും, പ്രിന്റ് എടുക്കാനും, തിരയാനുമുള്ള സ്വാതന്ത്ര്യം വായനക്കാരന് നൽകുന്നു.[3][4]
2016 ഏപ്രിൽ ലെ കണക്കുകൾ പ്രകാരം 8,789 ഓളം ജേർണലുകൾ ഇതിൽ ലഭ്യമാണ്.[5]
ചരിത്രം
[തിരുത്തുക]ഓപ്പൺ സൊസൈറ്റി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിരവധി ഓപ്പൺ അക്സസ് സംരംഭങ്ങളിൽ ഒന്നാണ് ഡയറക്ടറി ഓഫ് ഓപ്പൺ ആക്സസ് ജേർണൽസ്.[6] 2003 ൽ സ്വീഡനിലെ Lund Universityൽ 300 ഓപ്പൺ ആക്സസ് ജേർണലുകളുമായാണ് DOAJ തുടങ്ങിയത്.[7] 2013ൽ IS4OA ഏറ്റെടുക്കുന്നതു വരെ Lund Universityയായിരുന്നു DOAJ നിയന്ത്രിച്ചിരുന്നതും നിലനിർത്തിയിരുന്നതും.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Ranking for Doaj.org". Alexa.com. Archived from the original on 2019-03-14. Retrieved 2015-10-20.
- ↑ "Infrastructure Services for Open Access". Infrastructure Services for Open Access C.I.C. Retrieved 2013-03-05.
- ↑ 3.0 3.1 "About". Directory of Open Access Journals. Retrieved 2015-04-14.
- ↑ The BOAI definition is at "Budapest Open Access Initiative: Frequently Asked Questions Archived 2006-07-03 at the Wayback Machine".
- ↑ Adams, Caralee (5 March 2015). "Directory of Open Access Journals introduces new standards to help community address quality concerns". SPARC. Retrieved 2015-04-14.
- ↑ Crawford, Walt. Open access : what you need to know now. Chicago: American Library Association. p. 13. ISBN 9780838911068.
- ↑ Hedlund, T.; Rabow, I. (2009). "Scholarly publishing and open access in the Nordic countries". Learned Publishing. 22 (3): 177–186. doi:10.1087/2009303.