ഡയാനെ വാർസി
ഡയാനെ വാർസി | |
---|---|
ജനനം | Diane Marie Antonia Varsi ഫെബ്രുവരി 23, 1938 San Mateo, California, U.S. |
മരണം | നവംബർ 19, 1992 Los Angeles, California, U.S. | (പ്രായം 54)
മരണ കാരണം | Respiratory failure and Lyme disease |
അന്ത്യ വിശ്രമം | Mount Tamalpais Cemetery |
കലാലയം | Bennington College |
സജീവ കാലം | 1957-1977 |
ജീവിതപങ്കാളി(കൾ) | James Dickson<b
(m. 1955; div. 1958)Russell Parker<
(m. 1966; div. 1970)Michael Hausman
(m. 1961; div. 1992) |
കുട്ടികൾ | 2 |
ഡയാനെ മേരി ആന്റോണിയ വാഴ്സി (ജീവിതകാലം: ഫെബ്രുവരി 23, 1938 - നവംബർ 19, 1992) അരങ്ങേറ്റ ചിത്രമായ പേയ്റ്റൺ പ്ലാസിലൂടെ അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട വിഖ്യാതയായ ഒരു അമേരിക്കൻ ചലച്ചിത്ര നടിയായിരുന്നു. അതുപോലെതന്നെ കൾട്ട് ചിത്രമായ വൈൽഡ് ഇൻ ദ സ്ട്രീറ്റ്സിലും അവർ ഒരു ശ്രദ്ധേയവേഷം ചെയ്തു. വ്യക്തിപരവും കലാപരവുമായ തന്റെ മറ്റു ലക്ഷ്യങ്ങൾ പിന്തുടരുന്നതിനായി, അവർ ഹോളിവുഡ് വിട്ടുപോകുകയും വെർമോണ്ടിലെ ബെന്നിങ്ടൺ കോളേജിൽ ചേരുകയും അവിടെവച്ച് കവിയും പരിഭാഷകനുമായ ബെൻ ബെലിറ്റിനേപ്പോലെയുള്ളവരിൽനിന്ന് കവിത പഠിക്കുകയും ചെയ്തു.
ജീവിതരേഖ
[തിരുത്തുക]കാലിഫോർണിയയിൽ സാൻ ഫ്രാൻസിസ്കോ നഗരപ്രാന്തമായ സാൻ മാറ്റെയോ നഗരത്തിൽ ബിയാട്രീസിന്റെയും (മുൻകാലത്ത്, ഡെമർച്ചന്റ്) റസ്സൽ വാർസിയുടേയും പുത്രിയായി ഡയാനെ വാർസി ജനിച്ചു.[1] കൌമാര കാലത്ത് ഒരു മോഡലും റസ്റ്റോറന്റിൽ ആതിഥേയയുമാകാനുള്ള വാർസിയുടെ ശ്രമം പരാജയപ്പെട്ടു.[2] ഹൈസ്കൂളിൽ പഠിക്കുമ്പോൾ അവൾ സഹപാഠികളാൽ ഒരു "ഉന്മത്ത"യായി അറിയപ്പെട്ടു.[3] അവർ പലപ്പോഴും വിദ്യാലയം ബഹിഷ്കരിച്ച് സാൻ ഫ്രാൻസിസ്കോ സന്ദർശിക്കുന്നതിന് പോകാറുള്ളതിനാൽ ഒരു റിബൽ ആയി മുദ്രകുത്തപ്പെട്ടിരുന്നു.[4] പതിനഞ്ചാം വയസിൽ തന്നെ വിദ്യാലയത്തിനു പുറത്തുപോകുകയും, എല്ലാ പഠനങ്ങളിലും പരാജയപ്പെടുകയും തനിക്കു മുഷിപ്പു തോന്നുന്നുവെന്നു മൊഴിയുകയും ചെയ്തു.[5][6] ഏകദേശം അതേകാലത്തുതന്നെ അവർ 18 വയസ്സ് പ്രായമുള്ള ഒരാളെ വിവാഹം കഴിച്ചു. അവരുടെ മകൻ ഷോൺ ജനിക്കുന്നതിനുമുമ്പുതന്നെ അവരുടെ വിവാഹബന്ധം അസാധുവായിത്തീർന്നു.[7] 1950 കളിൽ അവൾ സാൻ ഫ്രാൻസിസ്കോ ബാലെയിൽ ചേരുകയും ഒരു നാടോടി ഗായികയാകാൻ പ്രാഥമികമായി തീരുമാനിക്കുകയും ചെയ്തു.[8] അവൾ പിന്നീട് ഒരു സുഹൃത്തിനൊപ്പം സൗജന്യയാത്ര ചെയ്ത് ലോസ് ആഞ്ചലസിലേയ്ക്കു പോയി.[9]
നാടകവേദിയിലെ അഭിനയപരിചയം മാത്രമുള്ള വാർസി തന്റെ 18 ആമത്തെ വയസിൽ പേയ്റ്റൺ പ്ലേസ് (1957) എന്ന ചലച്ചിത്രത്തിൽ അല്ലിസൺ മാക്കെൻസീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയിലേയ്ക്ക് അരങ്ങേറ്റം നടത്തി. ഈ ചിത്രത്തിലെ തന്റെ ഉദാത്തമായ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അക്കാഡമി അവാർഡ് നാമനിർദ്ദേശത്തിന് അർഹയായി.[10] തൊട്ടടുത്ത വർഷം, ആ വർഷത്തെ പുതുമുഖ നടിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം സാൻട്രാ ഡീ, കരോളിൻ ജോൺസ് എന്നിവരുമായി പങ്കിട്ടു.[11]
ഈ ബൃഹത് ബഡ്ജറ്റ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് നിരവധി പ്രശസ്ത അഭിനേത്രിമാർ പരീക്ഷിക്കപ്പെട്ടുവെങ്കിലും അതുവരെ അപ്രശസ്തയായിരുന്ന വാർസിക്ക് ഈ അവസരം 1957 ൽ വീണുകിട്ടുകയായിരുന്നു.[12] നിർമ്മാതാതവ് ബഡ്ഡി അഡ്ഡ്ലർ അവരെ കണ്ടുപിടിക്കുകയും ഉടനടി ട്വന്റിയത് സെഞ്ച്വറി ഫോക്സുമായി കരാർ ഒപ്പിടുവിക്കുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ Varsi Marriage Certificate accessed 1-2-2016
- ↑ El Paso Herald-Post - December 31, 1957, El Paso, Texas. p.16
- ↑ El Paso Herald-Post - December 31, 1957, El Paso, Texas. p.16
- ↑ El Paso Herald-Post - December 31, 1957, El Paso, Texas. p.16
- ↑ Evening Standard - August 5, 1958, Uniontown, Pennsylvania. p.2: Diane Varsi Holds Hollywood's 'Miss Beat Generation' Title
- ↑ Corpus Christi Caller-Times - April 19, 1959, Corpus Christi, Texas. p.97: Diane Varsi: Runaway Star
- ↑ Corpus Christi Caller-Times - April 19, 1959, Corpus Christi, Texas. p.97: Diane Varsi: Runaway Star
- ↑ El Paso Herald-Post - December 31, 1957, El Paso, Texas. p.16
- ↑ El Paso Herald-Post - December 31, 1957, El Paso, Texas. p.16
- ↑ Folkart, Burt A. (23 November 1992). "Diane Varsi; Actress Was Oscar Nominee for 1st Role". LATimes.com. Los Angeles Times.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "New Star Of The Year - Actress (1958)". GoldenGlobes.com. Golden Globe Awards. Archived from the original on 2018-08-14. Retrieved 16 August 2018.
- ↑ Altoona Mirror - May 29, 1957, Altoona, Pennsylvania. p.4