ഡയോക്സേൻ ടെട്രാകീറ്റോൺ
| |||
Names | |||
---|---|---|---|
IUPAC name
1,4-Dioxane-2,3,5,6-tetrone
| |||
Identifiers | |||
3D model (JSmol)
|
|||
ChemSpider | |||
PubChem CID
|
|||
CompTox Dashboard (EPA)
|
|||
InChI | |||
SMILES | |||
Properties | |||
തന്മാത്രാ വാക്യം | |||
Molar mass | 0 g mol−1 | ||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
C4O6 എന്ന രാസസൂത്രവാക്യമുള്ള ഒരു ജൈവ സംയുക്തമാണ് ഡയോക്സേൻ ടെട്രാകീറ്റോൺ( 1,4-dioxane-2,3,5,6-tetrone). ഈ സംയുക്തത്തെ പലതരത്തിൽ വിവക്ഷിക്കാം. കാർബണിന്റെ ഓക്സൈഡ് അഥവാ ഓക്സോകാർബൺ അതല്ലെങ്കിൽ നാലു കീറ്റോൺ ഗ്രൂപ്പുകളുള്ള ഡയോക്സേൻ, അതുമല്ലെങ്കിൽ വർത്തുളാകൃതിയിൽ കൂട്ടിയോജിപ്പിക്കപ്പെട്ട ഒരു ജോഡി ഓക്സിറേൻഡയോൺ( ) തന്മാത്രകൾ എന്നിങ്ങനെ.
1998-ൽ, പൗലോ സ്ട്രാസോലിനിയും മറ്റു ചിലരും ചേർന്ന് ഈ സംയുക്തം നിർമിച്ചെടുക്കുകയുണ്ടായി. ഡൈഈഥൈൽ ഈഥർ ദ്രാവകത്തിൽ അലേയമായ സിൽവർ ഓക്സലേറ്റ് പൊടി ഇളക്കിച്ചേർത്ത് അതുമായി ഓക്സാലിൽ ക്ലോറൈഡ്, (അല്ലെങ്കിൽ ബ്രോമൈഡ്) പ്രതിപ്രവർത്തിപ്പിച്ചാണ് ഡയോക്സേൻ ടെട്രാകീറ്റോൺ നിർമ്മിച്ചത്. ഈഥറിലും ട്രൈക്ലോറോമെഥെയ്നിലും ലയിക്കുന്ന ഈ പദാർത്ഥം പക്ഷെ −30° C ൽ മാത്രമേ സ്ഥിരമായിരിക്കൂ; താപനില 0°C ലേക്ക് ഉയരുമ്പോൾ കാർബൺ മോണോക്സൈഡ് (CO), കാർബൺ ഡൈ ഓക്സൈഡ് (CO2) എന്നിവയുടെ 1: 1 മിശ്രിതമായി വിഘടിക്കുന്നു. [1] [2]
അവലംബം
[തിരുത്തുക]- ↑ Strazzolini, P.; Gambi, A.; Giumanini, A. G.; Vancik, H. (1998). "The reaction between ethanedioyl (oxalyl) dihalides and Ag2C2O4: a route to Staudinger's elusive ethanedioic (oxalic) acid anhydride". Journal of the Chemical Society, Perkin Transactions 1. 1998 (16): 2553–2558. doi:10.1039/a803430c.
- ↑ Gambi, A.; Guimanini, A. G.; Strazzolini, P. (2001). "Theoretical investigations on (CO)n(CO2)m cyclic cooligomers". Journal of Molecular Structure: THEOCHEM. 536 (1): 9–16. doi:10.1016/S0166-1280(00)00601-1.