Jump to content

ഡാനിയേൽ ഡേ-ലൂയിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാനിയേൽ ഡേ-ലൂയിസ്
A smiling man wearing a grey hat with piping above the band, and a tan Western style shirt, stands in an office, posing for the camera.
ഡാനിയേൽ ഡേ-ലൂയിസ്, 2013
ജനനം
ഡാനിയേൽ മൈക്കൽ ബ്ലേക്ക് ഡേ-ലൂയിസ്

(1957-04-29) 29 ഏപ്രിൽ 1957  (67 വയസ്സ്)
പൗരത്വംബ്രിട്ടീഷ്, ഐറിഷ്
തൊഴിൽനടൻ
സജീവ കാലം1970–തുടരുന്നു
ജീവിതപങ്കാളി(കൾ)റെബേക്കാ മില്ലെർ (1996–തുടരുന്നു)
കുട്ടികൾ3

പ്രശസ്തനായ ഇംഗ്ലീഷ് ചലച്ചിത്രനടനാണ് ഡാനിയേൽ ഡേ-ലൂയിസ്(ജനനം 29 ഏപ്രിൽ 1957). മൈ ലെഫ്റ്റ് ഫുട്ട് (1989), ദെയർ വിൽ ബി ബ്ലഡ് (2007), "ലിങ്കൺ" (2012) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള അക്കാഡമി അവാർഡ് നേടിയിട്ടുണ്ട്. ഗാങ്ങ്സ് ഓഫ് ന്യൂയോർക്ക് (2002) എന്ന ചിത്രത്തിൽ ബിൽ, ദ ബുച്ചർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ബാഫ്റ്റ, സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് അവാർഡുകൾ നേടി. സ്റ്റീവൻ സ്പിൽബർഗ്ഗിന്റെ ലിങ്കൺ എന്ന ചിത്രത്തിലൂടെ 2012-ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് നേടി. ഇതേ ചിത്രത്തിലൂടെ മികച്ച നടനുള്ള അക്കാഡമി അവാർഡ് മൂന്നു തവണ നേടിയ ആദ്യ വ്യക്തിയായി.

അഭിനേത്രിയായ ജിൽ ബാൽക്കൺ, കവിയായ സെസിൽ ഡേ-ലൂയിസ് എന്നിവരുടെ മകനായി ലണ്ടനിൽ ജനിച്ചു. അഭിനയത്തോടുള്ള സമർപ്പണമനോഭാവവും താൻ അവതരിപ്പിക്കുന്ന കഥാപത്രത്തിനായി നടത്തുന്ന ഗവേഷണവും അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു[1][2].സെറ്റിനുള്ളിലും പുറത്തും കഥാപാത്രമായി ജീവിക്കുന്ന രീതിയാണ് ഡേ-ലൂയിസിന്റേത്. 1997-2012 കാലഘട്ടത്തിൽ വെറും ആറു ചിത്രങ്ങളിൽ മാത്രം അഭിനയിച്ച ഇദ്ദേഹം ഹോളിവുഡിലെ ഏറ്റവും സെലക്റ്റീവായ നടന്മാരിലൊരാളായി അറിയപ്പെടുന്നു[3].

അവലംബം

[തിരുത്തുക]
  1. ഗ്രിറ്റൻ, ഡേവിഡ് (22 ഫെബ്രുവരി 2013). "ഡാനിയേൽ ഡേ-ലൂയിസ്: ദി ഗ്രേറ്റസ്റ്റ് സ്ക്രീൻ ആക്റ്റർ എവർ?". ദി ടെലിഗ്രാഫ്. Retrieved 25 ഫെബ്രുവരി 2013.
  2. Parker, Emily. "Sojourner in Other Men's Souls". The Wall Street Journal. 23 January 2008.
  3. ഹെർഷ്ബെർഗ്, ലിൻ. "ദി ന്യൂ ഫ്രോണ്ടിയേഴ്സ് മാൻ"ന്യൂയോർക്ക് ടൈംസ് മാഗസിൻ, 11 നവംബർ 2007
"https://ml.wikipedia.org/w/index.php?title=ഡാനിയേൽ_ഡേ-ലൂയിസ്&oldid=1909573" എന്ന താളിൽനിന്ന് ശേഖരിച്ചത്