Jump to content

ഡാനിയൽ ക്രെയ്ഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാനിയൽ ക്രെയ്ഗ്
Daniel Craig, November 2008, NYC.
ജനനം
ഡാനിയൽ ക്രെയ്ഗ്
തൊഴിൽActor
സജീവ കാലം1992–2008
ജീവിതപങ്കാളി(കൾ)ഫിയോണ ലൗഡൻ (1992–94)
പുരസ്കാരങ്ങൾമികച്ച നടനുള്ള എമ്പയർ അവാർഡ്
2006 കാസിനോ റോയലെ

ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു ചലച്ചിത്ര നടനാണ് ഡാനിയൽ റഗ്ടൺ ക്രെയ്ഗ് (ജനനം 2: മാർച്ച് 1968).

ദ പവർ ഓഫ് വൺ എന്ന ചിത്രത്തിൽ ഒരു ചെറുവേഷത്തിലഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്തിലേക്ക് പ്രവേശിച്ചത്. എ കിഡ് ഇൻ കിങ് ആർതേർസ് കോർട്ട് (ചലച്ചിത്രം), ഷാർപ്സ് ഈഗിൾ, ദ യങ് ഇൻഡ്യാന ജോൺസ് ക്രോണിക്കിൾസ് (ടെലിവിഷൻ പരമ്പര) എന്നിവയിലെ കഥാപാത്രങ്ങളാണ് ആദ്യകാലത്ത് ശ്രദ്ധേയമായവ. ലെയർ കേക്കിലെ നായക കഥാപാത്രം, ലാറ ക്രോഫ്റ്റ്: ടൂംബ് റെയ്ഡറിൽ ആഞ്ചലീന ജോളിയൊടൊത്തുള്ള പ്രകടനം എന്നിവ ക്രെയ്ഗിനെ താര പദവിയിലേക്കുയർത്തി.

ഇയോൺ പ്രൊഡക്ഷന്റെ ജെയിംസ് ബോണ്ട് ചലച്ചിത്ര പരമ്പരയിൽ കേന്ദ്ര കഥാപാത്രമായ രഹസ്യാന്വേഷകൻ ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ച ആറാമത്തെ നടൻ ക്രെയ്ഗാണ്. 2006-ൽ ഇറങ്ങിയ കാസിനോ റോയലേയിലാണ് ക്രെയ്ഗ് ഈ വേഷത്തിൽ തുടക്കം കുറിച്ചത്. ഇദ്ദേഹമഭിനയിച്ചേറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രം, ക്വാണ്ടം ഓഫ് സൊളേസ്, 2008 ഒക്ടോബർ, നവംബർ മാസങ്ങളിലായി ലോകമെമ്പാടും പുറത്തിറങ്ങി.

വോഗ് മാസികയുടെ കണക്കുകൾ പ്രകാരം ബ്രിട്ടണിലെ ഇപ്പോഴത്തെ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന നടൻ ഇദ്ദേഹമാണ്.

"https://ml.wikipedia.org/w/index.php?title=ഡാനിയൽ_ക്രെയ്ഗ്&oldid=3406900" എന്ന താളിൽനിന്ന് ശേഖരിച്ചത്