Jump to content

ഡാനിയൽ ബാലാജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാനിയേൽ ബാലാജി
ജനനം1975 ഡിസംബർ 2
ചെന്നൈ
മരണംമാർച്ച് 29, 2024(2024-03-29) (പ്രായം 48)
ചെന്നൈ
തൊഴിൽ
  • തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവ്
സജീവ കാലം2003-2023
ജീവിതപങ്കാളി(കൾ)un-married

പ്രശസ്തനായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവായിരുന്നു ടി.സി.ബാലാജി എന്നറിയപ്പെടുന്ന ഡാനിയേൽ ബാലാജി(1975-2024) വേട്ടയാട് വിളയാട് എന്ന കമലഹാസൻ ചിത്രത്തിലെ വില്ലൻ വേഷത്തിൽ ശ്രദ്ധേയനായി. പൊല്ലാത്തവൻ, വട ചെന്നൈ, ബിഗിൾ, മായവൻ എന്നിവയാണ് ബാലാജിയുടെ പ്രധാന സിനിമകൾ.[1][2][3]

ജീവിതരേഖ[തിരുത്തുക]

2000-2001 കാലയളവിൽ സൺ ടിവിയിൽ സംപ്രേഷണം ചെയ്ത ചിത്തി എന്ന സീരിയലിലൂടെ വെള്ളിത്തിരയിലെത്തി. 2001-2002 വർഷത്തിൽ അലഗൽ എന്ന തമിഴ് സീരിയലിലും അഭിനയിച്ച ടി.സി.ബാലാജി ചിത്തി സീരിയലിലെ കഥാപാത്രമായ ഡാനിയേൽ പേരിനൊപ്പം ചേർത്ത് ഡാനിയേൽ ബാലാജി എന്ന പേരിലറിയപ്പെട്ടു.

2003-ൽ റിലീസായ ഏപ്രിൽ മാദത്തിൽ എന്ന തമിഴ് സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തി. കാതൽ കൊണ്ടേൻ എന്ന ധനുഷ് ചിത്രത്തിലെ ചെറുവേഷത്തിൽ തുടക്കം. പിന്നാലെ സൂര്യ നായകനായ കാക്ക കാക്ക സിനിമയിലെ പോലീസ് വേഷത്തിൽ ശ്രദ്ധേയനായി. വേട്ടയാട് വിളയാട് എന്ന സിനിമയിൽ കമലഹാസൻ്റെ വില്ലനായി തമിഴ് സിനിമയിൽ പ്രശസ്തനാവുകയും പിന്നീട് വില്ലൻ വേഷങ്ങളിലൂടെ തമിഴ് സിനിമയിൽ സജീവമാകുകയും ചെയ്തു.

2004-ൽ റിലീസായ മമ്മൂട്ടി ചിത്രമായ ബ്ലാക്ക് എന്ന സിനിമയിലൂടെ മലയാളത്തിലെത്തി. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും അടക്കം ഇതുവരെ 40 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

കമലഹാസൻ ഉപേക്ഷിച്ച മരുതനായകം എന്ന സിനിമയുടെ പ്രൊജക്ട് മാനേജരായാണ് വെള്ളിത്തിരയിൽ എത്തിയതെങ്കിലും പിന്നീട് സിനിമ അഭിനയം തിരഞ്ഞെടുക്കുകയായിരുന്നു.[4]

മരണം[തിരുത്തുക]

2024 മാർച്ച് 29ന് ഹൃദയാഘാതത്തെ തുടർന്ന് 48-മത്തെ വയസിൽ അന്തരിച്ചു. അവിവാഹിതനാണ്[5]

ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചിത്രം വേഷം ഭാഷ കുറിപ്പുകൾ
2003 ഏപ്രിൽ മാധത്തിൽ തമിഴ്
കാതൽ കൊണ്ടേൻ പോലീസ് ഇൻസ്പെക്ടർ തമിഴ്
കാക്ക കാക്ക ശ്രീകാന്ത് തമിഴ്
2004 ബ്ലാക്ക് ഏഴുമലൈ മലയാളം
2005 ഘർഷണ ശ്രീകാന്ത് തെലുഗു
2006 നവംബർ റെയിൻ മട്ടാഞ്ചേരി ദാദ മലയാളം
വേട്ടയാട് വിളയാട് അമുധൻ സുകുമാരൻ തമിഴ്
2007 പൊല്ലാതവൻ രവി തമിഴ്
ചിരുത ബീക്കു തെലുഗു
2009 മുതിരൈ അഴക് തമിഴ്
ഭഗവാൻ സൈഫുദ്ദീൻ മലയാളം
ഡാഡി കൂൾ ശിവ മലയാളം
2011 കിരാതക സീന കന്നഡ
മിതിവേദി അശോക തമിഴ്
ക്രൈം സ്റ്റോറി മലയാളം
2012 12 അവേഴ്സ് ആന്റണി രാജ് മലയ്
മറുമുഖം മെയ്യഴകൻ തമിഴ്
2013 പൈസ പൈസ ഓട്ടോ ഡ്രൈവർ മലയാളം
ജ്ഞാന കിറുക്കൻ തമിഴ് നിർമ്മാണത്തിൽ
ഡവ് കന്നഡ നിർമ്മാണത്തിൽ
ശിവാജിനഗര കന്നഡ നിർമ്മാണത്തിൽ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡാനിയൽ_ബാലാജി&oldid=4079200" എന്ന താളിൽനിന്ന് ശേഖരിച്ചത്