Jump to content

ഡിയേർ‌ഡ്രി വോൾ‌ഹട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡിയേർ‌ഡ്രി വോൾ‌ഹട്ടർ
ജനനം
ഡിയേർ‌ഡ്രി വോൾ‌ഹട്ടർ

21 June
ദേശീയതദക്ഷിണാഫ്രിക്കൻ
കനേഡിയൻ
കലാലയംകേപ് ടൗൺ യൂണിവേഴ്സിറ്റി
തൊഴിൽനടി
സജീവ കാലം1991–present
ജീവിതപങ്കാളി(കൾ)ജോനാഥൻ പിയനാർ

ദക്ഷിണാഫ്രിക്കൻ നടിയാണ് ഡിയേർ‌ഡ്രി വോൾ‌ഹട്ടർ (ജനനം: ജൂൺ 21).[1] ഫ്രണ്ട് റിക്വസ്റ്റ്, ചാർലി ജേഡ്, കലഹാരി ഹാരി എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.

സ്വകാര്യ ജീവിതം

[തിരുത്തുക]

ജൂൺ 21 ന് കാനഡയിൽ ഒരു ആഫ്രിക്കൻ പിതാവിന്റെയും കനേഡിയൻ അമ്മയുടെയും മകളായി ജനിച്ചു. 1989-ൽ കേപ് ടൗൺ സർവകലാശാലയിൽ നിന്ന് പ്രസംഗത്തിലും നാടകത്തിലും ഡിപ്ലോമ പൂർത്തിയാക്കിയ അവർ പിന്നീട് അതേ സർവകലാശാലയിൽ നിന്ന് ബിരുദം നേടി.[2]

സഹ നടനും എഴുത്തുകാരനുമായ ജോനാഥൻ പിയാനാറുമായി അവർ വിവാഹിതയായി.[3]

ഔട്ട്‌പോസ്റ്റ്, കിംഗ് ലിയർ, സർക്കിൾസ് ഇൻ എ ഫോറെസ്റ്റ്, മാക്ബെത്ത്, ദി മാൻ വിത് ദി തേർട്ടീൻ ചിൽഡ്രൺ, ദി ടെംപെസ്റ്റ് തുടങ്ങി നിരവധി നാടകങ്ങളിൽ അവർ പങ്കെടുത്തിട്ടുണ്ട്.[3]ഹാപ്പി എൻ‌ഡിംഗ്സ് ആർ എക്‌സ്ട്രാ എന്ന നാടകത്തിലെ അഭിനയത്തിന് 2006-ൽ അവർക്ക് മൈക്കൽ മാക് ലിയാമോയർ അവാർഡ് ലഭിച്ചു. ദ ക്രെയ്ൻ മാൻ, ഹൗ എക്സ്പെൻസീവ് വാസ് ദി ഷുഗർ, ഹോളിവുഡ് ഇൻ മൈ ഹൗസ്, ജിമ്മി ഇൻ പിങ്ക്, എ പാവ്പാവ് ഫോർ മൈ ഡാർലിംഗ്, ദി റെഡ് ഫോൺ, ബോർഡർലൈൻ, മാസ്റ്റർ ഹരോൾഡ്, ബോയ്സ്, ഫോറെവർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.[2]

ടെലിവിഷനിൽ, ഫ്ലൂയിറ്റേഴ്സിൽ 'ഫ്രാൻസി റൂസ്' എന്ന വേഷത്തിലും മീലാൻഡേഴ്‌സിൽ 'എൽസബെറ്റ് ലാംഗ്ഹാൻസ്' എന്ന വേഷത്തിലും അഭിനയിച്ചു. 2016 ൽ 7 ഡി ലാൻ എന്ന പരമ്പരയിലെ 'മരിയാൻ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അവരെ ക്ഷണിച്ചു.[3]ടെലിവിഷൻ പരമ്പരകളിൽ അവർ പ്രത്യക്ഷപ്പെട്ടു. ഗോയിംഗ് അപ്, ഗോയിംഗ് അപ്പ് എഗെയ്ൻ, മാഡം ആൻഡ് ഈവ്, ഓറിയോൺ, ചാർലി ജേഡ്, ഖുലുലേക്ക, ബാക്ക്സ്റ്റേജ്, എഗോലി, ലീഗ് ഓഫ് ഗ്ലോറി തുടങ്ങി ടെലിവിഷൻ പരമ്പരകളിലും അവർ അഭിനയിച്ചിട്ടുണ്ട്.[2]

ഫിലിമോഗ്രാഫി

[തിരുത്തുക]
Year Film Role Genre Ref.
1993 അരെൻഡെ III: ഡോർസ്‌ലാന്റ് സ്ത്രീ TV സീരീസ്
1994 കാലഹാരി ഹാരി വേശ്യ ഫിലിം
1996 Meeulanders എൽസബെറ്റ് ലാംഗ്ഹാൻസ് TV സിനിമ
2000 സൗത്ത്മാൻ‌സ്ലാന്റ് ലിയേന്ദ്ര വാൻ ഹെൽബർഗ് TV സീരീസ്
2002 ബോർഡർലൈൻ ലിറ്റിൽ ലീലാസ് മദർ TV സിനിമ
2005 ചാർലി ജേഡ് ന്യൂസ്‌കാസ്റ്റർ TV സീരീസ്
2013 ജിമ്മി ഇൻ പീൻങ്ക് മിസ്സിസ് ടാൽജാർഡ് ഫിലിം
2013 ഹോ സ്യൂവർ വാസ് ഡി സ്യൂക്കർ ഫിലിം
2014 അഗർ‌പ്ലാസ് മാ സാനി ഡി ബിയർ ഹ്രസ്വചിത്രം
2014 ഹോളിവുഡ് ഇൻ മൈ ഹുയിസ് ഏഞ്ചലിക്യൂസ് മദർ ഫിലിം
2015 'n പാവ്പാവ് വീർ മൈ ഡാർലിംഗ് സൂഫി ബീസ്ലാർ ഫിലിം
2015 ഡെസ്റ്റിനേഷൻ ഹ്രസ്വചിത്രം
2016 ഫ്രെണ്ട് റിക്വസ്റ്റ് അഡാ നെഡിഫാർ ഫിലിം
2016 വീർ അൽറ്റിഡ് ക്രിസ്റ്റെല്ലെ ഫിലിം
2016 ഫ്ലൂട്ടേഴ്സ് ഫ്രാൻസി റൂസ് TV സീരീസ്
2019 പ്ലേബോയ്സ് ഡയാൻ TV സിനിമ
2020 7 ഡി ലാൻ മരിയൻ വെൽമാൻ TV സീരീസ്

അവലംബം

[തിരുത്തുക]
  1. "Deirdre Wolhuter films". Vantu News. Archived from the original on 2020-12-10. Retrieved 2020-11-29.
  2. 2.0 2.1 2.2 "Deirdre Wolhuter career". tvsa. Retrieved 2020-11-29. {{cite web}}: |archive-date= requires |archive-url= (help)
  3. 3.0 3.1 3.2 "Deirdre Wolhuter bio". ESAT. Retrieved 2020-11-29. {{cite web}}: |archive-date= requires |archive-url= (help)

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡിയേർ‌ഡ്രി_വോൾ‌ഹട്ടർ&oldid=3898659" എന്ന താളിൽനിന്ന് ശേഖരിച്ചത്